ഒരുപാടു കാലത്തെ കാത്തിരിപ്പിനു ശേഷം മനസ്സിനിണങ്ങിയ പങ്കാളിയെ കിട്ടിയ സന്തോഷത്തിലാണ് നടി ഷംന കാസിം. മലപ്പുറം സ്വദേശി ഷാനിദ് ആസിഫ് അലിയാണ് ആണ് ഷംനയുടെ ഭർത്താവ്. പ്രണയവിവാഹമാണോ എന്നും ദുബായിൽ സെറ്റിൽ ചെയ്ത ഷാനിദിലേക്ക് എത്തിയതെങ്ങനെയെന്നുമെല്ലാം മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് ഷംന കാസിം.

ഒരുപാടു കാലത്തെ കാത്തിരിപ്പിനു ശേഷം മനസ്സിനിണങ്ങിയ പങ്കാളിയെ കിട്ടിയ സന്തോഷത്തിലാണ് നടി ഷംന കാസിം. മലപ്പുറം സ്വദേശി ഷാനിദ് ആസിഫ് അലിയാണ് ആണ് ഷംനയുടെ ഭർത്താവ്. പ്രണയവിവാഹമാണോ എന്നും ദുബായിൽ സെറ്റിൽ ചെയ്ത ഷാനിദിലേക്ക് എത്തിയതെങ്ങനെയെന്നുമെല്ലാം മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് ഷംന കാസിം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാടു കാലത്തെ കാത്തിരിപ്പിനു ശേഷം മനസ്സിനിണങ്ങിയ പങ്കാളിയെ കിട്ടിയ സന്തോഷത്തിലാണ് നടി ഷംന കാസിം. മലപ്പുറം സ്വദേശി ഷാനിദ് ആസിഫ് അലിയാണ് ആണ് ഷംനയുടെ ഭർത്താവ്. പ്രണയവിവാഹമാണോ എന്നും ദുബായിൽ സെറ്റിൽ ചെയ്ത ഷാനിദിലേക്ക് എത്തിയതെങ്ങനെയെന്നുമെല്ലാം മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് ഷംന കാസിം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാടു കാലത്തെ കാത്തിരിപ്പിനു ശേഷം മനസ്സിനിണങ്ങിയ പങ്കാളിയെ കിട്ടിയ സന്തോഷത്തിലാണ് നടി ഷംന കാസിം. മലപ്പുറം സ്വദേശി ഷാനിദ് ആസിഫ് അലിയാണ് ആണ് ഷംനയുടെ ഭർത്താവ്. പ്രണയവിവാഹമാണോ എന്നും ദുബായിൽ സെറ്റിൽ ചെയ്ത ഷാനിദിലേക്ക് എത്തിയതെങ്ങനെയെന്നുമെല്ലാം മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് ഷംന കാസിം. വിവാഹാലോചനയുമായി ബന്ധപ്പെട്ട് തട്ടിപ്പു നടത്താനെത്തിയ സംഘത്തെക്കുറിച്ചും ഷംന പറയുന്നു.

 

ADVERTISEMENT

വിവാഹ വിശേഷങ്ങൾ

 

നിക്കാഹ് കഴിഞ്ഞു. കണ്ണൂരിലായിരുന്നു ചടങ്ങ്. ബാക്കി ചടങ്ങുകൾ ഇൗ മാസം അവസാനമോ അടുത്തമാസമോ ഉണ്ടാകും. ഇക്ക ദുബായിൽ ബിസിനസ് ചെയ്യുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സിഇഒ ആണ് ഷാനിദ്. മലപ്പുറമാണ് അദ്ദേഹത്തിന്റെ നാട്. ഞാൻ കണ്ണൂരും. രണ്ടുപേരുടേയും നാട് അടുത്തുതന്നെ. ഇത്രയ്ക്ക് ഒത്ത് കിട്ടുമെന്ന് വീട്ടുകാർ പോലും കരുതിയില്ല. ദുബായിലാവും ഞാൻ സെറ്റിൽ ചെയ്യുകയെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

 

ADVERTISEMENT

ആളെ കുറച്ച് നാളായിട്ട് അറിയാമായിരുന്നു. ഗോൾഡൻ വീസയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറയാനായി വിളിക്കുമായിരുന്നു. എനിക്കും ഗോൾഡൻ വീസ അപ്രൂവായിരിക്കുന്ന സമയമായിരുന്നു. വീസ നൽകാനായി പല തവണ ക്ഷണിച്ചെങ്കിലും ഷൂട്ടിങ് തിരക്കുകൾ കൊണ്ട് പോകാനായില്ല. അങ്ങനെ നീണ്ടു പോയി. അപ്പോഴാണ് മർഹബ എന്ന പരിപാടി അദ്ദേഹം ദുബായിൽ വച്ച്  സംഘടിപ്പിക്കുന്നത്. അങ്ങനെയാണ് ആദ്യമായി കാണുന്നത്. കണ്ട് സംസാരിച്ചപ്പോൾ രണ്ടു പേർക്കും അങ്ങോട്ടുമിങ്ങോട്ടും ഒരിഷ്ടമുണ്ടായി. വീട്ടുകാരും പരസ്പരം സംസാരിച്ചു. അങ്ങനെയെല്ലാം ഒത്തുവരികയായിരുന്നു. നമ്മൾ ഒന്ന് വിചാരിക്കും ദൈവം മറ്റൊന്ന് നടത്തും എന്ന് പറയുന്നപോലെയാണ് കാര്യങ്ങൾ വന്നത്. 

 

സത്യത്തിൽ എനിക്കാണ് ആദ്യം ഇങ്ങനെയൊരു ഇഷ്ടം തോന്നുന്നത്. വീട്ടുകാർ എനിക്കായി കല്യാണാലോചന നടത്തുമ്പോൾ ഒരുപാട് നിബന്ധനകൾ ഞാൻ വയ്ക്കാറുണ്ടായിരുന്നു. ഇക്കയുടെ കാര്യം എന്നോട് ചോദിച്ചപ്പോൾ എനിക്കും ഇഷ്ടമായിരുന്നു. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ കുഴപ്പമൊന്നുമില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരുമാസത്തിനുള്ളിൽ തീരുമാനമായി. അല്ലാതെ കുറേനാൾ പ്രേമിച്ചുനടക്കലൊന്നും ഉണ്ടായില്ല. എനിക്ക് ഇക്കയോട് സംസാരിക്കുമ്പോൾ ഭയങ്കര കംഫർട്ട് തോന്നിയിരുന്നു. 

 

ADVERTISEMENT

അദ്ദേഹം വലിയൊരു കുടുംബത്തിൽ  നിന്നാണ്. ഭയങ്കര സപ്പോർട്ടീവ് ആണ് ഇക്കയും വീട്ടുകാരും. നിക്കാഹ് കഴിഞ്ഞെങ്കിലും ഞാൻ അപ്പോൾ മുതൽ ഷൂട്ടിലാണ്. കുറച്ചു സിനിമകൾ ഒക്ടോബറോടെ പൂർത്തിയാക്കാനുണ്ട്. കല്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, എല്ലാവരേയും ക്ഷണിച്ചു കൊണ്ടുള്ള പാർട്ടി ഒന്നും നടത്തിയിട്ടില്ല. നിക്കാഹിന് രണ്ട് കൂട്ടരുടേയും അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി രണ്ടു മാസം ബ്രേക്ക് എടുക്കണം. അതിനുശേഷമേ പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്യൂ. 

 

അമ്മക്കുട്ടിയിൽനിന്ന് വിവാഹത്തിലേക്ക്

 

മമ്മീടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്റെ കല്യാണം. ഞങ്ങൾ അഞ്ച് മക്കളാണ്. മൂന്ന് ചേച്ചിമാരും ഒരു ചേട്ടനുമാണ് എനിക്ക്. ഏറ്റവും ഇളയ ആളാണ് ഞാൻ. ബാക്കി എല്ലാരും വിവാഹമൊക്കെ കഴിഞ്ഞ് സെറ്റിലായി. എന്റെ വിവാഹം താമസിക്കുന്തോറും മമ്മിക്ക് ടെൻഷനായിരുന്നു. ബന്ധുക്കളുടെ ഏതൊരു ഫങ്ഷന് പോയാലും അവിടെയൊക്കെ മമ്മിയോട് എന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക. ലേറ്റായതുകൊണ്ട് വേറെ കാസ്റ്റ്, വേറെ റിലീജിയൻ ഒക്കെ നോക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കും. എന്റെ പ്രായത്തിലുള്ളവരാരും കുടുംബത്തിൽ വിവാഹം കഴിക്കാതെ നിൽക്കുന്നില്ല. കഴിഞ്ഞ മൂന്നുനാലു കൊല്ലമായി എനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയിട്ട്. പക്ഷേ, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. ചിലത് എനിക്ക് ഇഷ്ടമാകില്ല. എനിക്ക് ഇഷ്ടമായത് ചിലപ്പോൾ അവരുടെ ഫാമിലിക്ക് ഞാൻ സിനിമാനടി ആയതുകൊണ്ട് ഇഷ്ടപ്പെട്ടെന്നു വരില്ല. 

 

ഇപ്പോൾ മമ്മി ഭയങ്കര ഹാപ്പിയാണ്. വീട്ടിലെല്ലാവരും അങ്ങനെതന്നെ. മമ്മിയില്ലാതെ ഞാനൊരിടത്തും പോകില്ല. ദുബായ്ക്ക് രണ്ടുപേരുടേയും ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്യണമെന്ന് ഞാൻ ഇക്കയോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഇക്കയോടു പറഞ്ഞത് ബൈ വൺ ഗെറ്റ് വൺ ഫ്രീ എന്നാണ്. മമ്മി പറയും, നീ പൊക്കോളൂ ഞാൻ ഒരാഴ്ച കഴിഞ്ഞ് വരാമെന്ന്. ഞാൻ പറയും പറ്റില്ല രണ്ടുപേരും ഒരുമിച്ച് ഒരു ഫ്ലൈറ്റിലെന്ന്. അതെല്ലാം ഇക്കയ്ക്കറിയാം. 

 

ഞാൻ മർഹബയുടെ ഫങ്ഷന് പോകുന്നത് ഗസ്റ്റായിട്ടാണ്. ഒരു ചെറിയ പരിപാടി ആയിരുന്നു. അന്ന് ഇക്ക എന്നോടു പറഞ്ഞു, ഷംനയുടെ കസിൻസൊക്കെ ഇവിടെയല്ലേ, വേണമെങ്കിൽ അവിടെ താമസം ഒരുക്കാമെന്ന്. ആരുണ്ടെങ്കിലും മമ്മിയില്ലാതെ വരില്ലെന്നാണ് ഞാൻ പറഞ്ഞത്. അതാണ് പുള്ളിക്കാരന് ഏറ്റവും ഇഷ്ടമായത്. അത് ഇക്ക എപ്പോഴും പറയും.

 

എല്ലാവരും കാത്തിരുന്ന വിവാഹമാണ്. നിക്കാഹിന് കുടുംബത്തിലെ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ വിഡിയോ ഷൂട്ടൊന്നും കാര്യമായി പ്ലാൻ ചെയ്തില്ലായിരുന്നു. അങ്ങനെയാണ് കണ്ണൂര് നിക്കാഹിന് ശേഷം മാലയിടൽ ചടങ്ങ് വയ്ക്കുന്നത്. അടുത്ത് വരാനിരിക്കുന്ന ചടങ്ങിനു പോലും എനിക്ക് എന്റെ ഡ്രസിനെപ്പറ്റി ചിന്തിക്കനൊന്നും സമയമില്ല. അവരുടെ പ്ലാനിങ്ങാണ് എല്ലാം. 

 

ഷാനിദ് ബിസിനസ് മാഗ്നെറ്റാണ്, കോടീശ്വരനാണ്...

 

യൂട്യൂബിലും കുറേ ഓൺലൈൻ മാധ്യമങ്ങളിലുമൊക്കെ ഇങ്ങനെ വാർത്തകൾ കണ്ടു. അതൊന്നും എന്നോടു ചോദിച്ചിട്ട് ചെയ്തതല്ല. കുറേ ആളുകൾ കമന്റുകളിൽ അതും ഇതുമൊക്കെ എഴുതുന്നുണ്ട്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. എനിക്ക് ഇങ്ങനെ ഒരിഷ്ടമുണ്ട് എന്ന് ഞാൻ ഇക്കയോട് പറഞ്ഞപ്പോൾ എന്നോടു ചോദിച്ചത് ഷംനയ്ക്ക് എന്നെക്കുറിച്ച് എല്ലാം അറിയുമോ, എന്റെ കമ്പനി കണ്ടിട്ടുണ്ടോ എന്നൊക്കെയാണ്. ഞാൻ പറഞ്ഞു, എനിക്ക് കമ്പനിയെയല്ല ഇഷ്ടപ്പെട്ടത്, ഇയാളെയാണ് എന്ന്. എനിക്ക് ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ ജോലി ഭാവിയിൽ കംഫർട്ടബിൾ ആയിരിക്കണം, ജീവിതം സന്തോഷമായിട്ടിരിക്കണം. 

 

ഞാൻ സന്തോഷവതിയാണ്. ഈയൊരു വിവാഹാലോചനകൊണ്ട് എനിക്കാരെയും വിഷമിപ്പിക്കേണ്ടി വന്നിട്ടില്ല. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെയാണ് ഇതു നടന്നത്. രണ്ട് വീട്ടുകാരുടെയും സന്തോഷം പ്രധാനമാണ്. വിവാഹത്തിന്റെ സമയത്ത് നമ്മൾ നമ്മുടെ സന്തോഷത്തെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. ഇൗ പ്രായത്തിൽ വിവാഹിതയാകുന്നതു കൊണ്ടും ഇത്രയും നാൾ വീട്ടുകാരോടൊപ്പം കഴിഞ്ഞതുകൊണ്ടും എനിക്ക് അവരുടെ മനസ്സ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടികൾ സ്വന്തമായി ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിന്നതിനു ശേഷമേ വിവാഹം കഴിക്കാവൂ എന്നാണ് എന്റെ അഭിപ്രായം. മുപ്പത് വയസാകുമ്പോഴേ പെൺകുട്ടികൾക്ക് പക്വത കൈവരൂ, സ്വന്തമായി ചിന്തിക്കാൻ തുടങ്ങൂ എന്നൊക്കെ ഞാൻ വിശ്വസിക്കുന്നു. അതുവരെ ആരുടേയൊക്കെയോ നിർദേശത്തിനനുസരിച്ച് ജീവിക്കുന്നു. വിവാഹമോചനവും പ്രശ്നങ്ങളുമെല്ലാം ചെറിയ പ്രായത്തിൽ നടന്ന വിവാഹങ്ങളിലാണ് ഏറെയും കാണുന്നത്. 

 

വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ

 

കുറേ വിവാഹാലോചനകൾ വന്നിരുന്നു. പുറമേ കണ്ടപ്പോൾ നല്ല ആളുകൾ എന്ന് കരുതി മുന്നോട്ടു പോകാമെന്ന് വച്ചപ്പോൾ അവർ പണം ചോദിച്ചു തുടങ്ങി. നമ്മൾ അറിഞ്ഞില്ല വ്യാജന്മാരാണെന്ന്. ആദ്യം പണം ആവശ്യപ്പെട്ടപ്പോൾ സത്യമായ കാര്യത്തിനാണെന്ന് കരുതി. പിന്നീടും പണം ചോദിച്ചപ്പോഴാണ് സംശയം തോന്നിയതും പൊലീസിൽ പരാതിപ്പെട്ടതും. ആ സമയത്ത് എനിക്ക് ഇതുമായി ബന്ധപ്പെട്ട് വലിയ പ്രശ്നം തോന്നിയില്ല. പക്ഷേ, മുഴുവൻ സമയവും മാധ്യമങ്ങളിൽ ഷംന കാസിം, ഷംന പ്രശ്നത്തിൽ എന്നൊക്കെ വാർത്തകൾ പോകാൻ തുടങ്ങിയപ്പോൾ ശരിക്കും ടെൻഷനടിച്ചു. 

 

മലയാളത്തിൽ മാത്രമല്ലല്ലോ ഞാൻ അഭിനയിക്കുന്നത്. അപ്പോൾ ഇവിടെ വരുന്ന വാർത്തകൾ മറ്റു ഭാഷകളിലെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യും, അവർക്ക് മനസ്സിലായ രീതിയിലായിരിക്കും കൊടുക്കുന്നത്. പിന്നെ അതിൽ ക്ലാരിഫിക്കേഷൻ വരുത്തണം. എന്തായാലും ഞാൻ പരാതി കൊടുത്തതുകൊണ്ട് കുറേ പെൺകുട്ടികളുടെ ജീവിതം രക്ഷപ്പെട്ടു. കേസ് കൊടുത്തശേഷം കുറേ പെൺകുട്ടികൾ വിളിച്ചിരുന്നു. അവരെ ഇവർ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പറഞ്ഞ്. പെൺകുട്ടികളുടെ ദൃശ്യങ്ങൾ അവരുടെ കയ്യിൽ ഉണ്ടന്നു പറഞ്ഞാണ് ഭീഷണി. ഇവരുടെ ഭീഷണി കാരണം ഉറങ്ങിയിട്ട് തന്നെ കുറേയായി എന്ന് പറഞ്ഞാണ് കുട്ടികൾ കരഞ്ഞത്. പൊലീസ് പറയുന്നത് ഷംനയുടെ കേസ് ഒന്നുമല്ല, ഇതിനുമുമ്പുള്ള ഇവരുടെ കേസുകൾ വളരെ മോശമാണെന്നാണ്. 

 

പുതിയ ചിത്രങ്ങൾ?

 

മിഷ്കിൻ സാറിന്റെ ആണ് എന്റെ പുതിയ ചിത്രം. ഞാനും ആൻഡ്രിയയും ആണ് അഭിനയിക്കുന്നത്. ഡെവിൾ എന്ന തമിഴ് ചിത്രം പൂർത്തിയാക്കി. മലയാള ചിത്രം ഇഷ്ക്കിന്റെ തമിഴ് റീമേക്ക് കഴിഞ്ഞു. തെലുങ്കിൽ അസ്ലും എന്ന ചിത്രവും കീർത്തി സുരേഷും ഞാനും നാനിയും അഭിനയിക്കുന്ന ദസ്റ എന്നീരണ്ട് ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു. മലയാളത്തിൽ ഒരു പ്രോജക്ട് വന്നിരുന്നു, പക്ഷേ, അത് നവംബറിലേ ചിത്രീകരണം തുടങ്ങൂ. അതുകൊണ്ട് എനിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞില്ല.  ഇനി രണ്ട്മാസം ബ്രേക്ക് വേണം. പുതിയ പ്രേജക്ടുകൾ അതിനുശേഷം മാത്രമേ ചെയ്യൂ.

 

English Summary: Shamna Kasim opens up about wedding