അപ്പു, അമ്മു, പ്രിയ, സ്നേഹ, അർച്ചന. ഇതൊക്കെയാണ് മലയാളിക്ക് ഐശ്വര്യ ലക്ഷ്മിയെന്ന അഭിനേത്രിയെ ഓർത്തെടുക്കാൻ എളുപ്പമുള്ള പേരുകൾ. ഇപ്പോൾ ആ കൂടെ ‘പൂങ്കുഴലി’ കൂടി ചേർത്തു വയ്ക്കപ്പെട്ടിട്ടുണ്ട്, പിഎസ്1–ലൂടെ. പഠനകാലത്തു കൈവന്ന അവസരത്തിനൊപ്പം പരീക്ഷണാർഥം സിനിമയിലെത്തിയ ഐശ്വര്യ, ചുരുക്കം ചില ചിത്രങ്ങളിലൂടെത്തന്നെ മുൻനിരാ നായികമാരിലൊരാളായി വളർന്നു. പെൺകരുത്തിന്റെ പ്രതീകമായി, ഉറച്ച ശബ്ദമായി, നിലപാടുകൾ പറഞ്ഞ് ഐശ്വര്യയുടെ കഥാപാത്രമോരോന്നും പ്രേക്ഷകരോടു സംവദിച്ചു. നിർണായക രംഗങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിച്ച് ഐശ്വര്യ തിയറ്ററുകളിൽ കയ്യടി നേടി. ഏറ്റവുമൊടുവിൽ ‘കുമാരി’യിലൂടെയാണ് നടി പ്രേക്ഷകർക്കരികിലെത്തിയത്. അഭിനയിക്കുകയെന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും മറ്റൊന്നിനെക്കുറിച്ചും താൻ ചിന്തിക്കുന്നില്ലെന്നും പറയുന്ന ഐശ്വര്യ, തിരക്കുപിടിച്ച സെലിബ്രിറ്റി ജീവിതത്തിൽ മുഴുകിയങ്ങനെ ‘ഡബിൾ ഹാപ്പി’യായി മുന്നോട്ടു നീങ്ങുന്നു. കരുത്തുറ്റതാണ് ഐശ്വര്യയുടെ നിലപാടുകളും. ‘‘പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്കു പ്രതിഫലം വളരെ കുറവാണ്. അതിൽ പ്രായത്തിലുള്ള സീനിയോറിറ്റി വലിയൊരു ഘടകമാണ്. എന്റെ സുഹൃത്തുക്കളും സിനിമയെക്കുറിച്ച് അറിവുള്ളവരുമൊക്കെ പറഞ്ഞു തന്നിരിക്കുന്നത്, നിങ്ങൾക്കു തരുന്നതിന്റെ നാലിരട്ടി പണം നിങ്ങളിലൂടെ നിർമാതാവിനു ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ആ പ്രതിഫലം വാങ്ങിക്കോളൂ എന്നാണ്’’–ഐശ്വര്യയുടെ വാക്കുകൾ. സിനിമയിലെ അസമത്വം, നിലനിൽപ്, ചുംബനരംഗങ്ങളുടെ പേരിലുള്ള വിവാദങ്ങള്‍, പുതിയ സിനിമകൾ, സെലിബ്രിറ്റി ജീവിതം, പൊന്നിയിൻ സെൽവം... എല്ലാറ്റിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് ഐശ്വര്യലക്ഷ്മി ‘മനോരമ ഓൺലൈനി’ൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പു, അമ്മു, പ്രിയ, സ്നേഹ, അർച്ചന. ഇതൊക്കെയാണ് മലയാളിക്ക് ഐശ്വര്യ ലക്ഷ്മിയെന്ന അഭിനേത്രിയെ ഓർത്തെടുക്കാൻ എളുപ്പമുള്ള പേരുകൾ. ഇപ്പോൾ ആ കൂടെ ‘പൂങ്കുഴലി’ കൂടി ചേർത്തു വയ്ക്കപ്പെട്ടിട്ടുണ്ട്, പിഎസ്1–ലൂടെ. പഠനകാലത്തു കൈവന്ന അവസരത്തിനൊപ്പം പരീക്ഷണാർഥം സിനിമയിലെത്തിയ ഐശ്വര്യ, ചുരുക്കം ചില ചിത്രങ്ങളിലൂടെത്തന്നെ മുൻനിരാ നായികമാരിലൊരാളായി വളർന്നു. പെൺകരുത്തിന്റെ പ്രതീകമായി, ഉറച്ച ശബ്ദമായി, നിലപാടുകൾ പറഞ്ഞ് ഐശ്വര്യയുടെ കഥാപാത്രമോരോന്നും പ്രേക്ഷകരോടു സംവദിച്ചു. നിർണായക രംഗങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിച്ച് ഐശ്വര്യ തിയറ്ററുകളിൽ കയ്യടി നേടി. ഏറ്റവുമൊടുവിൽ ‘കുമാരി’യിലൂടെയാണ് നടി പ്രേക്ഷകർക്കരികിലെത്തിയത്. അഭിനയിക്കുകയെന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും മറ്റൊന്നിനെക്കുറിച്ചും താൻ ചിന്തിക്കുന്നില്ലെന്നും പറയുന്ന ഐശ്വര്യ, തിരക്കുപിടിച്ച സെലിബ്രിറ്റി ജീവിതത്തിൽ മുഴുകിയങ്ങനെ ‘ഡബിൾ ഹാപ്പി’യായി മുന്നോട്ടു നീങ്ങുന്നു. പുത്തൻ സിനിമാ വിശേഷങ്ങളും നിലപാടുകളും പറഞ്ഞ് ഐശ്വര്യ ലക്ഷ്മി മനോരമ ഓൺലൈനിനൊപ്പം. 

ADVERTISEMENT

എന്താണ് കുമാരി? ആരാണ് കുമാരി?

കുമാരി ഞാൻ തന്നെയാണ്. ഐതിഹ്യമാലയിൽ നിന്നൊക്കെ എടുത്ത കുറച്ച് കഥകളും കഥാപാത്രങ്ങളുമാണ് ചിത്രത്തിനാധാരം. പല തലമുറകളുടെ കഥ പറയുന്നുണ്ട് ‘കുമാരി’. സ്ത്രീ കേന്ദ്രീകൃത ചിത്രമാണെങ്കിലും ഇത് ഒരു സ്ത്രീയുടെ മാത്രം കഥയല്ല. ഒരുപാട് കുമാരിമാരുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് എല്ലാ മേഖലയിലും സ്ത്രീകളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. അത് ക്യാമറയ്ക്കു മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും അങ്ങനെ തന്നെ. അതൊക്കെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. 

ADVERTISEMENT

സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളോടു മലയാളി വിമുഖത കാണിക്കുന്നുണ്ടോ? 

എന്റെയൊരു കാഴ്ചപ്പാട് വേറെയാണ്. കൂടുതലായും സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളെടുക്കുമ്പോൾ സ്ത്രീയെ ഒരു അതിജീവിതയായാണ് അവതരിപ്പിക്കുക. ഇത്തരം ചിത്രങ്ങൾ എപ്പോഴും വളരെ ചുരുങ്ങിയ ചെലവിൽ നിർമിക്കുന്നവയായിരിക്കും. മാർക്കറ്റിങ്ങും വളരെ ചെറിയ രീതിയിൽ മാത്രമേ നടക്കൂ. അതിൽനിന്നു മാറി കുറച്ചുകൂടി പണം മുടക്കി, പ്രമോഷനൊക്കെ കാര്യമായി ചെയ്യുകയാണെങ്കിൽ തീർച്ചയായും അത്തരം ചിത്രങ്ങൾ കാണാൻ ആളുകളെത്തും. ഇത്തരം സിനിമകൾ കാണാത്തതിൽ പ്രേക്ഷകരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ചെയ്യേണ്ട രീതിയിൽ ചെയ്താൽ ഏതു ചിത്രവും സ്വീകരിക്കപ്പെടും. അതിജീവനം എന്ന ആശയത്തിൽനിന്നു മാറി ഒരു എന്റർടെയ്നർ രീതിയിൽ സ്ത്രീകേന്ദ്രീകൃത ചിത്രങ്ങൾ ചെയ്താൽ തീർച്ചയായും അത് പ്രേക്ഷകർ കാണും. നല്ല ചിത്രമാണ് എന്ന കാഴ്ചപ്പാടോടെ ആളുകൾ തിയറ്ററുകളിൽ എത്തണം, അങ്ങനെ സിനിമ സ്വീകരിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം. 

ADVERTISEMENT

പുരുഷ കേന്ദ്രീകൃത ചിത്രങ്ങൾ മാത്രം പുറത്തിറങ്ങുന്നത് സ്ത്രീകൾ സൂപ്പർ താരങ്ങളായി മാറാനുള്ള സാഹചര്യത്തെ ഇല്ലാതാക്കുകയല്ലേ?

സ്ത്രീകേന്ദ്രീകൃത സിനിമകളും നല്ല രീതിയിൽ എടുത്താൽ സ്വീകരിക്കപ്പെടും. നിലവിലെ സാഹചര്യങ്ങളൊന്നും ഒറ്റയടിക്കു മാറ്റിയെടുക്കാൻ പറ്റുന്നതല്ല. പതിയെപ്പതിയെ മാറ്റങ്ങൾ കൊണ്ടവരാൻ പറ്റുമെന്നു മാത്രം. എന്റെയൊരു പരീക്ഷണമാണ് കുമാരി. സ്ത്രീകേന്ദ്രീകൃത സിനിമകളിറങ്ങുമ്പോൾ സ്വീകാര്യത കുറവാണെന്നുള്ള പൊതുധാരണ മാറ്റിയെടുക്കാൻ പറ്റിയാല്‍ വളരെ സന്തോഷം. 

പ്രതിഫലത്തിന്റെ കാര്യത്തിൽ സ്ത്രീ–പുരുഷ വിവേചനമില്ലേ സിനിമയിൽ?

തീർച്ചയായും ഉണ്ട്. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്കു പ്രതിഫലം വളരെ കുറവാണ്. അതിൽ പ്രായത്തിലുള്ള സീനിയോറിറ്റി വലിയൊരു ഘടകമാണ്. എന്റെ സുഹൃത്തുക്കളും സിനിമയെക്കുറിച്ച് അറിവുള്ളവരുമൊക്കെ പറഞ്ഞു തന്നിരിക്കുന്നത്, നിങ്ങൾക്കു തരുന്നതിന്റെ നാലിരട്ടി പണം നിങ്ങളിലൂടെ നിർമാതാവിനു ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ആ പ്രതിഫലം വാങ്ങിക്കോളൂ എന്നാണ്. അതിനനുസരിച്ചുള്ള പ്രതിഫലത്തുകയേ ഞാൻ വാങ്ങാറുള്ളൂ. അധിക തുക ആവശ്യപ്പെടാറില്ല. അതുപോലെതന്നെ ഒരുപാട് വിലപേശി കുറയ്ക്കാനും സമ്മതിക്കില്ല. എനിക്കൊരു വിലയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ ആവശ്യപ്പെടുന്നതിന്റെ പകുതിയുടെ പകുതി പണം തരും, വേണെങ്കിൽ വന്ന് അഭിനയിക്ക് എന്നു പറഞ്ഞാൽ ഞാൻ ചെയ്യില്ല. എനിക്കൊരു വിലയുണ്ടെന്ന് എനിക്കറിയാം. അതിൽ ഞാന്‍ തീർച്ചയായും ഉറച്ചു നിൽക്കുക തന്നെ ചെയ്യും. 

ഈ അസമത്വം ഇല്ലാതാക്കേണ്ടതല്ലേ?

പ്രതിഫലത്തിന്റെ കാര്യത്തിലുള്ള അസമത്വങ്ങൾ ഇല്ലാതാക്കാൻ ഒരുപാട് ചർച്ചകൾ നടത്താറുണ്ട്. അതൊക്കെ പക്ഷേ എന്റെ സേഫ് സ്പേസിൽ നിന്നു മാത്രം നടക്കുന്ന കാര്യങ്ങളാണ്. അല്ലാതെ എനിക്ക് മുൻനിരയിൽ നിന്ന് ഈ വിവേചനത്തിനെതിരെ സംസാരിക്കാന്‍ സാധിക്കുമോയെന്ന് അറിയില്ല. എന്റെ കരിയറിലൂടെ, എന്റെ ജീവിതത്തിലൂടെ എന്തു മാറ്റം കൊണ്ടുവരാൻ പറ്റുമെന്നു ഞാൻ ആലോചിക്കാറുണ്ട്, അതിനുവേണ്ടി ശ്രമിക്കാറുമുണ്ട്. അത്രമാത്രമേ എനിക്കു പറ്റൂ. ക്യാമറയുടെ മുന്നിൽ നിന്ന് അഭിനയിച്ചുകൊണ്ടു തന്നെ എനിക്ക് ഈ കീഴ്‌വഴക്കത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ പറ്റുമോയെന്നാണ് ഞാൻ ആലോചിക്കുന്നത്. കാരണം, എന്നെ സംബന്ധിച്ച് പണമല്ല, അഭിനയമാണ് പ്രധാനം. എനിക്ക് അത്യാഗ്രഹമില്ല, പണം അത്ര പ്രധാനവുമല്ല. എന്റെ അഭിനയ ജീവിതത്തിനു വിലങ്ങുതടിയാകുന്ന കാര്യം ഞാൻ അധികം ശ്രദ്ധിക്കാറില്ല. പണം ഉണ്ടാക്കുന്നതിൽ അത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. ഞാൻ ചെയ്യുന്ന ജോലിക്ക് അർഹമായ പ്രതിഫലം എനിക്കു കിട്ടുന്നുണ്ട്. എനിക്ക് സിനിമ തരുന്നതു കാരണം എന്റെ നിര്‍മാതാവ് വലിയൊരു സാമ്പത്തിക നഷ്ടത്തിലേക്കു പോകുന്നില്ല എന്ന് ഉറപ്പുവരുത്താറുണ്ട്. അദ്ദേഹത്തിനു നഷ്ടം വരുത്താതെ നോക്കണം. അതിൽ കുറഞ്ഞ പ്രതിഫലം മതി എനിക്ക്. ഇതാണ് എന്റെ ചിന്ത. ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല.  

സിനിമയിലെത്തിയ വഴി?

വളരെ അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയത്. എന്റേത് വളരെ സാധാരണ കുടുംബമാണ്. അവിടുന്നു പെട്ടെന്നൊരാൾ സിനിമയിലേക്കെത്തുകയെന്നത് അവർക്കു പെട്ടെന്ന് അംഗീകരിക്കാനാകില്ല. ഇപ്പോഴും പലർക്കും അത് അത്ര അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. ആദ്യ സിനിമ കഴിഞ്ഞപ്പോഴാണ് എനിക്കു സിനിമയോടുള്ള ഇഷ്ടം കൂടിയതും ഇനിയും അഭിനയിക്കണമെന്നു തോന്നിയതുമൊക്കെ. ഓരോ സിനിമ കഴിയുന്തോറും ആ ഇഷ്ടം കൂടിക്കൊണ്ടിരിക്കുകയാണ്. ഇനിയും നന്നാക്കണം, കൂടുതൽ നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന ചിന്തയാണ് മനസ്സിൽ. സിനിമ എന്നെ ഒരുപാട് ആകർഷിക്കുന്നുണ്ട്. സിനിയിലെ പല മേഖലകളെക്കുറിച്ചും പഠിക്കണമെന്നു തോന്നാറുണ്ട്. അതിനു വേണ്ടി ശ്രമിക്കാറുമുണ്ട്. പഠിക്കുന്തോറും എന്റെ ആഗ്രഹങ്ങളും കൂടിക്കൂടി വരികയാണ്. 

അവസരങ്ങൾ കിട്ടുന്നതിനേക്കാൾ പ്രയാസമല്ലേ സിനിമയിൽ നിലനിൽക്കുകയെന്നത്? 

സിനിമയിലെ നിലനില്‍പ് വലിയ വെല്ലുവിളിയാണ്. എന്തോ ഭാഗ്യം കൊണ്ട് ഞാൻ അത്തരമൊരു പ്രയാസം ഇപ്പോൾ ഒരുപാടു നേരിടുന്നില്ല. മായാനദി പോലെയുള്ള ഒരു ചിത്രം എന്റെ കരിയറിന്റെ തുടക്കത്തിൽ കിട്ടിയതുകൊണ്ടായിരിക്കാം. അത് കണ്ട് ഇഷ്ടപ്പെട്ടിട്ട് ഒരുപാട് സംവിധായകർ എന്നെ വിളിച്ച് അവസരങ്ങൾ നൽകിയിട്ടുണ്ട്. മണിരത്നം സർ എന്നെ പൊന്നിയിൽ സെൽവനിലേക്കു ക്ഷണിച്ചതു പോലും മായാനദിയിലെ അഭിനയം കണ്ടിട്ടാണ്. ഒരു അഭിനേത്രി എന്ന നിലയിൽ, സംവിധായകർ പറയുന്ന കാര്യം പെട്ടെന്നു മനസ്സിലാക്കി അവര്‍ ആവശ്യപ്പെടുന്നതുപോലെ ഞാൻ ചെയ്യാറുണ്ടെന്നാണ് എന്നെക്കുറിച്ച് എനിക്കുള്ള വിശ്വാസം. അതൊക്കെ ഒരു അനുഗ്രഹം തന്നെയാണ്. സിനിമയിൽ നിലനിൽക്കാൻ ഞാൻ ഒരുപാട് പ്രയാസം അനുഭവിക്കുന്നില്ല. പക്ഷേ കോവിഡ് കാലത്ത് ആകെ ബുദ്ധിമുട്ടി. പിന്നെ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ കാണുമ്പോൾ ചിലർ അഭിപ്രായങ്ങൾ പറയാറുണ്ട്. അമ്മ കഥാപാത്രങ്ങൾ ഇത്ര പെട്ടെന്നു ചെയ്തു തുടങ്ങരുതെന്നൊക്കെ ചിലർ പറയുന്നു. അതൊക്കെ പിന്നീടുള്ള അഭിനയ ജീവിതത്തെ ബാധിക്കുമത്രേ.  

മായാനദിയിലെ ചുംബനരംഗം അത്രയേറെ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നോ? മലയാളിയുടെ കാഴ്ചശീലങ്ങളല്ലേ മാറ്റേണ്ടത്?

ചർച്ച ചെയ്യപ്പെട്ടത് വളരെ നന്നായി എന്നാണ് എനിക്കു തോന്നുന്നത്. കാരണം ഇതൊക്കെ എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന കാര്യമാണ്. അങ്ങനെയൊരു വികാരം എല്ലാവരിലും ഉള്ളതുകൊണ്ടല്ലേ ലോകം ഇങ്ങനെ നിലനിന്നു പോകുന്നത്. ചിത്രത്തിലെ ആ രംഗം ചർച്ചയായെങ്കിലും അത് എന്നെ മോശമായി ബാധിച്ചിട്ടേയില്ല. ആ സിനിമ കണ്ടതിനു ശേഷം ഒരു സംവിധായകനും എനിക്ക് അവസരങ്ങള്‍ നൽകാതെ മാറ്റി നിർത്തിയിട്ടില്ല. അങ്ങനെയൊരു രംഗം ഉള്ളതുകൊണ്ട് ആ രീതിയിൽ ആരും എന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മായാനദി കണ്ടിട്ട് മണിരത്നം സർ ആണ് എന്നെ വിളിച്ചത്. അതും പൊന്നിയിൻ സെൽവനിലേക്ക്. മായാനദിയിലെ ചുംബനരംഗത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ച ശേഷവും അപ്പു എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു, അത് ഇപ്പോഴും അവരുടെ മനസ്സിലുണ്ട്. അതൊക്കെ വലിയ സന്തോഷം തന്നെ. ഇതൊക്കെ വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. സിനിമ പുറത്തിറങ്ങി കുറേ കാലത്തിനു ശേഷവും അഭിനേത്രി എന്ന നിലയിൽ ഞാൻ ചർച്ച ചെയ്യപ്പെട്ടു. അതിൽ ഒരുപാട് സന്തോഷം. 

പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി? 

ആഗ്രഹിച്ചെങ്കിലും ഒരിക്കലും കിട്ടില്ലെന്നു വിചാരിച്ച വേഷമായിരുന്നു പൂങ്കുഴലി. പൂങ്കുഴലിക്കു മുൻപേ വാനതി എന്ന കഥാപാത്രം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. വാനതി വളരെ മികച്ച നർത്തകിയാണ്. എന്നാല്‍ എനിക്ക് ഡാൻസുമായി യാതൊരു ബന്ധവുമില്ല. കുറേ കാലമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും എനിക്ക് നൃത്തം അഭ്യസിക്കാൻ സാധിച്ചിരുന്നില്ല. വളരെ മോശം ഡാൻസർ ആണ് ഞാൻ. വാനതിയാകാൻ അവസരം ലഭിച്ചപ്പോൾ ഞാൻ ചെറിയ രീതിയിൽ നൃത്തമൊക്കെ പഠിച്ചു തുടങ്ങിയിരുന്നു. ആ സമയത്താണ് പൂങ്കുഴലി എന്ന കഥാപാത്രം എന്നെത്തേടിയെത്തുന്നത്. പൂങ്കുഴലി എനിക്കു വേണ്ടിയുള്ളതാണെന്ന് മുന്‍പേ മനസ്സില്‍ തോന്നിയിരുന്നു. പക്ഷേ കിട്ടുമെന്നു യാതൊരു പ്രതീക്ഷയും തോന്നിയില്ല. ഒടുവിൽ ഞാൻ പൂങ്കുഴലിയായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രീകരണ സമയത്ത് മണിരത്നം സർ എല്ലാ പിന്തുണയും നൽകി, എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന് കൂടെ നിന്നു. ഞാൻ സ്ക്രീനിൽ എന്തൊക്കെ ചെയ്തോ, അതിന്റെയെല്ലാം ക്രെഡിറ്റ് മണി സാറിനുള്ളതാണ്. അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചുവെന്നതു തന്നെയാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം. അതിനപ്പുറമുള്ളതൊന്നും എനിക്കൊരു വിഷയമേയല്ല. 

സെലിബ്രിറ്റി ജീവിതം ബുദ്ധിമുട്ട് ആണോ? 

അല്ല. എനിക്ക് ഈ ജീവിതം ഒരുപാടിഷ്ടമാണ്. എല്ലാം ആസ്വദിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. എങ്കിലും തിരക്കുകൾക്കിടയിൽ ചിലപ്പോൾ ആഗ്രഹിക്കും രണ്ടു ദിവസത്തെ ഇടവേള കിട്ടിയിരുന്നെങ്കിലെന്ന്. അങ്ങനെ കിട്ടി‌യാൽ പക്ഷേ അത് വലിയ ടെൻഷനാകും എന്നതാണ് സത്യം. ഷൂട്ട് ഇല്ലാതെ വെറുതെയിരിക്കുമ്പോൾ പല ചിന്തകളും വരും മനസ്സിൽ. ആശങ്കകൾ വർധിക്കും. കോവിഡ് സമയത്ത് ഞാൻ പ്രാർഥിച്ചതു കൂടിപ്പോയെന്നു തോന്നുന്നു. കഴിഞ്ഞ കുറച്ചു കാലമായി സിനിമയ്ക്കു വേണ്ടിയുള്ള യാത്രകൾ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. അല്ലാതെ മറ്റു യാത്രകൾക്കോ അവധിയാഘോഷങ്ങൾക്കോ സമയം കിട്ടിയില്ല. അത് അങ്ങനെ തന്നെയിരിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം. ജീവിതം ഇങ്ങനെ തിരക്കുപിടിച്ചതാകട്ടെ. കുറേ നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഇനിയും സാധിക്കട്ടെയെന്ന പ്രാർഥ‌നയാണ് എപ്പോഴും മനസ്സിൽ.