കഥ പറച്ചിലിലെ ഫ്രഷ്നെസ്.. തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യം... ജൈവികമായ കഥാപാത്രവികാസം... ഏറ്റവും ലളിതമായി കൃഷാന്തിന്റെ സിനിമകളെ ഇങ്ങനെ വിവരിക്കാം. വൃത്താകൃതിയിലുള്ള ചതുരവും ആവാസവ്യൂഹവും മലയാളത്തിലിറങ്ങിയ രാജ്യാന്തര സിനിമകളാണ്. ഭാഷാതിർത്തികളെ മായ്ച്ചു കളയുന്ന പ്രമേയങ്ങളിലൂടെ സിനിമയുടെ

കഥ പറച്ചിലിലെ ഫ്രഷ്നെസ്.. തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യം... ജൈവികമായ കഥാപാത്രവികാസം... ഏറ്റവും ലളിതമായി കൃഷാന്തിന്റെ സിനിമകളെ ഇങ്ങനെ വിവരിക്കാം. വൃത്താകൃതിയിലുള്ള ചതുരവും ആവാസവ്യൂഹവും മലയാളത്തിലിറങ്ങിയ രാജ്യാന്തര സിനിമകളാണ്. ഭാഷാതിർത്തികളെ മായ്ച്ചു കളയുന്ന പ്രമേയങ്ങളിലൂടെ സിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥ പറച്ചിലിലെ ഫ്രഷ്നെസ്.. തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യം... ജൈവികമായ കഥാപാത്രവികാസം... ഏറ്റവും ലളിതമായി കൃഷാന്തിന്റെ സിനിമകളെ ഇങ്ങനെ വിവരിക്കാം. വൃത്താകൃതിയിലുള്ള ചതുരവും ആവാസവ്യൂഹവും മലയാളത്തിലിറങ്ങിയ രാജ്യാന്തര സിനിമകളാണ്. ഭാഷാതിർത്തികളെ മായ്ച്ചു കളയുന്ന പ്രമേയങ്ങളിലൂടെ സിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥ പറച്ചിലിലെ ഫ്രഷ്നെസ്, തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യം, ജൈവികമായ കഥാപാത്രവികാസം... ഏറ്റവും ലളിതമായി കൃഷാന്തിന്റെ സിനിമകളെ ഇങ്ങനെ വിവരിക്കാം. വൃത്താകൃതിയിലുള്ള ചതുരവും ആവാസവ്യൂഹവും മലയാളത്തിലിറങ്ങിയ രാജ്യാന്തര സിനിമകളാണ്. ഭാഷാതിർത്തികളെ മായ്ച്ചു കളയുന്ന പ്രമേയങ്ങളിലൂടെ സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുതിയ അതിർത്തികൾ ചമയ്ക്കുകയാണ് യുവസംവിധായകൻ കൃഷാന്ത്. സൂപ്പർഹീറോ കഥകളും ഫാന്റസി സിനിമകളും ചെയ്യാൻ മലയാളം പോലെ പരിമിത ബജറ്റിനുള്ളിൽ വട്ടം കറങ്ങുന്ന ഇൻഡസ്ട്രിക്ക് സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കൃഷാന്തിന്റെ ആവാസവ്യൂഹം. ആ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും കൃഷാന്ത് നേടി. പുരസ്കാരനേട്ടത്തെക്കുറിച്ചും സിനിമാനിർമാണത്തിലെ വെല്ലുവിളികളെക്കുറിച്ചും ആവാസവ്യൂഹം സംവിധായകൻ കൃഷാന്ത് ആർ.കെ സംസാരിക്കുന്നു.

ഇതൊരു സൂപ്പർ ഹീറോ ചിത്രം

ADVERTISEMENT

സംസ്ഥാന പുരസ്കാരനേട്ടം തികച്ചും സന്തോഷം പകരുന്നതാണ്. ഞാൻ ടെക്നിക്കൽ മേഖലയിലാണ് പുരസ്കാരം പ്രതീക്ഷിച്ചത്. മികച്ച ചിത്രം, മികച്ച തിരക്കഥ എന്നീ പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഈ ദിവസങ്ങളിൽ നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു വിളിച്ചു. അതെല്ലാം സന്തോഷം പകരുന്ന കാര്യങ്ങളാണ്. എന്നെ സംബന്ധിച്ച് ആവാസവ്യൂഹം ഒരു സൂപ്പർഹീറോ സിനിമയാണ്. എന്നാൽ നമ്മൾ കണ്ടു പരിചയിച്ച സൂപ്പർഹീറോ സിനിമയുടെ പാറ്റേൺ അല്ല ആവാസവ്യൂഹം സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാകണം പലരും ഇതൊരു സൂപ്പർഹീറോ സിനിമയായി കാണാത്തത്. ഈ സിനിമയിലെ സൂപ്പർഹീറോ ആരെയും രക്ഷിക്കുന്നില്ല. സർക്കാരിന്റെ പദ്ധതികളും വികസനവിസ്ഫോടനങ്ങളുമാണ് കഥയിലെ വില്ലൻ. പരിസ്ഥിതി രാഷ്ട്രീയമാണ് സിനിമ പറയുന്നത്.

എന്റെ ചലച്ചിത്രനിർമാണ പ്രക്രിയ

ഞാനൊരു കമ്യൂണിക്കേഷൻ ഡിസൈനറാണ്. രണ്ടു ദൃശ്യങ്ങൾ ചേർത്തുവയ്ക്കുമ്പോൾ പുതിയൊരു അർഥം കിട്ടുന്ന രീതിയുണ്ടല്ലോ. അവിടെ ദൃശ്യങ്ങളുടെ അർഥം ഒന്നാകും... അതിന് പശ്ചാത്തല‌മായി പോകുന്ന സംഗീതത്തിലൂടെ സൂചിപ്പിക്കുന്നത് മറ്റൊന്നാകും. ഡയലോഗ് കൃത്യമായി പറയേണ്ട കാര്യവും ചേർക്കും. അങ്ങനെ വരുമ്പോൾ വളരെ വേറിട്ട ഒരു സീൻ ലഭിക്കും. ഇങ്ങനെ ഡിസൈൻ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അടുത്തടുത്തു വരുന്ന രംഗങ്ങൾ രണ്ട് ഇമോഷനിൽ പറയുക. ഉദാഹരണത്തിന് ഒരു നർമപ്രധാനമായ രംഗം വരുന്നു. തൊട്ടടുത്തു തന്നെ വളരെ ട്രാജിക് ആയ കാര്യം സംഭവിക്കുന്നു. അവിടെ ചേർത്തു വയ്ക്കുന്നത് രണ്ട് ഇമോഷൻസിനെയാണ്.

വൃത്താകൃതിയിൽ ഒരു ചതുരം ചെയ്തപ്പോൾ ഈ രീതിയുടെ ഒരു പതിഞ്ഞ പതിപ്പാണ് പ്രയോഗിച്ചത്. ആവാസവ്യൂഹത്തിലേക്ക് എത്തിയപ്പോൾ ആ രീതിയിൽ നല്ല കൈത്തഴക്കം വന്നപോലെ അനുഭവപ്പെട്ടു. രസകരമായ കമ്യൂണിക്കേഷൻ ഡിസൈൻ ആണ് അവിടെ പ്രയോഗിക്കപ്പെട്ടത്. ഞാൻ മ്യൂസിക്കലി ആണ് ചിന്തിക്കുന്നത്. ഒരു ദൃശ്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അതിന്റെ താളവും സംഗീതവും ചേർത്താണ് ആലോചിക്കുന്നതു തന്നെ. അതുകൊണ്ട്, ഓരോ രംഗത്തിനും ഒരു താളം വരും.

ADVERTISEMENT

നർമത്തിൽ പൊതിയുന്ന പ്രമേയം

എനിക്ക് ഡാർക്ക് ഹ്യൂമർ ഏറെ ഇഷ്ടമാണ്. കൂടാതെ പ്രേക്ഷകരുടെ ശ്രദ്ധ നിലനിർത്തണമല്ലോ. അതു കിട്ടാൻ നല്ല നർമത്തിലൂടെ കഴിയും. എന്റെ കൂടെ വർക്ക് ചെയ്തിട്ടുള്ള അഭിനേതാക്കൾ നല്ല ഹ്യൂമർ ടൈമിങ്ങും അത്യാവശ്യം സ്പോട്ടിൽ നർമം കയ്യിൽ നിന്ന് ഇടാൻ കെൽപുള്ളവരുമാണ്. പക്ഷേ, വേണ്ട തമാശകൾ മാത്രം എടുത്താണ് വൃത്താകൃതിയിലുള്ള ചതുരം ചെയ്തത്. അതിൽ കൗണ്ടർ ഹ്യൂമർ മൊത്തത്തിൽ വേണ്ടെന്നു വച്ചു. പക്ഷേ, ആവാസവ്യൂഹത്തിൽ ഒരിടത്ത് കൗണ്ടർ ഹ്യൂമർ ഉപയോഗിക്കേണ്ടി വന്നു.

മുതലയുടെ വാ ഇങ്ങനെയും ചീങ്കണ്ണിയുടെ വാ ഇങ്ങനെയും എന്നു പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അവിടെ കൗണ്ടർ ഹ്യൂമർ ഉപയോഗിക്കാൻ കാരണമുണ്ട്. കാരണം, അവിടെയാണ് സിനിമയുടെ രാഷ്ട്രീയം പറയുന്നത്. അത് നല്ല നർമത്തിലൂടെ പറയണമെന്നു തോന്നി. കഥാഗതിക്ക് അനുയോജ്യമല്ലാത്ത നർമം, ബോഡി ഷെയ്മിങ്, പൊളിറ്റിക്കലി കറക്ട് അല്ലാത്ത തമാശകൾ ഇവയൊന്നും സിനിമയിൽ ഉപയോഗിക്കില്ലെന്ന തീരുമാനം ബോധപൂർവം തന്നെ എടുത്തിട്ടുണ്ട്. എന്തെങ്കിലും കാണിച്ചു ചിരിപ്പിക്കുകയെന്ന പരിപാടി ഇല്ല.

പരസ്പര വിശ്വാസമാണ് മെയിൻ

ADVERTISEMENT

രാഹുൽ നല്ലൊരു പെർഫോമറാണ്. അതിനേക്കാളേറെ എന്റെ ചലച്ചിത്ര പ്രക്രിയയിൽ ഉറച്ച വിശ്വാസമുള്ള വ്യക്തിയാണ്. ഈ വിശ്വാസം എന്നു പറയുന്നത് എത്ര പൈസ കൊടുത്താലും വാങ്ങാൻ കിട്ടാത്ത ഒന്നാണ്. ഞങ്ങൾ തമ്മിലൊരു പരസ്പരവിശ്വാസമുണ്ട്. അതിലൂടെ പല മാജിക് മൊമന്റ്സ് സംഭവിക്കാറുണ്ട്. സിനിമയിലൂടെ സുഹൃത്തുക്കളായവരാണ് ഞങ്ങൾ. വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയ്ക്കു വണ്ടി 12 കിലോ രാഹുൽ കുറച്ചിട്ടുണ്ട്. സൈക്കിൾ ചവിട്ടുന്നതു മൂലം ശരീരഭാരം കുറയുന്നത് പ്രത്യേകം കാണിക്കുന്നില്ലെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ട്. ആവാസവ്യൂഹത്തിലും ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

ബജറ്റിലെ പരിമിതി സാധ്യതയാകുമ്പോൾ

ഞാൻ ഓരോ സിനിമയും ദൃശ്യവത്ക്കരിക്കുന്നത് എന്റെ പരിമിതമായ ബജറ്റിൽ നിന്നുകൊണ്ടാണ്. പരിമിതിയുണ്ട്. ഇപ്പോൾ ആ പരിമിതി പ്രേക്ഷകർക്ക് അനുഭവപ്പെടാതെ വിഷ്വലൈസ് ചെയ്യാൻ പഠിച്ചു. നമ്മുടെ പരിമിതികൾക്കകത്തേക്ക് ക്രിയേറ്റിവിറ്റി ചേർക്കുമ്പോൾ വരുന്ന മാജിക് ഉണ്ടല്ലോ... അത് തന്നെയാണ് എന്റെ സിനിമകളിൽ പ്രതിഫലിക്കുന്നത്. പേടിയില്ലാതെ നമ്മൾ വിഷ്വലൈസ് ചെയ്യുന്നത് ബജറ്റിന്റെ ബാധ്യത ഇല്ലാത്തപ്പോഴാണ്.

അങ്ങനെയൊരു ധൈര്യം എനിക്കു വരുമ്പോൾ എങ്ങനെയാകും ഞാൻ സിനിമയുണ്ടാക്കുക എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഇതുവരെ ചെയ്ത സിനിമയേക്കാൾ അവ മെച്ചപ്പെടുമോ എന്നൊന്നും അറിയില്ല. എന്തായാലും, ആവാസവ്യൂഹം ഒടിടിയിൽ റിലീസ് ചെയ്യാനുള്ള ചർച്ചകളിലാണ്. ഉടനെ അതു സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.