ഈ സിനിമയുടെ പേര് ധബാരി കുരുവി എന്നല്ല. ധബാരി ക്യുരുവി എന്നാണ്. കാരണം കുരുവിയെ അവർ കുരുവിയെന്നല്ല പറയാറ്. ക്യുരുവി എന്നാണ്. അവരുടെ ഭാഷ അറിയാത്തതുപോലെത്തന്നെ, ഈ പറയുന്ന ‘അവരെ’ക്കുറിച്ച് എത്രപേർക്ക് അറിയുമെന്നുറപ്പില്ല. ആ അറിവിലേക്കും തിരിച്ചറിവിലേക്കുമാണ് പ്രിയനന്ദനൻ എന്ന സംവിധായകൻ ക്യാമറ

ഈ സിനിമയുടെ പേര് ധബാരി കുരുവി എന്നല്ല. ധബാരി ക്യുരുവി എന്നാണ്. കാരണം കുരുവിയെ അവർ കുരുവിയെന്നല്ല പറയാറ്. ക്യുരുവി എന്നാണ്. അവരുടെ ഭാഷ അറിയാത്തതുപോലെത്തന്നെ, ഈ പറയുന്ന ‘അവരെ’ക്കുറിച്ച് എത്രപേർക്ക് അറിയുമെന്നുറപ്പില്ല. ആ അറിവിലേക്കും തിരിച്ചറിവിലേക്കുമാണ് പ്രിയനന്ദനൻ എന്ന സംവിധായകൻ ക്യാമറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സിനിമയുടെ പേര് ധബാരി കുരുവി എന്നല്ല. ധബാരി ക്യുരുവി എന്നാണ്. കാരണം കുരുവിയെ അവർ കുരുവിയെന്നല്ല പറയാറ്. ക്യുരുവി എന്നാണ്. അവരുടെ ഭാഷ അറിയാത്തതുപോലെത്തന്നെ, ഈ പറയുന്ന ‘അവരെ’ക്കുറിച്ച് എത്രപേർക്ക് അറിയുമെന്നുറപ്പില്ല. ആ അറിവിലേക്കും തിരിച്ചറിവിലേക്കുമാണ് പ്രിയനന്ദനൻ എന്ന സംവിധായകൻ ക്യാമറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സിനിമയുടെ പേര് ധബാരി കുരുവി എന്നല്ല. ധബാരി ക്യുരുവി എന്നാണ്. കാരണം കുരുവിയെ അവർ കുരുവിയെന്നല്ല പറയാറ്. ക്യുരുവി എന്നാണ്. അവരുടെ ഭാഷ അറിയാത്തതുപോലെത്തന്നെ, ഈ പറയുന്ന ‘അവരെ’ക്കുറിച്ച് എത്രപേർക്ക് അറിയുമെന്നുറപ്പില്ല. ആ അറിവിലേക്കും തിരിച്ചറിവിലേക്കുമാണ് പ്രിയനന്ദനൻ എന്ന സംവിധായകൻ ക്യാമറ തിരിക്കുന്നത്. ഈ ‘അവർ’ അട്ടപ്പാടിയിലെ ഗോത്രവർഗക്കാരാണ്, ഇരുള സമുദായത്തിൽപ്പെട്ടവർ. ഗോത്രവിഭാഗത്തിന്റെ പൊതുശാപമായ അവിവാഹിത അമ്മമാരായ പെൺകുട്ടികളുടെ ജീവിതകഥയാണ് ഈ സിനിമ. അഥവാ ഈ ദുരന്തത്തെ അതിജീവിക്കേണ്ടതിന്റെ പ്രാധാന്യം അവരെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന സിനിമ. 

 

ADVERTISEMENT

ഇതിൽ അവർ തന്നെയാണ് അഭിനേതാക്കൾ, നൂറോളം ഗോത്രവർഗക്കാർ. പുറത്തുനിന്ന് മറ്റാരുമില്ല. അവരുടെ തന്നെ ഭാഷയിലാണ് സിനിമ, ഇരുള ഭാഷയിൽ. ഗോത്രവർഗക്കാർ മാത്രം ക്യാമറയ്ക്കു മുന്നിൽ എത്തുന്ന ലോകത്തിലെ ആദ്യസിനിമയെന്നു സംവിധായകൻ. ജീവിതത്തിൽ ഇന്നുവരെ ഒരു സിനിമ പോലും കണ്ടിട്ടില്ലാത്തവരടക്കം ഈ സിനിമയിൽ നടന്മാരും നടിമാരുമാണ്. ജീവിതംതന്നെ അനുഭവങ്ങക്കൂമ്പാരങ്ങളാകുമ്പോൾ പിന്നെന്തിന് അഭിനയം എന്നു തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു ഓരോ അഭിനേതാവിന്റെതുമെന്ന് പ്രിയൻ പറയുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഈ സിനിമയെ അവഗണിച്ചവർ സമൂഹത്തിലെ ഏറ്റവും പിന്നാക്കംനിൽക്കുന്ന ഒരു വിഭാഗത്തെത്തന്നെയാണ് പുറംതള്ളിയതെന്ന് സംവിധായകൻ രോഷംകൊള്ളുന്നതും അതുകൊണ്ടുതന്നെ. അഥവാ ഒരു ജനതയുടെ ഉയിർപ്പിനെത്തന്നെയാണ് അവർ തിരസ്കരിക്കുന്നത്.  

 

∙ധബാരി ക്യുരുവി

 

ADVERTISEMENT

ധബാരി ക്യുരുവിയെന്നത് ഒരു പ്രത്യേക വിഭാഗം പക്ഷിയുടെ പേരാണ്. അച്ഛനാരെന്നറിയാത്ത ഒരു പക്ഷിയുടെ പേര്. ഇരുള സമുദായത്തിൽ നിലനിൽക്കുന്ന ഒരു മിത്തുമായും നാടൻപാട്ടുമായും ധബാരി ക്യുരുവി ബന്ധപ്പെട്ടുകിടക്കുന്നു. ചെറുപ്രായത്തിൽത്തന്നെ ഗർഭവതികളാകുന്നതും പ്രസവിക്കുന്നതും ഇത്തരം ഗോത്രവർഗത്തിലെ പതിവുശീലമാണ്. അതോടെ ജീവിതവും തീർന്നു. ഇത്തരത്തിൽ ഗർഭവതിയായിട്ടും അത് വിധിയെന്നു കണക്കാക്കാതെ പോരാട്ടത്തിലൂടെ ജീവിതത്തിൽ മുന്നേറുന്ന പത്താം ക്ലാസുകാരി പാപ്പാത്തിയുടെ കഥയിലൂടെ അതിജീവനത്തിന്റെ കരുത്തുതന്നെയാണ് പുറത്തുകൊണ്ടുവരുന്നത്. 

പ്രിയനന്ദനൻ

 

സമാന സാഹചര്യത്തിലൂടെ സ‍ഞ്ചരിക്കുന്ന മുരുകി, രാമി എന്നീ പെൺകുട്ടികളും കേന്ദ്ര കഥാപാത്രങ്ങളുടെ കൂട്ടത്തിൽവരുന്നു. അകാലത്തിൽ ഗർഭവതിയാകുമെങ്കിലും കുഞ്ഞിന്റെ അച്ഛനാരാണെന്നു വിളിച്ചുപറഞ്ഞ് അവരെ അപമാനിക്കുന്ന ശീലം ഈ ഗോത്രവർഗ പെൺകുട്ടികൾക്കില്ലെന്നു പറയുന്നു. അച്ഛനാരെന്നറിയാത്ത പക്ഷിയായ ധബാരി ക്യുരുവിയുമായി ഗോത്രവിഭാഗത്തിലെ പെൺകുട്ടികൾക്ക് സാമ്യമുണ്ടോയെന്നത് കാഴ്ചക്കാർക്ക് വിടുകയാണ് സംവിധായകൻ. അട്ടപ്പാടിയിലെ പൊട്ടിക്കൽ പ്രദേശത്തെ മീനാക്ഷിയും മുക്കാലിയിലെ ശ്യാമിനിയും അനു പ്രശോഭിനിയുമാണ് നായികമാർ. കോവിഡിന്റെ പ്രതിസന്ധിയെ അതിജീവിച്ച് 28 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഡബ്ബിങ്ങില്ലാതെ ലൈവായിട്ടായിരുന്നു സൗണ്ട് റെക്കോർഡിങ്.       

 

ADVERTISEMENT

∙എങ്ങനെ സിനിമയിലേക്ക്

 

പ്രിയനന്ദനൻ പറയുന്നു – മറ്റൊരു സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് കുറേക്കാലം അട്ടപ്പാടിയിൽ താമസിച്ചിരുന്നു. അതിനിടെ സുഹൃത്തും തിരക്കഥാകൃത്തുമായ കുപ്പുസ്വാമി മരുതൻ പറഞ്ഞ ഒരു സംഭവത്തിൽനിന്നാണ് ഇതിന്റെ തുടക്കം. അകലെ മലയിൽ താമസിക്കുന്ന 5 യുവതികൾ. ചെറുപ്പത്തിലേ അമ്മമാരായ അവിവാഹിതർ. ചാരായം വാറ്റിയാണ് അവരുടെ ജീവിതം. ഇവരെല്ലാം ഇത്തരത്തിലുള്ള ശാപത്തിന്റെ ഇരകളാണ്. ഈ സംഭവമാണ് ധബാരി ക്യുരുവിയിലേക്ക് നയിച്ചത്. ലോകത്തെങ്ങുമുള്ള ആദിവാസി ഗോത്രവർഗത്തിന്റെ പൊതുസ്വഭാവമാണ് ഇത്തരത്തിലുള്ള ജീവിതം. ഇരുളരുടെ സംസ്കാരത്തെയും ആചാരത്തെയും അനുഷ്ഠാനത്തെയും ബന്ധിപ്പിച്ചാണ് സിനിമ നിർമിച്ചിരിക്കുന്നത്. 

 

എങ്ങനെയോ വന്നുപോയ അവിവാഹിത അമ്മയെന്ന ലേബലിനെ തകർത്ത് മുന്നേറാൻ ആദിവാസി സമൂഹങ്ങൾക്ക് കരുത്തുപകരാനുള്ള ശ്രമമാണിത്. ഈ സിനിമയെ ചവിട്ടിയൊതുക്കുമ്പോൾ ഇത്തരം അതിജീവന ശ്രമത്തെക്കൂടിയാണ് നാം തള്ളിമാറ്റുന്നത്. സിനിമയുടെ ആസ്വാദനത്തിനോ ആശയക്കൈമാറ്റത്തിനോ ഇരുള ഭാഷ തടസ്സമാകില്ല. ഇരുളയിൽനിന്നാണ് തമിഴും മലയാളവും പോലും ഉരുത്തിരിഞ്ഞതെന്നു ഭാഷാ ഗവേഷകർ പറയുന്നു. തമിഴിന്റെയും കന്നഡയുടെയുമെല്ലാം സാമ്യം ഇരുള ഭാഷയിൽ കാണാമെങ്കിലും ഹൃദയത്തിലേക്കു സിനിമയെത്തുന്നതിന് ഭാഷ വിലങ്ങുതടിയാകില്ല. ഭാഷ സംബന്ധിച്ച സംശയനിവാരണത്തിനായി കിർത്താഡ്സിന്റെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്, ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ്) സർട്ടിഫിക്കറ്റും അവാർഡ് നിർണയ സമിതിക്ക് സമർപ്പിച്ചിരുന്നു.       

 

∙ ഒടിടിയിൽ ശ്രമം

 

അവാർഡിനു പരിഗണിക്കാതിരുന്നപ്പോൾ എന്തുകൊണ്ടാണ് താൻ പൊട്ടിത്തെറിച്ചതെന്ന് മാലോകരെ അറിയിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്ന് മുൻ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുകൂടിയായ പ്രിയനന്ദനൻ പറയുന്നു. അതിനാൽത്തന്നെ എന്തുവിലകൊടുത്തും സിനിമ ജനങ്ങളെ കാണിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ. തിയറ്റർ റിലീസിന് തടസ്സം നേരിട്ടാൽ ഒടിടിയിൽ സിനിമ കാണിക്കാനുള്ള ശ്രമം കൂടി തുടരുന്നുണ്ട്. പട്ടിണികിടന്നും സ്കൂൾ ബെഞ്ചിൽ കിടന്നുറങ്ങിയും മുന്നേറിയ പഴയ നാടകക്കാല ഓർമകൾ തരുന്ന ഊർജംതന്നെ മതി സിനിമ വെളിച്ചംകാണിക്കാനുള്ള പോരാട്ടത്തിനെന്നു പ്രിയൻ ഉറച്ചുവിശ്വസിക്കുന്നു.