വടക്കൻ മദ്രാസിലെ ഇടിക്കൂട്ടരുടെ കഥ പറഞ്ഞ സർപാട്ട പരമ്പരൈയിൽ വെമ്പുലിക്കും ഡാൻസിങ് റോസിനും അടവുകൾ പതിനെട്ടും പഠിപ്പിച്ച ദുരൈക്കണ്ണ് വാധ്യാർ ആശാന്റെ മലയാള അരങ്ങേറ്റ ചിത്രമാണ് ‘ജന ഗണ മന’. ഏതാണ്ട് 30 വർഷത്തോളമായി ചലച്ചിത്ര മേഖലയിലുള്ള സുന്ദർ പക്ഷേ, തിരിച്ചറിയപ്പെട്ടു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

വടക്കൻ മദ്രാസിലെ ഇടിക്കൂട്ടരുടെ കഥ പറഞ്ഞ സർപാട്ട പരമ്പരൈയിൽ വെമ്പുലിക്കും ഡാൻസിങ് റോസിനും അടവുകൾ പതിനെട്ടും പഠിപ്പിച്ച ദുരൈക്കണ്ണ് വാധ്യാർ ആശാന്റെ മലയാള അരങ്ങേറ്റ ചിത്രമാണ് ‘ജന ഗണ മന’. ഏതാണ്ട് 30 വർഷത്തോളമായി ചലച്ചിത്ര മേഖലയിലുള്ള സുന്ദർ പക്ഷേ, തിരിച്ചറിയപ്പെട്ടു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ മദ്രാസിലെ ഇടിക്കൂട്ടരുടെ കഥ പറഞ്ഞ സർപാട്ട പരമ്പരൈയിൽ വെമ്പുലിക്കും ഡാൻസിങ് റോസിനും അടവുകൾ പതിനെട്ടും പഠിപ്പിച്ച ദുരൈക്കണ്ണ് വാധ്യാർ ആശാന്റെ മലയാള അരങ്ങേറ്റ ചിത്രമാണ് ‘ജന ഗണ മന’. ഏതാണ്ട് 30 വർഷത്തോളമായി ചലച്ചിത്ര മേഖലയിലുള്ള സുന്ദർ പക്ഷേ, തിരിച്ചറിയപ്പെട്ടു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ മദ്രാസിലെ ഇടിക്കൂട്ടരുടെ കഥ പറഞ്ഞ സർപാട്ട പരമ്പരൈയിൽ വെമ്പുലിക്കും ഡാൻസിങ് റോസിനും അടവുകൾ പതിനെട്ടും പഠിപ്പിച്ച ദുരൈക്കണ്ണ് വാധ്യാർ ആശാന്റെ മലയാള അരങ്ങേറ്റ ചിത്രമാണ്  ‘ജന ഗണ മന’. ഏതാണ്ട് 30 വർഷത്തോളമായി ചലച്ചിത്ര മേഖലയിലുള്ള സുന്ദർ പക്ഷേ, തിരിച്ചറിയപ്പെട്ടു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ആ മികവിന്റെ മിഴിവാണു മലയാളവും അദ്ദേഹത്തെ കൈനീട്ടി വിളിച്ചത്. ടീസറും ട്രെയിലറും ഇറങ്ങിയതു മുതൽ ചർച്ചയായ ‘ജന ഗണ മനയിൽ’ കൊടും വില്ലൻ വേഷം തന്നെ ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു തമിഴ് ചലച്ചിത്രനടൻ ജി.എം.സുന്ദർ. 

 

ADVERTISEMENT

∙ മലയാളത്തിലേക്കുള്ള വഴി..?

 

സർപാട്ട പരമ്പരൈ ചിത്രമാണു മലയാളത്തിലേക്കും വഴി തുറന്നത്. ചിത്രത്തിലെ ദുരൈക്കണ്ണ് വാധ്യാർ എനിക്കേറെ അഭിനന്ദനം നേടിത്തന്ന കഥാപാത്രമായിരുന്നു. വാധ്യാരുടെ ചില മാനറിസവും സ്റ്റൈലുമെല്ലാം മിക്കവർക്കും ഇഷ്ടമായി. ഈ സിനിമ കണ്ടാണ് സംവിധാനയകൻ ഡിജോ ജോസ് ആന്റണി വിളിക്കുന്നത്. ആദ്യം കഥാപശ്ചാത്തലം പറഞ്ഞു തന്നു. ഒരു നോൺ ലീനിയർ സ്റ്റൈലിൽ പോകുന്ന കഥയുടെ അവസാനം വില്ലന്റെ പരിവേഷത്തിലേക്കു വരുന്ന തരത്തിലുള്ള എന്റെ കഥാപാത്രം നിറഞ്ഞ സന്തോഷത്തോടെയാണ് ഞാൻ ഏറ്റെടുത്തത്. മലയാള ചലച്ചിത്ര മേഖലയിലേക്കു കാലു കുത്താൻ എനിക്കു പൃഥ്വിരാജിനെപ്പോലെയുള്ള മികച്ച ഒരു താരത്തിന്റെയും മികച്ചൊരു പ്രൊഡക്ഷൻ ടീമിന്റെയും സംവിധായകന്റെയും പിന്തുണ കിട്ടി. ജനഗണമനയിലെ എന്റെ ആദ്യ സീൻ പോലും പൃഥ്വിവുമായുള്ള ‘ഉടക്കോടെ’ ആണു തുടങ്ങിയത്.  ‘എപ്പടിയിരുക്ക് അണ്ണാ’ എന്നാണു പൃഥ്വി ആദ്യം എന്നെ സെറ്റിൽ കണ്ടപ്പോൾ ചോദിച്ചത്.  

 

ADVERTISEMENT

∙ ഡബ്ബിങ് സ്വയം ചെയ്തല്ലോ; മലയാളം ബുദ്ധിമുട്ടിച്ചോ..?

 

ഈ ചിത്രം മലയാളം കൂടാതെ തമിഴ്,കന്നഡ, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിൽ ഞാൻ തന്നെ ഡബ്ബ് ചെയ്യണമെന്നു സംവിധായകൻ ഡിജോ തീർത്തു പറഞ്ഞിരുന്നു. തമിഴ് ഡബ്ബിങ് പെട്ടെന്നു തീർന്നു. പക്ഷേ, മലയാളം കടുപ്പമായിരുന്നു. മലയാളത്തിലെ എന്റെ ഡയലോഗുകൾ ഡിജോ കൃത്യമായി വിശദീകരിച്ചു തന്നു. ഓരോ വാക്കിന്റെയും വാചകത്തിന്റെയും അർഥവും എവിടെ കൂടുതൽ ഊന്നൽ കൊടുക്കണമെന്നതെല്ലാം കാണിച്ചു തന്നു. അങ്ങനെ ഞാൻ ആദ്യമായി മലയാളത്തിലും ഡബ്ബ് ചെയ്തു. സന്തോഷവും അഭിമാനവും തോന്നുന്നു. 

 

ADVERTISEMENT

∙ സിനിമയെ പഠിച്ച് അഭിനയിക്കുന്ന ആളെന്ന നിലയിലുള്ള നിരീക്ഷണങ്ങളെന്തെല്ലാം..?

 

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടൻ നാസറും അർച്ചനയും എന്റെ സഹപാഠികളും രഘുവരൻ സീനിയറുമായിരുന്നു. അവിടെയാണു ഞാൻ എന്നിലെ നടനെ രൂപപ്പെടുത്തിയത്. അതിനു ശേഷം ഒരുപാട് അലഞ്ഞു; പരിഹാസങ്ങൾ കേട്ടു. പല കാലഘട്ടങ്ങളിലൂടെ കടന്നു പോയി. ഞാൻ  ‘സത്യ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ‘കിർർർർ...’ എന്നൊരു ശബ്ദത്തോടെയാണു ഫിലിം ക്യാമറ ചലിച്ചു തുടങ്ങിയിരുന്നത്. പക്ഷേ, ഇപ്പോൾ അതൊന്നുമില്ല. കാലം മാറി; സാങ്കേതിക വിദ്യകൾ മാറി. സിനിമയ്ക്ക് അതിരില്ലാതായി. ഒടിടി പ്ലാറ്റ്ഫോമുകൾ വന്നതോടെ അവസരങ്ങളേറി. 

 

ദക്ഷിണേന്ത്യൻ സിനിമ മാത്രമൊന്നു നോക്കൂ; ബജറ്റിലും ക്രിയേറ്റിവിറ്റിയിലും നിർമാണത്തിലുമൊക്കെ വന്ന മാറ്റം നമ്മെ അമ്പരപ്പിക്കും. അതു കൊണ്ടാണ് ലോകം ബാഹുബലിയും കെജിഎഫും ലൂസിഫറുമൊക്കെ കണ്ട് കയ്യടിക്കുന്നത്. ഞാനും ആ സിനിമകൾക്കൊപ്പം സ്വയം അപ്‌ഡേറ്റ് ആകാൻ ശ്രമിക്കുന്ന ആളാണ്. ആ ആത്മബലത്തിലാണു ചെറുപ്പക്കാരായ സംവിധായകർക്കു മുന്നിലും ആത്മവിശ്വാസത്തോടെ നിൽക്കുന്നത്. ഓരോ സിനിമയും എനിക്ക് ആദ്യ സിനിമയാണ്. അവസരങ്ങൾ അന്വേഷിക്കുന്നവരോടും ഞാൻ എന്റെ അനുഭവങ്ങൾ പറയാറുണ്ട്. നല്ല ഒരൊറ്റ സിനിമ മതി ജീവിതം മാറാൻ.

 

∙ രാഷ്ട്രീയം നന്നായി സംസാരിക്കുന്ന സിനിമകൾ വരുന്നതിനെപ്പറ്റി..?

 

നമുക്കു മുന്നിൽ രാവും പകലുമുള്ളതു പോലെയാണു രാഷ്ട്രീയവും; അതു സിനിമയിൽ പറയുന്നതിൽ എന്താണു തെറ്റ്..? അങ്ങനെ നിലപാടുകൾ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. അഭിനേതാക്കൾക്കും ഇതേ രാഷ്ട്രീയ ബോധം വേണം. എങ്കിലേ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാനാകൂ. തമിഴിൽ പാ രഞ്ജിത്ത് അടക്കമുള്ളവർ സിനിമകളിലൂടെ ഉയർത്തിക്കാട്ടുന്ന വിഷയങ്ങൾ എത്രത്തോളം ഗൗരവമുള്ളതാണെന്നും നാം ചിന്തിക്കണം. ജനാധിപത്യ രാജ്യത്ത് ഇത്തരം സിനിമകൾ ഉണ്ടാകണം. നാം സ്ഥിരം കാണുന്ന രാഷ്ട്രീയ നേതാക്കളുടെ ചില മാനറിസവും സ്റ്റൈലുമാണല്ലോ നമ്മുടെ കഥാപാത്രത്തിലേക്കും വരുന്നത്. ആ കോസ്റ്റ്യൂം അണിഞ്ഞു കഴിയുമ്പോഴേ അത്തരത്തിലൊരു സ്വഭാവവിശേഷം അറിയാതെ കഥാപാത്രത്തിലേക്കു വരും. 

 

∙ പുതിയ ചിത്രങ്ങൾ..?

 

അജിത് കുമാറിനൊപ്പമാണു പുതിയ ചിത്രം. ‘വലിമൈ’ എന്ന സിനിമയൊരുക്കിയ അതേ ടീം വീണ്ടും ഒത്തു ചേരുന്നു. മലയാളത്തിൽ നിന്നു വിളിയൊന്നും ഇതുവരെയെത്തിയിട്ടില്ല. ‘ജന ഗണ മന’ കണ്ടിട്ട് വിളി വരുമെന്നാണ് പ്രതീക്ഷ. മലയാളം ഇപ്പോൾ എന്റെ കൂടി ഇടമായി മാറിയല്ലോ..!