തൃശൂർ ജില്ലയിലെ നാടകത്തിന്റെ ഈറ്റില്ലമായ വല്ലച്ചിറ ഗ്രാമം. അവിടെ പഴയൊരു നാടകക്കാരനുണ്ട് പ്രിയൻ വല്ലച്ചിറ. എന്നാൽ ഇന്നദ്ദേഹം മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്, പ്രിയനന്ദനൻ. ദേശീയ അവാർഡ് ജേതാവ്. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഉമ്മറത്തെ ബെഞ്ചിൽ ഇരിപ്പുണ്ട്. ആര് എപ്പോൾ കയറിച്ചെന്നാലും

തൃശൂർ ജില്ലയിലെ നാടകത്തിന്റെ ഈറ്റില്ലമായ വല്ലച്ചിറ ഗ്രാമം. അവിടെ പഴയൊരു നാടകക്കാരനുണ്ട് പ്രിയൻ വല്ലച്ചിറ. എന്നാൽ ഇന്നദ്ദേഹം മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്, പ്രിയനന്ദനൻ. ദേശീയ അവാർഡ് ജേതാവ്. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഉമ്മറത്തെ ബെഞ്ചിൽ ഇരിപ്പുണ്ട്. ആര് എപ്പോൾ കയറിച്ചെന്നാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ജില്ലയിലെ നാടകത്തിന്റെ ഈറ്റില്ലമായ വല്ലച്ചിറ ഗ്രാമം. അവിടെ പഴയൊരു നാടകക്കാരനുണ്ട് പ്രിയൻ വല്ലച്ചിറ. എന്നാൽ ഇന്നദ്ദേഹം മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്, പ്രിയനന്ദനൻ. ദേശീയ അവാർഡ് ജേതാവ്. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഉമ്മറത്തെ ബെഞ്ചിൽ ഇരിപ്പുണ്ട്. ആര് എപ്പോൾ കയറിച്ചെന്നാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ജില്ലയിലെ നാടകത്തിന്റെ ഈറ്റില്ലമായ വല്ലച്ചിറ ഗ്രാമം. അവിടെ  പഴയൊരു നാടകക്കാരനുണ്ട് പ്രിയൻ വല്ലച്ചിറ. എന്നാൽ  ഇന്നദ്ദേഹം മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്, പ്രിയനന്ദനൻ. ദേശീയ അവാർഡ് ജേതാവ്. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഉമ്മറത്തെ ബെഞ്ചിൽ ഇരിപ്പുണ്ട്. ആര് എപ്പോൾ  കയറിച്ചെന്നാലും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന വീട്. അവിടെ ഇരുന്നു കൊണ്ട് അദ്ദേഹം മനസ്സു തുറന്നു. തന്റെ പുതിയ സിനിമയെക്കുറിച്ച്,  ജീവിതത്തെക്കുറിച്ച് ഇർഷാദ് അലി എന്ന ഉറ്റ ചങ്ങാതിയെ കുറിച്ച്.. സിനിമയിൽ നേരിട്ട അവഗണനകളെക്കുറിച്ച്...... 

 

ADVERTISEMENT

ധബാരി ക്യൂരുവികൾ ചിറകടിക്കുമ്പോൾ 

 

അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിൽ പെട്ട ഒരു വലിയ വിഭാഗം ആളുകൾ വളരെ സന്തോഷത്തിലാണ്  ചരിത്രത്തിലാദ്യമായി അവർ മാത്രം അഭിനയിക്കുന്ന ഒരു സിനിമ വരുന്നു.  സ്വന്തം നാട്ടിൽ, അതുംസ്വന്തം ഭാഷയിൽ... മലയാളസിനിമയിൽ ഒരു പുതു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണു മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയനന്ദനൻ. ധബാരി ക്യൂരുവി എന്ന തന്റെ  പുതിയ സിനിമയിലൂടെ. 

 

ADVERTISEMENT

ധബാരി ക്യൂരുവി ഇന്ത്യയിൽ അല്ലെങ്കിൽ മലയാളത്തിൽ ആദ്യമായി ആദിവാസികൾ മാത്രം അഭിനയിക്കുന്ന സിനിമ എന്താണ് അങ്ങനെയൊരു ചിത്രത്തിലെത്താൻ അല്ലെങ്കിൽ  തിരഞ്ഞെടുക്കാനുള്ള  കാരണം?

 

ധബാരി ക്യൂരുവി  ഒരുപക്ഷേ ലോകസിനിമയിൽ തന്നെ  ആദിവാസി സമൂഹം മാത്രം അഭിനയിക്കുന്ന സിനിമയാവും എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ പരിശോധിച്ചപ്പോൾ ഒരു വലിയ വിഭാഗം വരുന്ന ആദിവാസി സമൂഹത്തിൽ പെട്ട സ്ത്രീകൾ  വളരെ ചെറുപ്പത്തിൽ അവിഹിതഗർഭം ധരിക്കുകയും എന്നാൽ പരാതി പറയാതെ ആ വേദനകൾ എല്ലാം ഉള്ളിലൊതുക്കി അവരുടെ സമൂഹത്തിൽ തന്നെ ഒതുങ്ങി കൂടി  ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നു. ഒുവിൽ അവിടെ ജീവിക്കാൻ പറ്റാതെ വരുമ്പോൾ തങ്ങളുടെ വിധി എന്ന് കരുതി ജീവിക്കുകയും ചെയ്യുന്നു.   അവർ തങ്ങളെ ബലിയാടാക്കിയവരെ തള്ളി പറയാറുമില്ല ഇതു തങ്ങളുടെ വിധി ആണെന്ന് കരുതി സമാധാനിക്കാറാണു പതിവ്. അവരുടെ നിസ്സഹായത പകയ്ക്കോ പ്രതികാരത്തിനോ അവരെ ചിന്തിപ്പിക്കാറില്ല, എന്നാൽ  ഇത്തരം ആളുകൾക്ക് എങ്ങനെ ഇതിനെ മറികടക്കാൻ സാധിക്കും ?അതിലേക്കുള്ള ഇറങ്ങിപ്പോക്കിന് ഒരു ചൂണ്ടുപലക. ഇതാണ്  ഈ സിനിമ. 

 

ADVERTISEMENT

∙ഈ സിനിമയിലെ അഭിനേതാക്കൾ മൊത്തം  ആദിവാസികൾ  മതി മറ്റാരും വേണ്ട എന്ന തീരുമാനം   എങ്ങിനെയാണ് വന്നത്  ? 

 

എന്റെ അഭിപ്രായത്തിൽ ലോകത്തിലെ എല്ലാ മനുഷ്യർക്കും അഭിനയിക്കാൻ സാധിക്കും. ഞാൻ മനസ്സിലാക്കിയിടത്തോളം ലോകത്തിലെ ഏറ്റവും താളബോധം ഉള്ള മനുഷ്യർ ഈ ട്രൈബിൽ സമൂഹത്തിൽ ഉള്ളവരാണ്  അവരുടെ  എല്ലാവരുടെയും ഉള്ളിലും ഒരു സംഗീതമുണ്ട്. നമ്മൾ അത് കാണാത്തതുകൊണ്ടാണ്. ഈ സിനിമ പുറത്തുവരുമ്പോൾ അത് മനസ്സിലാകും. നമ്മൾ ഇന്നുവരെ കാണാത്ത അല്ലെങ്കിൽ നിത്യ പരിചയമില്ലാത്ത അഭിനയസാധ്യതകളാണ് അവർ കൊണ്ടുവരുന്നത്. നമുക്ക് ഒരു വലിയ അഹങ്കാരമുണ്ട് നമ്മൾ ഒരുപാട് കാലത്തെ പ്രയത്നം അധ്വാനം ഇതൊക്കെ കൊണ്ടാണ്  സിനിമയിൽ വന്നത് എന്നൊക്കെ. 

 

എന്നാൽ ഒരു വീമ്പ് പറച്ചിലും ഇല്ലാത്ത ആളുകൾക്ക് ഇതൊക്കെ സാധിക്കുമെന്നാണ് ഈ സിനിമയിലൂടെ പറയാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഇത്തരം മനുഷ്യരെ കൊണ്ടുവരാനും  മുന്നോട്ടു വരാന്നും  ഉള്ള ധൈര്യം സംവിധായകരോ നിർമാതാക്കളോ കാട്ടിയിട്ടില്ല.  വിനായക അജിത്ത് ഐവാസ് വിഷ്വൽ മാജിക്കിന്റെ ആളുകൾ   തന്ന ധൈര്യമാണ് ഈ ചിത്രം. ഇതൊരിക്കലും മോശമാവില്ല എന്നെനിക്ക് ഉറപ്പുണ്ട്.ഇന്നേവരെ കണ്ടതിന്നും അറിഞ്ഞതിനും അപ്പുറത്തായിരിക്കും ഈ സിനിമ .  നമ്മൾ അട്ടപ്പാടിയെ കാണുന്നത് എത്രയോ മോശമായിട്ടാണ്. പലപ്പോഴും .ഞാൻ നിന്നെ അട്ടപ്പാടിയിലേക്ക് നാടുകടത്തും എന്നൊക്കെ പറയാറില്ലേ കളിയാക്കി അങ്ങനെയുള്ള പരിഹാസങ്ങൾക്ക് ഒരു മറുപടിയാണ് ഈ  സിനിമ.

 

∙ സിനിമയിലെ അഭിനേതാക്കൾ, ഭാഷ, എന്നിവയുടെ പ്രത്യേകത?? അതിൽ നെഞ്ചിയമ്മ മാത്രമാണ്  അല്പം അറിയപ്പെടുന്ന വ്യക്തി..

 

അത് നെഞ്ചിയമ്മ പോലും പുതുമുഖം അല്ലേ,  അഭിനയിച്ചു പരിചയമുണ്ടോ? അവർക്ക് അത്തരം മനുഷ്യരുമായി ബന്ധമുള്ളതുകൊണ്ട് അവരെക്കൂടി ഉൾപ്പെടുത്തി എന്നേയുള്ളൂ. അവരെക്കാൾ പ്രായമുള്ള എത്രയോ ആളുകൾ ഇതിൽ അഭിനയിക്കുന്നുണ്ട് ഒരു നല്ല രസമുള്ള അനുഭവം ആയിരുന്നു. അവരുടെ  ഇരുള ഭാഷയിലാണ് സിനിമ ചെയ്തത് നമ്മൾ മലയാളത്തിൽ സ്ക്രിപ്റ്റ് എഴുതുകയും അവിടെ തന്നെയുള്ള ഗോക്രി ഗോപാലകൃഷ്ണൻ, കുപ്പസ്വാമി, ആർ കെ രമേഷ് എന്നിവരുടെ സഹായത്തോടെ അവരുടെ ഭാഷയിലേക്ക് മാറ്റി എഴുതുകയും ചെയ്തു. നമ്മൾ നടത്തിയ യാത്രയിൽ അവരുടെ രീതി, സംസ്കാരം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്നതാണ് വലിയ കാര്യം, സത്യത്തിൽ ലോകത്ത് എല്ലാ മനുഷ്യരുടെയും  മുഖത്ത് വിരിയുന്ന ഭാഷ ഒന്നാണ്. 

 

∙ പരീക്ഷണം  സംസ്കാരം  അങ്ങനെ തീർത്തും വ്യത്യസ്തമായ പലതും കൊണ്ട് ശ്രദ്ധേയമാണ് ധബാരി ക്യൂരുവി അതുകൊണ്ടുതന്നെ ലോക സിനിമയിൽ തന്നെ ഇത് ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ? 

 

ശ്രദ്ധിക്കപ്പെടുമോ എന്ന് സിനിമ ഇറങ്ങിയതിനു ശേഷമേ പറയാനാവൂ ചിലപ്പോൾ തിരസ്കരിക്കപ്പെടാം ആദ്യം തിരസ്കരിക്കപ്പെട്വരെ പിന്നീട് അംഗീകരിച്ച ചരിത്രമുണ്ട് ഇവിടെ. അതൊന്നും നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ല ഞാൻ ആഗ്രഹിക്കുന്നുമില്ല ഞാൻ എനിക്ക് താല്പര്യം ഉള്ള ഒരു വിഷയം സിനിമയാക്കുന്നു അത്രയേ ഉള്ളൂ .. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. 

 

∙പ്രിയനന്ദനൻ ഒരു പ്രത്യേക വിഭാഗം സിനിമയുടെ വക്താവാണ് അല്ലെങ്കിൽ ആർട്ട് ഫിലിം മാത്രം ചെയ്യുന്ന ആളാണ് എന്നൊരു ധാരണ സിനിമാക്കാർക്ക് ഇടയിലും  പ്രേക്ഷകർക്ക് ഇടയിലും ഇല്ലേ? 

 

അതിനെക്കുറിച്ച് പറയാനാണെങ്കിൽ വിജയൻ മാഷിന്റെ ഒരു ഫിലോസഫിക്കൽ വാക്കുണ്ട് .മനുഷ്യനെ ചിരിപ്പിക്കുക അല്ലെങ്കിൽ ഇക്കിളിപ്പെടുത്തുക എന്നത് കുറെ കഴിഞ്ഞാൽ പറ്റാത്ത അവസ്ഥയിലെത്തും. ചിരിപ്പിച്ചും ഇക്കിളിപ്പെടുത്തിയും നമ്മൾ ചിരിക്കാൻ മറന്നു പോകും. നമ്മൾ ചിരിപ്പിക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ ഇക്കിളിപെടുത്താൻ ശ്രമിക്കുന്ന ഒരു പ്രദേശം കുറെ കഴിഞ്ഞാൽ തഴമ്പായി മാറുകയും പിന്നീട് അതിന് കഴിയാതെ വരികയും ചെയ്യും. ഞാൻ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നേരമ്പോക്കല്ല .  കൊമേഴ്സ്യൽ സിനിമകൾ യഥാർത്ഥത്തിൽ ഒരു യുക്തി ബോധ മില്ലാത്ത സിനിമകളാണ്. 

 

എന്നാൽ പുതിയ തലമുറ അതിൽനിന്നും വ്യത്യസ്തരാണ് എന്നു കൂടി പറയണം ആർട്ട് സിനിമ ജനങ്ങളുമായി സംവദിക്കാറില്ല എന്നതൊക്കെ വെറും തെറ്റായ ധാരണയാണ്. നിങ്ങൾ ആദ്യം കാണാൻ ശ്രമിക്കുക അറിയാൻ ശ്രമിക്കുക ഇപ്പോൾ കുട്ടികൾക്ക് എന്നും മുലപ്പാൽ കൊടുക്കാൻ കഴിയില്ലല്ലോ. കുറച്ചു കഴിഞ്ഞാൽ കട്ടിയാഹാരം കൊടുക്കണ്ടേ. അങ്ങനെയെങ്കിൽ പിന്നെ കലയിൽ മാത്രം എന്തിനാണു വേർതിരിവ്. നമ്മൾ കലയിലും കട്ടി ആഹാരം കഴിക്കണം അതല്ലേ വേണ്ടത്. ഞാൻ സിനിമയിലേക്ക് വരുമ്പോൾ കെ. ആർ മോഹനേട്ടൻ എന്നോട് ചോദിച്ചത് നീ എന്തിനാ മോനെ ഈ സ്വർണ്ണപ്പണിയൊക്കെ ഉപേക്ഷിച്ച് ഈ പരിപാടിയിലേക്ക് വരുന്നത് എന്നാണ് ഞാൻ അതിനു മറുപടി പറഞ്ഞത് ഞാൻ ഒരു സുപ്രഭാതത്തിൽ കോടീശ്വരനാകാനല്ല  സിനിമയിലേക്ക് വന്നത്.

 

ഇപ്പോൾതന്നെ നെയ്ത്തുകാരൻ, പുലിജന്മം ഒക്കെ പണം തിരിച്ചു വന്ന സിനിമകളാണ്.  കോടിക്കണക്കിനു രൂപ ലാഭം ഉണ്ടായിട്ടില്ല എന്നേയുള്ളൂ. എനിക്ക് അതൊരു പ്രശ്നമല്ല ഒരു വെള്ളിയാഴ്ച കൊണ്ട് കോടീശ്വരനാകാൻ ഞാനാഗ്രഹിക്കുന്നില്ല സിനിമാക്കാരനാണ്. ദേശീയപുരസ്കാരം നേടി എന്ന് കരുതി എനിക്ക് ബസ്സിൽ യാത്ര ചെയ്യാനോ തട്ടുകടയിൽ നിന്ന് ചായ കുടിക്കാനോ സാഹിത്യഅക്കാദമിയുടെ മുന്നിൽ ഇരിക്കാനോ ഒരു മടിയുമില്ല. ഫൈവ്സ്റ്റാർ ഹോട്ടൽ വേണമെന്ന് ആഗ്രഹിക്കുന്നില്ല  ഞാൻ ഏറ്റവും സാധാരണക്കാരനായ വ്യക്തിയാണ്. മൂട് കീറിയ ട്രൗസറുമായി സ്കൂളിൽ പോയ വ്യക്തിയാണ്. അവിടെനിന്നും വല്ലച്ചിറയിൽ എനിക്കു മുമ്പേ നടന്നവരിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടാണ് ഈ കലാ മേഖലയിലേക്ക് ഇറങ്ങിയത്. ദാരിദ്ര്യത്തിൽ നിന്നാണ് കയറിവന്നത് മനുഷ്യനുമായുള്ള സംവാദത്തിൽ നിന്നുമാണ് ഞാൻ പഠിച്ചത്. അപ്പോൾ പിന്നെ ഞാൻ എങ്ങനെ വന്നവഴി മറക്കും. 

 

∙ പ്രിയൻ വല്ലച്ചിറ എന്ന നാടകക്കാരനിൽ നിന്നും പ്രിയനന്ദനൻ സംവിധായകനി ലേക്കുള്ള  യാത്ര വളരെ കഠിനമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?

 

ഒന്നു വേണമെന്ന് തീരുമാനിച്ചാൽ   ചിലപ്പോൾ മറ്റൊന്ന് തിരസ്ക്കേണ്ടി വരും അത് ചിലപ്പോൾ നല്ല ജീവിതമാവാം നല്ല ഉറക്കമാവാം അങ്ങനെ പലതും ആവാം നമുക്ക് ആത്യന്തികമായി ഒരു ലക്ഷ്യമുണ്ടാവുകയാണ് വേണ്ടത് പിന്നെ അതിനുവേണ്ടി പോകുമ്പോൾ കഠിനമായ പലതും ഉണ്ടാവും അതിനെ അതിജീവിക്കുക എന്നതാണ് കാര്യം. ഞാൻ എത്രയോ നാടകം കളിച്ചിട്ടുള്ള വ്യക്തിയാണ്. നാടകത്തോളം ഊർജം തരുന്ന വേറൊന്നില്ല. കാരണം അത്രത്തോളം അതിനെ അണിയറയിൽ ഉള്ള മനുഷ്യർ നമ്മെ സ്വാധീനിക്കും ഒരു മുറിയിൽ ഉറക്കം ഒരുമിച്ചുള്ള ഭക്ഷണം അങ്ങനെ പലതുമാണ് നാടകം. അതുകൊണ്ടുതന്നെ നല്ല സംവാദങ്ങൾ ഉണ്ടാകുന്നു എന്നതാണ് വലിയ കാര്യം. അതിനേക്കാൾ വലിയ സോഷ്യലിസം വേറൊന്നുമില്ല ഞാൻ ഇപ്പോഴും നാടകം ചെയ്യുന്നുണ്ട് പഴയപോലെ പറ്റുന്നില്ല എന്നേയുള്ളൂ. പിന്നെ നാടകക്കാരിൽ നിന്നും സിനിമക്കാരനിലേക്കുള്ള ദൂരം ഒന്നേയുള്ളൂ നിശ്ചയദാർഢ്യം, നേടണമെന്ന ഉറച്ചതീരുമാനം. 

 

∙ പ്രിയനന്ദനന്റെ രാഷ്ട്രീയം, നിലപാട് ഇതൊക്കെ വളരെ ഓപ്പണായി പറയപ്പെട്ട താണ്. അതിന്റെ പേരിൽ നേരിടേണ്ടിവന്ന  വെല്ലുവിളികൾ ഒരുപാടാണ് .എന്നാൽ ഞാൻ ഇങ്ങനെയാണ്. ഇങ്ങനെയുള്ള എന്നെ നിങ്ങൾ അംഗീകരിച്ചാൽ മതി അങ്ങനെ ഒരു നിലപാട് ഇല്ലേ?

 

എനിക്ക് രാഷ്ട്രീയമുണ്ട് നിലപാടുണ്ട് എന്നുപറയുന്നവരെ നമുക്ക് വിശ്വസിക്കാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതില്ല എന്ന് പറയുന്നവരെ ഒരു പരിധിവരെ അംഗീകരിക്കാൻ കഴിയില്ല .എനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരുമായി നല്ല സൗഹൃദമാണ് ആശയപരമായ വിയോജിപ്പ് മാത്രമാണ് എനിക്കുള്ളത് അത് വ്യക്തിപരമായി ആരോടും വിയോജിപ്പില്ല. പക്ഷേ പലരും വ്യക്തിപരമായ വിയോജിപ്പ് ഉണ്ടാക്കുമ്പോൾ അക്രമിക്കുന്നു. ആക്രമിച്ചതുകൊണ്ട് ഒന്നും ആരെയും തകർക്കാനാവില്ല. ഞാൻ ശാസ്ത്രബോധത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ആധുനികതയിൽ വിശ്വസിക്കുന്ന ആളാണ്. സയൻസിനെ എതിർക്കുന്നത് ഒരു  വിവരമില്ലായ്മയാണ്. ദൈവത്തിന് എവിടെയാണ് കക്ഷിരാഷ്ട്രീയം ഉള്ളത്. എനിക്ക് ശിവനെയാണ് ഇഷ്ടം, കാരണം അദ്ദേഹം മനുഷ്യനുമായി ചേർന്നു നിൽക്കുന്നു. എനിക്ക് അദ്ദേഹവുമായി സമരസം തോന്നാറുണ്ട്.എന്റെ വീട്ടിൽ വല്ലച്ചിറ  ഭഗവതിയുടെ പറ വരാറുണ്ട്.. എല്ലാ ഉത്സവങ്ങളോടും താല്പര്യം ഉണ്ട്. ഉത്സവം ഒരു നാടിന്റെ സംസ്കാരമാണ്. 

 

∙ പ്രിയനന്ദനൻ ദൈവ വിശ്വാസി ആണോ?

 

എനിക്ക് ദൈവം എന്ന് പറയുന്നത് സ്നേഹമാണ്. ഞാൻ സ്ഥിരമായിട്ടല്ലെങ്കിലും ക്ഷേത്രങ്ങളിൽ പോകുന്ന ആളാണ്. അത് ഇഷ്ടമുള്ള ആളുമാണ്. ശിവനോടാണ് എനിക്കിഷ്ടം എന്ന് കരുതി മറ്റൊന്നു നല്ലതല്ല  എന്നർത്ഥമില്ല അത്രയേ ഉള്ളൂ  ദൈവത്തിനു ജാതി മത രാഷ്ട്രീയമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. 

 

∙ സിനിമയിൽ ഒതുക്കലുകളുടെ ഒരു പൊളിറ്റിക്സ് ഉണ്ട് എന്ന് കരുതുന്നുണ്ടോ?.. അത് മന്ദാരപ്പൂവല്ല.. പോലുള്ള പ്രൊജക്റ്റ്‌കൾ നടക്കാതെ പോയതിനെ കുറിച്ച് എന്ത് തോന്നുന്നു..?

 

‘അത് മന്ദാര പൂവല്ല’ എന്ന സിനിമ നടക്കാതെ പോയത് അമ്മ എന്ന സംഘടന കാരണം ആണ്. അന്ന് സംഘടന പൃഥ്വിരാജിന് എതിരായിരുന്നു. പക്ഷേ അതിൽ ബലിയാടായതു ഞാനാണ് സത്യത്തിൽ. എന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു അന്ന് അത്. ആരില്ലെങ്കിലും രാജു മാത്രം മതി ആ സിനിമ ചെയ്യാം എന്ന് എനിക്കുണ്ടായിരുന്നു. അന്ന് പക്ഷേ സാമ്പത്തികമായി നിസ്സഹായനായി പോയത് കൊണ്ടാണ് ആ സിനിമ നടക്കാതെ പോയത്. പക്ഷേ കാലം പലതും തെളിയിച്ചില്ലേ.. അന്ന് പൃഥ്വിരാജിനെ തള്ളിപ്പറഞ്ഞവർ തന്നെയല്ലേ ഇന്ന് അദ്ദേഹത്തിന്റെ ഒപ്പം ഉള്ളത്.. നമ്മൾ ഛർദിച്ച കഥകൾ വീണ്ടും പറഞ്ഞു വെറുതെ എന്തിനാ നേരം കളയുന്നത്. അതുകൊണ്ടു അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല.  ഒരു സ്ത്രീയുടെ ഗംഭീര പ്രണയകഥ ആയിരുന്നു അത്. നടന്നിരുന്നെങ്കിൽ വളരെ വ്യത്യസ്തമായ ഒരു സിനിമ ആകുമായിരുന്നു. 

 

∙ സിനിമ സൗഹൃദങ്ങളുടെ ഒരു വലയം കൂടിയാണ്. പ്രിയനന്ദനന്റെ  ഏറ്റവും അടുത്ത സുഹൃത്താണ് ഇർഷാദ് അലി .നിങ്ങൾ തമ്മിലുള്ള കെമിസ്ട്രി എന്താണ് ?

 

ഒരേസമയത്ത് സിനിമാമോഹവുമായി ഇറങ്ങിയ രണ്ട് വ്യക്തികളാണു ഞങ്ങൾ. ചാൻസ് തേടി നടക്കുന്ന രണ്ട് വ്യക്തികൾ ഒരാൾ വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പുകൾ ഉപേക്ഷിച്ചും മറ്റൊരാൾ സ്വർണപ്പണി ഉപേക്ഷിച്ചും സിനിമയിലേക്ക്  ഇറങ്ങിത്തിരിച്ചവർ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പെട്ടെന്ന് കൂടിച്ചേരാൻ പറ്റിയ ചില കാര്യങ്ങൾ ഉണ്ടായി അവന്റെ പഴയ സുസുക്കി വണ്ടിയും 32 ഇഞ്ച് ജീൻസും ഇട്ടാണ് ഞാൻ സിനിമ തേടി പോയത് പലതും ഞാൻ അവനിൽ നിന്നാണ് കടമെടുത്തത്. അവന്റെ ഉമ്മ എന്നെ കാണുമ്പോൾ ചോദിക്കുമായിരുന്നു മോനെപ്പോലെ ഇവനും രക്ഷപ്പെടുമോ എന്ന്. 

 

അത് കേൾക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കും കാരണം അവന്റെ ഉമ്മയ്ക്ക് പോലും അറിയില്ല  അവരുടെ മോൻ തന്ന ജീൻസിട്ടിട്ടാണ് ഞാൻ നടക്കുന്നതെന്ന് അപ്പോൾ ആ ഒരു ബന്ധം വളരെ വലുതായിരുന്നു. നമ്മൾ ആഗ്രഹിക്കുന്ന ഒരു സ്ഥലത്ത് എത്തിപ്പെടുക എന്നത് മെറ്റന്തിനേക്കാൾ മൂല്യമുള്ള ഒന്നാണ്. നമ്മൾ എന്താവണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.  അങ്ങനെ നടനാവാൻ പോയ രണ്ടുപേരിൽ ഒരാൾ നടനായി. മറ്റൊരാൾ സംവിധായകനായി. എന്റെ ഭാര്യ എന്നോട് എന്നും ചോദിക്കും ഇന്ന് നിങ്ങളുടെ കാമുകി വിളിച്ചില്ലേ എന്ന്. ഇർഷാദിനെക്കുറിച്ചുള്ള കളിയാക്കലാണ്.  അത്രയധികം അധികം ദൃഢമാണ് ഞാനും ഇർഷാദം ആയുള്ള ബന്ധം ഒരു വിഷയം പറയാനുള്ള  സ്വാതന്ത്ര്യത്തെ ഞാൻ കൂടുതൽ ആഗ്രഹിച്ചതുകൊണ്ട് ഞാൻ സംവിധായകനായി അത്രയേ ഉള്ളൂ. 

 

നടനാവാൻ പോയ പ്രിയനന്ദനൻ സംവിധായകനായി സിനിമകൾ പിറന്നു ഒടുവിൽ ആരും ചിന്തിക്കാത്ത, പറയാത്ത കഥയുമായി അദ്ദേഹം വരികയാണ് ധബാരി ക്യൂരുവി. അജിത് വിനായക ഫിലിംസ്  ഐവാസ്മാജിക് വിഷനും ചേർന്നാണ് നിർമ്മിക്കുന്നത് . 

 

ക്യാമറ  മകൻ അശ്വഘോഷനാണു കൈകാര്യം ചെയ്തിരിക്കുന്നത്. കല സുരേഷ് ബാബു സംവിധായകന്റെ കഥയ്ക്ക് കുപ്പുസ്വാമി മരുതൻ, സ്മിത ശൈലേഷ് ,കെ.ബി. ഹരി, ലിജോ പാണാളൻ എന്നിവർ ചേർന്നാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്.