കേരളത്തിന് നടുക്കുന്ന ഓർമകൾ സമ്മാനിച്ച ഉരുൾപൊട്ടലുകളുടെ കഥയുമായി ഫഹദ് നായകനാകുന്ന മലയൻകുഞ്ഞ് തിയറ്ററുകളിൽ എത്തുകയാണ്. വി.കെ. പ്രകാശ്, വൈശാഖ്, മഹേഷ് നാരായണൻ തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സജിമോൻ ആണ് മലയൻകുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണൻ രചനയും ഛായാഗ്രഹണവും

കേരളത്തിന് നടുക്കുന്ന ഓർമകൾ സമ്മാനിച്ച ഉരുൾപൊട്ടലുകളുടെ കഥയുമായി ഫഹദ് നായകനാകുന്ന മലയൻകുഞ്ഞ് തിയറ്ററുകളിൽ എത്തുകയാണ്. വി.കെ. പ്രകാശ്, വൈശാഖ്, മഹേഷ് നാരായണൻ തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സജിമോൻ ആണ് മലയൻകുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണൻ രചനയും ഛായാഗ്രഹണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന് നടുക്കുന്ന ഓർമകൾ സമ്മാനിച്ച ഉരുൾപൊട്ടലുകളുടെ കഥയുമായി ഫഹദ് നായകനാകുന്ന മലയൻകുഞ്ഞ് തിയറ്ററുകളിൽ എത്തുകയാണ്. വി.കെ. പ്രകാശ്, വൈശാഖ്, മഹേഷ് നാരായണൻ തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സജിമോൻ ആണ് മലയൻകുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണൻ രചനയും ഛായാഗ്രഹണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന് നടുക്കുന്ന ഓർമകൾ സമ്മാനിച്ച ഉരുൾപൊട്ടലുകളുടെ കഥയുമായി ഫഹദ് നായകനാകുന്ന മലയൻകുഞ്ഞ് തിയറ്ററുകളിൽ എത്തുകയാണ്.  വി.കെ. പ്രകാശ്, വൈശാഖ്, മഹേഷ് നാരായണൻ തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സജിമോൻ ആണ് മലയൻകുഞ്ഞിന്റെ സംവിധാനം.  മഹേഷ് നാരായണൻ രചനയും ഛായാഗ്രഹണവും എഡിറ്റിങും നിർവഹിച്ചിരിക്കുന്ന ചിത്രം നിരവധി പ്രത്യേകതകളോടെയാണ് തീയറ്ററിൽ എത്തുന്നത്.  നാൽപതടി താഴ്ചയിൽ ഭൂമിക്കടിയിലെ കഥ പറയുന്ന  ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. വർഷങ്ങൾക്കു ശേഷം ഒരു ചിത്രം നിർമിച്ചുകൊണ്ട് ഫാസിൽ സിനിമയിലേക്ക് മടങ്ങി വരുന്നതും എ.ആർ. റഹ്‌മാന്റെ സംഗീതവും ചിത്രത്തിന്റെ പ്രത്യേകതകളാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ ആദ്യ ചിത്രമെത്തുന്നതിന്റെ സന്തോഷം സംവിധായകൻ സജിമോൻ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

 

ADVERTISEMENT

ആദ്യ പടം തന്നെ വെല്ലുവിളികൾ നിറഞ്ഞത് 

 

ഞാനും മഹേഷ് നാരായണനും കൂടി ഫഹദ് ഫാസിലിനെ വച്ച് ആദ്യം മറ്റൊരു ചിത്രമായിരുന്നു പ്ലാൻ ചെയ്തിരുന്നത്. പക്ഷേ ലോക്ഡൗൺ ആയപ്പോൾ അത് ചെയ്യാൻ കഴിഞ്ഞില്ല.  പിന്നെ മറ്റെന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിച്ചു.  ആ സമയത്താണ് ഉരുൾ പൊട്ടലും അതിജീവനവും വച്ച് ഒരു കഥ ആയാലോ എന്ന് മഹേഷ് ചോദിച്ചത്. വയനാട്ടിലും ഇടുക്കിയിലും മറ്റും നടന്ന ഉരുൾപൊട്ടലുകൾ നമ്മെയെല്ലാം ഞെട്ടിച്ചിരുന്നു.  അതുവച്ച് ഒരു മനുഷ്യന്റെ കഥ പറയാം എന്ന് തീരുമാനിച്ചു.  മഹേഷുമായി പത്തിരുപത് വർഷമായുള്ള ബന്ധമാണ്.  ഞാൻ വികെപിയോടൊപ്പം വർക്ക് ചെയ്യുമ്പോഴും മഹേഷ് ആയിരുന്നു എഡിറ്റർ.  മഹേഷ് ആണ് ഈ കഥ പറഞ്ഞത്. മഹേഷ് ഒരു കഥ പറയുമ്പോൾ അത് പൂർണമായിരിക്കും. പിന്നെ ഓരോ സ്റ്റേജിലും ഞങ്ങൾ കഥ വികസിപ്പിച്ചാണ് ഇത്തരത്തിൽ ഒരു സിനിമയായി മാറിയത്. ഇതുവരെയുള്ള കഥകളെല്ലാം മണ്ണിനു മുകളിൽ ആയിരുന്നല്ലോ, ഭൂമിക്കടിയിൽ നിന്ന് ഒരു കഥ വരുമ്പോൾ അതിനൊരു പ്രത്യേകത ഉണ്ടാകും. ഞങ്ങൾക്ക് കണ്ടു പഠിക്കാൻ മുൻപ് ചെയ്തുവച്ച സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല.  എന്റെ ആദ്യ സിനിമ ഇറങ്ങുന്നത് ഒരുപാടുപേരുടെ സഹകരണവും സ്നേഹവും കഠിനാധ്വാനവും മൂലമാണ്.

 

ADVERTISEMENT

കഥാപാത്രത്തിനുവേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത ഫഹദ് 

 

Fahadh Faasil in the movie 'Malayankunju' (screen grab).

മഹേഷും ഞാനും ഫഹദും ഒരുപാടു ചിത്രങ്ങൾ ഒരുമിച്ച് ചെയ്തുള്ള പരിചയവും ബന്ധവുമുണ്ട്.  അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ ഒരു കണക്‌ഷൻ ഉണ്ട്.  ഈ പടമല്ല ഏതു പടമായാലും കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരു താരമാണ് ഫഹദ്.  സാധാരണ സിനിമകൾ ചെയ്യുമ്പോൾ ടൈം ലിമിറ്റ് ഒന്നുമുണ്ടാകില്ല. ഷൂട്ടിങ് രാത്രിയോളം നീണ്ടുപോകും ചിലത് രാത്രി കഴിഞ്ഞ്  രാവിലെവരെ ഉണ്ടാകും. പക്ഷേ മലയൻകുഞ്ഞ് അങ്ങനെ ചെയ്യാൻ പറ്റില്ലായിരുന്നു. നാലുമണിക്കൂറിൽ കൂടുതൽ ഒരുമിച്ച് ഷൂട്ട് ചെയ്യാൻ പറ്റില്ല. പത്തിരുപതു ദിവസത്തോളം ഫഹദ് മുഴുവൻ സമയവും ചെളിയിലും വെള്ളത്തിലുമായിരുന്നു. ഷൂട്ട് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ തീർന്നു കഴിഞ്ഞിട്ടേ വെള്ളം പോലും കുടിക്കാൻ പറ്റൂ.  ഒരു ദാക്ഷിണ്യവുമില്ലാതെ യഥാർഥ ചെളിയാണ് ദേഹത്ത് മുഴുവൻ കോരി ഒഴിക്കുന്നത്. പിന്നെ ചെളി എല്ലാം കഴുകി കളഞ്ഞിട്ടല്ലേ കഴിക്കാൻ പറ്റൂ. 

 

ADVERTISEMENT

നാലുമണിക്കൂർ ഷൂട്ട് ചെയ്തു കഴിയുമ്പോൾ ഫഹദ് ഉൾപ്പടെ ക്രൂ മുഴുവൻ ക്ഷീണിക്കും. ഭൂമിക്കടിയിലുള്ള ചെറിയ ചെറിയ വിടവുകൾ അതുപോലെ തന്നെയാണ് ആർട്ട് ഡയറക്ടർ ഉണ്ടാക്കിയെടുത്തത്.  ഒരാൾ നിന്ന് കഴിഞ്ഞാൽ പിന്നെ ഒരു ക്യാമറ വയ്ക്കാനുള്ള സ്ഥലം കഷ്ടിച്ചേ ഉണ്ടാകൂ. സെറ്റിനുള്ളിൽ നിന്ന് തിരിയാൻ സ്ഥലമില്ല പുറത്തിറങ്ങായാൽ മാത്രമേ നിൽക്കാൻ പറ്റൂ.  പടത്തിൽ ഉള്ളതുപോലെ സെറ്റിനുള്ളിലും ക്ലോസ്ട്രോഫോബിയ ആയിരുന്നു. ഒന്നോ രണ്ടോ ദിവസമല്ല അടുപ്പിച്ച് ഇരുപത്തിയഞ്ച് ദിവസത്തോളമാണ് ഫഹദ് ഒരേ കോസ്റ്റ്യൂമിൽ ചെളിയിൽ മുങ്ങി അഭിനയിച്ചത്. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത പടമാണ് മലയൻകുഞ്ഞ്.  

 

മഹേഷ് തിരക്കഥയും ഛായാഗ്രഹണവും 

 

ഒരുപാടു വർഷം ഒരുമിച്ച് ഉണ്ട്, ഉറങ്ങി ഉണ്ടായ ഒരു വലിയ സൗഹൃദമാണ് ഞാനും മഹേഷും തമ്മിൽ. എനിക്ക് എന്താണ് വേണ്ടതെന്ന് മഹേഷിനും അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് എനിക്കും എളുപ്പം മനസിലാകും. ഞങ്ങൾ തമ്മിൽ അത്രത്തോളം വലിയൊരു റാപ്പോ ഉണ്ട്. ഈ ചിത്രം സാധ്യമാകുന്നത് തന്നെ മഹേഷിന്റെ ആത്മാർഥമായ പരിശ്രമം കൂടി ഉള്ളതുകൊണ്ടാണ്. തിരക്കഥ എഴുതിയ മഹേഷ് തന്നെ ക്യാമറയും ചെയ്തത് പടത്തെ ഒരുപാട്  സഹായിച്ചിട്ടുണ്ട്. അടുത്തിടെ ഉണ്ടായ ഒരുപാട് ഉരുൾപൊട്ടൽ സംഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട് എഴുതിയ കഥയാണ് മലയൻകുഞ്ഞ്. ഉരുൾപൊട്ടലിൽ മരിച്ചുപോയവർ അങ്ങ് പോയി, പക്ഷേ ഉറ്റവരെ നഷ്ടപ്പെട്ട എത്രയെത്ര ആളുകളാണ് ജീവിച്ചിരിക്കുന്നത്.  അതുവരെയുള്ള സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടവർ. അങ്ങനെയുള്ള ഒരാളിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഫഹദിനെ കൂടാതെ രജീഷ വിജയൻ, അർജുൻ അശോകൻ, ദീപക് പറമ്പോൾ, ജാഫർ ഇടുക്കി, ഇന്ദ്രൻസ് ചേട്ടൻ , ഇർഷാദ് തുടങ്ങിയവരും ഓഡിഷൻ വഴി വന്ന കുറച്ച് പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

 

ജ്യോതിഷ് ശങ്കറിന്റെ ആർട് ഡയറക്‌ഷൻ  

 

മലയൻകുഞ്ഞിന്റെ ആർട് ഡയറക്ടർ ജ്യോതിഷ് ശങ്കർ ആണ്.  ഈ ചിത്രത്തെ സാധ്യമാക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം എടുത്തുപറയേണ്ടതാണ്. അദ്ദേഹവും എന്റെ ദീർഘകാല സുഹൃത്താണ്.  ഒരു സ്റ്റുഡിയോ ഫ്ലോർ എടുത്ത് സെറ്റിട്ടാണ് ഞങ്ങൾ ഭൂമിക്കടിയിലുള്ള കഥ കാണിച്ചിരിക്കുന്നത്. മണ്ണിനടിയിലുള്ള സെറ്റ് ഒക്കെ യഥാർഥത്തിൽ മണ്ണിടിഞ്ഞത് പോലെ ജ്യോതിഷ് സെറ്റ് ചെയ്തു. ഭൂമിക്കടിയിൽ ചെയ്തത് മുഴുവൻ ജ്യോതിഷിന്റെ ഐഡിയ ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കള തുടങ്ങി നിരവധി ചിത്രങ്ങളുടെ ആർട്ട് ചെയ്തത് ജ്യോതിഷാണ്.  ഉരുൾപൊട്ടൽ കഴിഞ്ഞുള്ള ഭൂമി കാണിച്ചത് യഥാർഥ സ്ഥലമല്ല അതും ഈരാറ്റുപേട്ടയിൽ വിശാലമായ ഒരു സ്ഥലമെടുത്ത് സെറ്റിട്ടതാണ്. അവിടെയൊക്കെ ജ്യോതിഷിന്റെ കലാവിരുന്ന് ശ്രദ്ധേയമാണ്.