ജിജോ ജോസഫ് ആദ്യമായി സംവിധാനം ചെയ്തത് ഒരു ടെലിഫിലിമായിരുന്നു, 19 –ാം വയസ്സിൽ. പിന്നെ ഈ 40 -ാം വയസ്സുവരെ എന്തെടുക്കുകയായിരുന്നെന്നു ചോദിച്ചാൽ അദ്ദേഹം പറയും പഠനത്തിരക്കിലായിരുന്നെന്ന്. ഇപ്പോൾ പഠനം കഴിഞ്ഞ് പരീക്ഷയെഴുതി. കഴിഞ്ഞദിവസം റിസൾട്ട് വന്നു. ആ റിസൾട്ടാണ് വരയൻ എന്ന സിനിമ. 21 വർഷം പലരുടെയും

ജിജോ ജോസഫ് ആദ്യമായി സംവിധാനം ചെയ്തത് ഒരു ടെലിഫിലിമായിരുന്നു, 19 –ാം വയസ്സിൽ. പിന്നെ ഈ 40 -ാം വയസ്സുവരെ എന്തെടുക്കുകയായിരുന്നെന്നു ചോദിച്ചാൽ അദ്ദേഹം പറയും പഠനത്തിരക്കിലായിരുന്നെന്ന്. ഇപ്പോൾ പഠനം കഴിഞ്ഞ് പരീക്ഷയെഴുതി. കഴിഞ്ഞദിവസം റിസൾട്ട് വന്നു. ആ റിസൾട്ടാണ് വരയൻ എന്ന സിനിമ. 21 വർഷം പലരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിജോ ജോസഫ് ആദ്യമായി സംവിധാനം ചെയ്തത് ഒരു ടെലിഫിലിമായിരുന്നു, 19 –ാം വയസ്സിൽ. പിന്നെ ഈ 40 -ാം വയസ്സുവരെ എന്തെടുക്കുകയായിരുന്നെന്നു ചോദിച്ചാൽ അദ്ദേഹം പറയും പഠനത്തിരക്കിലായിരുന്നെന്ന്. ഇപ്പോൾ പഠനം കഴിഞ്ഞ് പരീക്ഷയെഴുതി. കഴിഞ്ഞദിവസം റിസൾട്ട് വന്നു. ആ റിസൾട്ടാണ് വരയൻ എന്ന സിനിമ. 21 വർഷം പലരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിജോ ജോസഫ് ആദ്യമായി സംവിധാനം ചെയ്തത് ഒരു ടെലിഫിലിമായിരുന്നു, 19 –ാം വയസ്സിൽ. പിന്നെ ഈ 40 -ാം വയസ്സുവരെ എന്തെടുക്കുകയായിരുന്നെന്നു ചോദിച്ചാൽ അദ്ദേഹം പറയും പഠനത്തിരക്കിലായിരുന്നെന്ന്. ഇപ്പോൾ പഠനം കഴിഞ്ഞ് പരീക്ഷയെഴുതി. കഴിഞ്ഞദിവസം റിസൾട്ട് വന്നു. ആ റിസൾട്ടാണ് വരയൻ എന്ന സിനിമ. 21 വർഷം പലരുടെയും അസിസ്റ്റന്റായി പല ലൊക്കേഷനുകളിലും ചുറ്റിക്കറങ്ങി നടത്തിയ സിനിമാപഠനത്തിനുശേഷം ഒറ്റയ്ക്കെഴുതിയ പരീക്ഷയുടെ ഫലം..! ഫസ്റ്റ് ക്ലാസിനേക്കാൾ കൂടുതൽ മാർക്കോടെ പാസ്സായതായാണ് സിനിമ കണ്ടവരിൽനിന്ന് ലഭിക്കുന്ന പ്രതികരണമെന്ന് ചങ്ങനാശേരി പായിപ്പാട് നാലുകോടി സ്വദേശിയായ സംവിധായകൻ ജിജോ ചിരിച്ചുകൊണ്ടു പറയുന്നു. വരയൻ എന്ന തന്റെ ആദ്യസിനിമയുടെ വരവിനെക്കുറിച്ച് ജിജോ പറയുന്നു. 

 

ADVERTISEMENT

വരയൻ എന്ന പേര്

 

കപ്പൂച്ചിൻ എന്നായിരുന്നു ആദ്യം തീരുമാനിച്ച പേര്. പിന്നീടത് വരയൻ എന്നാക്കി. വരയനെ പലതരത്തിലും വ്യാഖാനിക്കാം. നായകനായ കപ്പൂച്ചിൻ പുരോഹിതൻ എബി ചിത്രം വരയ്ക്കുന്നയാളാണ്. വരകൊണ്ട് ഒരു ഗ്രാമത്തിന്റെ വരയും തലവരയും മാറ്റുന്നവൻ. പിന്നെ പുലിക്കു മുന്നിലും ഒരു വരയൻ ഉണ്ടല്ലോ. വരയനിലെ നായകനും ചിലവേളകളിൽ പുലിയാകുന്നുണ്ട്, ജറുസലേം ദേവാലയ പരിസരത്തെ കച്ചവടക്കാർക്കുനേരെ ചാട്ടവാർവീശുന്ന യേശുവിനെപ്പോലെ. പള്ളിക്കകത്തു കയറി അലമ്പുണ്ടാക്കുന്നവരെ പുലിയായിവന്ന് പ്രഹരിക്കുന്നവൻ. സിനിമയിലെ ഡയലോഗുപോലെത്തന്നെ-ആ വരുന്നതൊരു പട്ടിയാണ്. അതിനു പിന്നാലെ ഒരു പുലി വരുന്നുണ്ട്, വരയൻ പുലി..!

 

ADVERTISEMENT

യഥാർഥ പുരോഹിതനോ

 

ഇത്തരത്തിലൊരു പുരോഹിതൻ യഥാർഥത്തിൽ ഉണ്ടോയെന്നറിയില്ല. പക്ഷേ വരയനിലെ നായകൻ എബിച്ചനെപ്പോലെ സൈക്കിളിൽ സഞ്ചരിക്കുകയും നാട്ടുകാരുടെ സ്നേഹഭാജനമാകുകയും അവരിലൊരാളെപ്പോലെയായി അവരെ നന്മവഴിയിലേക്കു നയിക്കുകയുമൊക്കെ ചെയ്യുന്ന പുരോഹിതരെ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. അത്തരമൊരു ചിന്തയിൽനിന്നാണ് വരയൻ ഉണ്ടാകുന്നത്. ചീട്ടുകളിക്കുന്നവരോട് ഒപ്പം കൂടുകയും കുടിക്കുന്നെങ്കിൽ മായമില്ലാത്ത നല്ല കള്ള് കുടിക്കണമെന്നു പറയുകയും വേണ്ടിവന്നാൽ ളോഹ മടക്കിക്കുത്തി രണ്ടുപൊട്ടിക്കാനും തയാറാകുന്നൊരു പാവം പുരോഹിതൻ. 

 

ADVERTISEMENT

അദ്ദേഹം ചെയ്യുന്ന ചെറിയ നന്മകൾക്കു പിന്നാലെ ക്യാമറ കൊണ്ടുപോകുകയേ ഈ സിനിമ ചെയ്യുന്നുള്ളൂ. ഒരു കൊച്ചുസിനിമ, നന്മയുള്ളൊരു ചലച്ചിത്രം. ഷൂട്ടിങ് നടന്ന ആലപ്പുഴയുടെയും കുട്ടനാടിന്റെയും പ്രകൃതിഭംഗിയും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നു പറയുന്നവരുണ്ട്. പക്ഷേ അതിനുവേണ്ടി പ്രത്യേക ശ്രമമൊന്നും നടത്തിയിട്ടില്ല. അതൊഴിവാക്കാൻ മനഃപൂർവം ശ്രമിച്ചിട്ടുമുണ്ട്. നമ്മുടെ കണ്ണ് പ്രകൃതിയിലേക്കായിരുന്നില്ല. അച്ചന്റെ കൊച്ചുജീവിതത്തിലേക്കായിരുന്നു. അതിൽനിന്ന് കാഴ്ചക്കാർ വ്യതിചലിക്കരുത് എന്ന നിർബന്ധമുണ്ടായിരുന്നതിനാൽ പ്രകൃതിഭംഗിയുടെ ധാരാളിത്തം മനഃപൂർവം ഒഴിവാക്കി. 

 

ഡാനിയച്ചനും കട്ടികാടും

 

തിരക്കഥയെഴുതിയ ഡാനി കപ്പൂച്ചിൻ അച്ചനും ബോബി കട്ടികാടുമായുമുള്ള സൗഹൃദത്തിൽനിന്നാണ് സിനിമയുടെ തുടക്കം. ഏറെക്കാലമായുള്ള അടുപ്പമാണ് ഇവരുമായുള്ളത്. ഡാനിയച്ചൻ പലപ്പോഴും ഈ കഥ പറഞ്ഞിട്ടുണ്ട്. അന്നൊന്നും സിനിമയാക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. 2019 ൽ അതിനു കളമൊരുങ്ങി. ആ വർഷം തന്നെ ഷൂട്ട് തീർന്നതാണ്. കോവിഡ് ആയതിനാൽ റിലീസിങ് നീണ്ടുപോയെന്നു മാത്രം.

 

ദ്വീപിലെ ഷൂട്ടിങ്

 

കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ ചിത്തിരപ്പള്ളിയെന്ന ആൾത്താമസമില്ലാത്ത ദ്വീപിലായിരുന്നു ഷൂട്ടിങ്ങിന്റെ ഏറിയ പങ്കും. ആലപ്പുഴയിൽനിന്ന് ഒന്നര മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യണം ഇവിടെയെത്താൻ. അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമെല്ലാം അടങ്ങുന്ന വലിയ സംഘവുമായി രാവിലെ ആറരയ്ക്ക് ബോട്ട് ആലപ്പുഴയിൽനിന്ന് പുറപ്പെടും. വൈകിട്ട് തിരിച്ചുപോരും. 29 ദിവസമായിരുന്നു ഷൂട്ടിങ്. എല്ലാ ദിവസവും ഇതുപോലെത്തന്നെ. ആളെണ്ണം കൂടുമ്പോൾ ബോട്ടുകളുടെ എണ്ണവും കൂടും. ദ്വീപിൽ താമസിക്കാൻ സൗകര്യമൊന്നുമില്ല. ആകെയുള്ളത് സിനിമയിൽ കാണിക്കുന്ന ദേവാലയവും പള്ളിമേടയും മാത്രം. 

 

വിയാനിയും വരയനും തമ്മിൽ

 

കത്തോലിക്കാ പുരോഹിതരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജീവിതത്തിന്റെ ആവിഷ്കാരമാണോ വരയനെന്നു പലരും ചോദിച്ചു. സിനിമ ചെയ്തശേഷം അദ്ദേഹത്തിന്റെ ജീവിതവുമായി ഇതിനു സാമ്യമുണ്ടല്ലോയെന്നു തോന്നിയിരുന്നു. പക്ഷേ സിനിമയ്ക്കു മുൻപ് അത് അറിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തെ സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനിടയിലാണ് ആദ്യമായി സംവിധാനം നിർവഹിക്കുന്നത്. ഒരു ടെലിവിഷൻ ചാനലിനു വേണ്ടിയുള്ള ടെലിഫിലിം. പഠനം കഴിഞ്ഞ് വിജി തമ്പി അടക്കമുള്ള പലരുടെയും അസിസ്റ്റന്റായി സിനിമയിൽ പ്രവർത്തിച്ചു. പല പരസ്യചിത്രങ്ങളും സംവിധാനം ചെയ്തു. ഒടുവിൽ വരയനിൽ എത്തി. വരയൻ എങ്ങനെയാണ് ജിജോ ജോസഫിന്റെ തലവര മാറ്റുന്നത് എന്ന് കണ്ടറിയാം.

 

ആരാണ് വിയാനി..?

 

2 നൂറ്റാണ്ടു മുൻപ് ഫ്രാൻസിലാണ് വിയാനിയുടെ ജനനം. കിഴക്കൻ ഫ്രാൻസിലെ ആർസ് ഗ്രാമത്തിലെ ഇടവകവികാരിയായിരുന്ന അദ്ദേഹം ആർസിലെ വികാരി എന്നാണ് അറിയപ്പെട്ടിരുന്നത്. 230 ഇടവകക്കാരാണ് ആർസിൽ ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവത്തിനുശേഷമുള്ള കാലഘട്ടമായിരുന്നു അത്. ആർസിനെ ചൂഴ്ന്നുനിന്ന ധാർമികമായ അധഃപതനത്തിൽനിന്ന് തന്റെ ഇടപെടലുകൊണ്ട് ആർസിനെ കൈപിടിച്ചുയർത്തിയ വികാരിയായിരുന്നു വിയാനി. ആട്ടവും പാട്ടും മദ്യപാനവും നിറഞ്ഞുനിന്ന ആർസിന്റെ ഞായറാഴ്ചകളെ അതിൽനിന്ന് മാറ്റി ഭക്തിസാന്ദ്രമാക്കിയത് വിയാനിയുടെ പ്രാർഥനയും ജനങ്ങളിലേക്കുള്ള ഇറങ്ങിച്ചെല്ലലുമായിരുന്നു. വരയനിലും ഇതേ സ്ഥിതിവിശേഷം കാണാം. ചിത്തിരപ്പള്ളിയിലെ ആണുങ്ങളുടെ ഞായറാഴ്ചകൾ സമർപ്പിച്ചിരുന്നത് ത്രേസ്യാ ചേട്ടത്തിയുടെ ഇറച്ചിക്കടയിലും അവിടെ നടക്കുന്ന അടിപിടിയിലുമായിരുന്നല്ലോ. ഇതിന് മാറ്റംവന്നത് എബിയച്ചന്റെ വരവോടെയായിരുന്നു. 1786ൽ ജനിച്ച വിയാനിയുടെ മരണം 1859ലായിരുന്നു. 

 

ഒരു മാസത്തോളം കായൽയാത്ര; വരയന്റെ ലൊക്കേഷനിലേക്ക് വിനോദയാത്ര

 

വരയൻ സിനിമയുടെ പ്രവർത്തകർക്ക് ഷൂട്ടിങ് കാലം വിനോദയാത്രക്കാലം പോലെയായിരുന്നു എന്നുപറഞ്ഞാൽ തെറ്റില്ല. കാരണം എന്നും കുട്ടനാടിന്റെ കായൽഭംഗി ആസ്വദിച്ചായിരുന്നു ഇവർ ഷൂട്ടിങ് ലൊക്കേഷനിൽ പോയിരുന്നതും മടങ്ങിവന്നിരുന്നതും. കൈനകരി പഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെട്ട ചിത്തിരപ്പള്ളി എന്ന ദ്വീപിലായിരുന്നു ഷൂട്ടിങ്ങിന്റെ മുക്കാൽ ഭാഗവും. ആൾത്താമസമില്ലാത്ത ഈ ദ്വീപിലേക്ക് ആലപ്പുഴയിൽനിന്ന് ഒന്നര മണിക്കൂറോളം ബോട്ടിൽ യാത്രചെയ്യണം. അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ക്യാമറയുമെല്ലാമായി രാവിലെ ആറരയ്ക്ക് ബോട്ട് പുറപ്പെടും. വൈകിട്ട് ഷൂട്ടിങ് കഴിഞ്ഞ് അതേ ബോട്ടിൽ മടക്കം. വൈകിട്ടു മടങ്ങുമ്പോൾ ബോട്ടുകാരന് ഒരു കാര്യം കൂടി ശ്രദ്ധിക്കണമായിരുന്നെന്ന് സംവിധായകൻ ജിജോ ജോസഫ് പറയുന്നു. മീൻപിടിത്ത വലകളിൽ കുടുങ്ങാതെ ബോട്ട് ഓടിക്കണം. 2019ലായിരുന്നു ഷൂട്ടിങ്. 150 പേരെവരെ ഒരേസമയം ഉൾപ്പെടുന്ന ഷോട്ടുകളുണ്ടായിരുന്നു. ആ ദിവസങ്ങളിലെല്ലാം 3 ബോട്ടുകളിലായാണു താരങ്ങളടക്കമുള്ളവർ വന്നിരുന്നത്. 

 

ബോട്ടിൽ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടു കാരണം ലൊക്കേഷനിൽ താരങ്ങളടക്കമുള്ളവർക്ക് വിശ്രമിക്കാനുള്ള കസേരകളും മറ്റും വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിങ് ലൊക്കേഷനിൽ പലപ്പോഴും കസേരകളിയായിരുന്നു. ഒരാൾ എഴുന്നേറ്റാലുടൻ മറ്റൊരാൾ കസേര കൈക്കലാക്കും. കടുത്ത ചൂടിൽനിന്ന് രക്ഷനേടാനും ദ്വീപിൽ വഴികളില്ലായിരുന്നു. അവിടത്തെ ആകെയുള്ള നിർമാണപ്രവർത്തനം സിനിമയുടെ കേന്ദ്രബിന്ദുവായ പള്ളിയും പള്ളിമേടയുമായിരുന്നു. ദിവസങ്ങളോളം ഒരുമിച്ചുള്ള യാത്രയും ദ്വീപിലെ പരിമിത സൗകര്യങ്ങളും പക്ഷേ ആർട്ടിസ്റ്റുകൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കി. നവാഗത സംവിധായകന് ഏറ്റവും ആശ്വാസം പകർന്നതും ഈ കൂട്ടായ്മയും സൗഹൃദവുമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ അദ്ഭുതമാണ്. ഒരു പ്രശ്നവുമില്ലാതെ എങ്ങനെയൊക്കെയോ ഷൂട്ടിങ് നടന്നുപോയി– ജിജോ പറയുന്നു.  

 

ചിത്തിരപ്പള്ളിയുടെ വിശേഷം

 

കായൽ രാജാവെന്നു വിശേഷിപ്പിച്ചിരുന്ന കാവാലം സ്വദേശി മുരിക്കൻ ജോസഫ് വേമ്പനാട്ടു കായലിൽ സൃഷ്ടിച്ചെടുത്ത കൃഷിഭൂമിയാണ് ചിത്തിര പ്രദേശമെന്ന ദ്വീപ്. തിരുവിതാംകൂറിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാനാണ് കായലിലെ ഈ പ്രദേശത്തെ വെള്ളംവറ്റിച്ച് പുറംബണ്ട് ഒരുക്കി അതിനകത്ത് കൃഷിഭൂമിയൊരുക്കിയത്. ചിത്തിരയുടെ ഈ പുറംബണ്ടിലാണ് പള്ളി. കായലിലെ രണ്ടിടങ്ങൾകൂടി ഇതോടൊപ്പം കൃഷിഭൂമിയാക്കിമാറ്റി. റാണി, മാർത്താണ്ഡം എന്നിവ. പലയിടങ്ങളിൽനിന്നായി ചിത്തിര ദ്വീപിൽ കൃഷിപ്പണിക്ക് എത്തുന്നവർക്ക് ആരാധിക്കാൻ അന്ന് പണിതീർത്ത പള്ളിയാണ് വരയൻ സിനിമയുടെ കേന്ദ്രബിന്ദുവായ ചിത്തിരപ്പള്ളി. ചങ്ങനാശേരി അതിരൂപതയ്ക്കു കീഴിലുള്ള ഈ പള്ളിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത് കോട്ടയം കേന്ദ്രമാക്കിയുള്ള മുരിക്കന്റെ പേരിലുള്ള ട്രസ്റ്റാണ്. പണ്ട് കൈനടി പള്ളിയിലെ പുരോഹിതൻ ഞായറാഴ്ചകളിൽ ഇവിടെയെത്തി ദിവ്യബലിയർപ്പിച്ചിരുന്നതായി പറയുന്നു.