ഉമ്മ വച്ച് ഒരാളെ കൊല്ലാൻ കഴിയുമോ?, പാട്ടു പാടി പേടിപ്പിക്കാൻ കഴിയുമോ, ഇതൊക്കെ സാധിക്കുമെന്ന് സിനിമയിലൂടെ കാണിച്ച സംവിധായകനാണ് വിപിൻ ദാസ്. പ്രമേയത്തിൽ ഏറെ വ്യത്യസ്തമായ മുദുഗൗ, അന്താക്ഷരി എന്നീ രണ്ടു ചിത്രങ്ങൾക്ക് ശേഷം സാമൂഹിക പ്രസക്തിയുള്ള പുതിയൊരു പരീക്ഷണവുമായാണ് വിപിൻ ഇക്കുറി മലയാളി പ്രേക്ഷകർക്ക്

ഉമ്മ വച്ച് ഒരാളെ കൊല്ലാൻ കഴിയുമോ?, പാട്ടു പാടി പേടിപ്പിക്കാൻ കഴിയുമോ, ഇതൊക്കെ സാധിക്കുമെന്ന് സിനിമയിലൂടെ കാണിച്ച സംവിധായകനാണ് വിപിൻ ദാസ്. പ്രമേയത്തിൽ ഏറെ വ്യത്യസ്തമായ മുദുഗൗ, അന്താക്ഷരി എന്നീ രണ്ടു ചിത്രങ്ങൾക്ക് ശേഷം സാമൂഹിക പ്രസക്തിയുള്ള പുതിയൊരു പരീക്ഷണവുമായാണ് വിപിൻ ഇക്കുറി മലയാളി പ്രേക്ഷകർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മ വച്ച് ഒരാളെ കൊല്ലാൻ കഴിയുമോ?, പാട്ടു പാടി പേടിപ്പിക്കാൻ കഴിയുമോ, ഇതൊക്കെ സാധിക്കുമെന്ന് സിനിമയിലൂടെ കാണിച്ച സംവിധായകനാണ് വിപിൻ ദാസ്. പ്രമേയത്തിൽ ഏറെ വ്യത്യസ്തമായ മുദുഗൗ, അന്താക്ഷരി എന്നീ രണ്ടു ചിത്രങ്ങൾക്ക് ശേഷം സാമൂഹിക പ്രസക്തിയുള്ള പുതിയൊരു പരീക്ഷണവുമായാണ് വിപിൻ ഇക്കുറി മലയാളി പ്രേക്ഷകർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മ വച്ച് ഒരാളെ കൊല്ലാൻ കഴിയുമോ?, പാട്ടു പാടി പേടിപ്പിക്കാൻ കഴിയുമോ, ഇതൊക്കെ സാധിക്കുമെന്ന് സിനിമയിലൂടെ കാണിച്ച സംവിധായകനാണ് വിപിൻ ദാസ്. പ്രമേയത്തിൽ ഏറെ വ്യത്യസ്തമായ മുദുഗൗ, അന്താക്ഷരി എന്നീ രണ്ടു ചിത്രങ്ങൾക്ക് ശേഷം സാമൂഹിക പ്രസക്തിയുള്ള പുതിയൊരു പരീക്ഷണവുമായാണ് വിപിൻ ഇക്കുറി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഭാര്യയ്ക്ക് 'ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുക്കുന്ന' ഭർത്താക്കന്മാരുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ മുഖത്തേറ്റ ശക്തമായ തൊഴിയായിരുന്നു ബേസിൽ ജോസഫിനെയും ദർശന രാജേന്ദ്രനെയും നായികാനായകന്മാരാക്കി വിപിൻ ദാസ് ഒരുക്കിയ 'ജയജയജയജയ ഹേ' എന്ന ചിത്രം.  ചിത്രത്തിലുള്ള കഥാപാത്രങ്ങളെല്ലാം ഒരുപക്ഷേ നമ്മളിലോ അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടിലോ കാണുന്നവരാണ്. മലയാളികൾക്ക് ഒരുപാട് ചിരിക്കാനും ചിന്തിക്കാനും വഴിതുറന്നുകൊടുത്ത ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ട്രോൾ സിനിമയായിരിക്കും എന്ന് വിപിൻ പറയുന്നു. ജയജയജയജയ ഹേയുടെ വിജയാഹ്ളാദം പങ്കുവച്ചുകൊണ്ട് സംവിധായകൻ വിപിൻ ദാസ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു. 

 

ADVERTISEMENT

ആദ്യത്തെ ട്രോൾ സിനിമ 

 

ജയജയജയ ഹേ ഒരു ട്രോൾ സിനിമയാണ്.  ട്രോൾ ആസ്പദമാക്കി ഒരു ചിത്രം വരുന്നത് ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും. ഈ സിനിമയിലൂടെ ഞങ്ങൾ സമൂഹത്തിലെ ഒരുപാട് വ്യവസ്ഥിതികളെ ട്രോള് ചെയ്യുകയാണ്. ട്രോൾ ആസ്വദിക്കുന്നവർക്ക് സിനിമ ഇഷ്ടപ്പെടുന്നുണ്ട്. മലയാളികൾക്ക് ട്രോൾ ഇഷ്ടമാണെന്നു പ്രതികരണങ്ങൾ കണ്ടിട്ട് മനസ്സിലാകുന്നു.  ഒരുപാടു ട്രോൾ റീൽസ് ചേർത്തൊരു സിനിമ.  പ്രമോഷന് വേണ്ടി ബേസിലിനെയും ദർശനയെയും വച്ച് ഒരു റീൽ ഉണ്ടാക്കിയിരുന്നു, അത് വൈറൽ ആയി ഒരുപാടുപേര് റീൽ ചെയ്യാൻ തുടങ്ങി. അതോടെ സിനിമയുടെ കണ്ടെന്റും സ്വീകരിക്കപ്പെടും എന്ന് തോന്നിയിരുന്നു.  ട്രോള് ചെയ്യുമ്പോൾ പക്ഷപാതം കാണിക്കാൻ പാടില്ല അതുകൊണ്ട് എല്ലാവരെയും ട്രോളി. നമ്മൾ സ്ത്രീകളുടെ അവസ്ഥകൾ സീരിയസ് ആയി കാണിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ടല്ലോ അത് തന്നെ ചെയ്‌താൽ സ്വീകരിക്കപ്പെടില്ല. അതുകൊണ്ടു കളിയാക്കിക്കൊണ്ട് സീരിയസായ ചില കാര്യങ്ങൾ പറയുക എന്നതായിരുന്നു ഉദ്ദേശം.  കഥാപാത്രങ്ങൾ പോകുന്ന വഴിക്ക് സിനിമയെയും അഴിച്ചു വിടുകയായിരുന്നു.  ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. തിയറ്റർ വിസിറ്റിനു പോകുമ്പോൾ ആ ഒരു വൈബ് മനസ്സിലാകുന്നുണ്ട്.      

     

ADVERTISEMENT

ഉമ്മവച്ചു കൊല്ലുക, പാടി പേടിപ്പിക്കുക, ഭാര്യ ഭർത്താവിനെ ചവിട്ടി തെറിപ്പിക്കുക, ആരും സഞ്ചരിക്കാത്ത കഥാ വഴികൾ  

 

പാട്ടിൽ കൂടി എങ്ങനെ കഥപറയുകയും പേടിപ്പിക്കുകയും ചെയ്യാം എന്ന ഒരു ചിന്തയിൽ നിന്നാണ് അന്താക്ഷരി ഉണ്ടാകുന്നത്. അതുപോലെ ഇവിടെ ഒരു ഭാര്യയും ഭർത്താവും വീടിനുള്ളിൽ ഇന്റർനാഷ്നൽ ലെവലിലുള്ള ഒരു ഫൈറ്റ് ചെയ്‌താൽ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചു. ബന്ധങ്ങളിൽ കുറച്ച് ടോക്സിസിറ്റി കൂടി കടന്നു വന്നപ്പോൾ ആളുകൾക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റി. സിനിമയിൽ ഉള്ള സംഭവങ്ങളെല്ലാം നമ്മൾ നിത്യ ജീവിതത്തിൽ കണ്ടുവരുന്നതാണ്. ആദ്യത്തെ പരിപാടി ഡാറ്റ കലക്‌ഷനാണ്. എന്റെ വീട്ടിലെ കാര്യങ്ങൾ, എന്റെയും ഭാര്യയുടെയും സ്വഭാവം എല്ലാം എടുത്തിട്ടുണ്ട്.  എവിടെപ്പോയാലും ഒരേ ഫുഡ് തന്നെ ഓർഡർ ചെയ്യുന്നതൊക്കെ എന്റെ സ്വഭാവത്തിൽ ഉള്ളതാണ്.  അതൊക്കെ ശരിയാണോ എന്ന് ഞാൻ തന്നെ മനസ്സിലിട്ട് പരിശോധിച്ചിട്ടുണ്ട്.  ഈ സംഭവങ്ങളെല്ലാം ഇമോഷനൽ ആയാൽ ക്ളീഷേ ആയിപ്പോകും. അങ്ങനെ വീണ്ടും വീണ്ടും എഴുതി. കഥാപാത്രങ്ങളെ നെഗറ്റീവോ പോസിറ്റീവോ അല്ലാതെയാക്കി.

 

ADVERTISEMENT

സോഷ്യൽ മീഡിയയിൽ നിന്ന് ഒരുപാടു കാര്യങ്ങൾ എടുത്തിട്ടുണ്ട്. അടുത്തിടെ വൈറൽ ആയ ചില വിഡിയോകളിലെ ഡയലോഗ് വരെ എടുത്തിട്ടുണ്ട്. അങ്ങനെ ഒരു സംഭവമാണ് പാമ്പ് എന്ന് വിളിച്ചുകൊണ്ടു ഓടുന്നത്. സിനിമയിലെ മിക്ക കാര്യങ്ങളും ഞാൻ കണ്ടിട്ടുള്ളതോ സോഷ്യൽ മീഡിയയിൽ വന്നതോ ആണ്. അങ്ങനെ തിരക്കഥ റെഡി ആക്കി ബേസിലിനോട് പോയി കഥ പറഞ്ഞപ്പോൾ ബേസിൽ ഇരുന്നു പൊട്ടിച്ചിരിക്കുകയാണ്. അത് കണ്ടപ്പോൾ ധൈര്യമായി. പക്ഷേ സ്ക്രിപ്റ്റ് വായിച്ച ബേസിലിന് ഒരു ഐഡിയയും കിട്ടിയില്ല. ഞാൻ പറഞ്ഞു തിരക്കഥ നോക്കണ്ട ഇത് ചെയ്‌തു വരുമ്പോൾ വർക്ക് ആകും.

 

തിരക്കഥ വായിച്ചപ്പോൾ താരങ്ങൾക്ക് ഒന്നും പിടികിട്ടിയില്ല 

 

വളരെ സീരിയസ് ആയാണ് എല്ലാരും സ്ക്രിപ്റ്റ് വായിച്ചത്. സർക്കാസം അങ്ങനെ വായിച്ചാൽ ഒന്നും മനസ്സിലാകില്ല.  അതുകൊണ്ട് ഞാൻ പിന്നീട് എല്ലാവർക്കും വായിച്ചു കേൾപ്പിച്ചു. പറയുന്നത് കേൾക്കുമ്പോൾ എല്ലാവരും പൊട്ടി ചിരിക്കും. അന്താക്ഷരിയും അതുപോലെ ആയിരുന്നു. തിരക്കഥ വായിക്കുന്നതിനേക്കാൾ മേക്കിങ്ങിൽ ആണ് നമ്മൾ ഉദ്ദേശിക്കുന്നത് കൊണ്ടുവരാൻ കഴിയുക.  ഞാൻ ചോദിച്ചപ്പോൾ ആദ്യം ബേസിൽ പറഞ്ഞത് നായകനായി ഇനിയും അഭിനയിക്കാൻ വയ്യ, ഒരു പടം സംവിധാനം ചെയ്യണം എന്നൊക്കെയാണ്.  ഞാൻ പറഞ്ഞു കഥ ഒന്ന് കേട്ട് നോക്കൂ.  കഥ കേട്ടപ്പോൾ ബേസിലിനു ഇഷ്ടപ്പെട്ടു, പൊട്ടിച്ചിരിച്ചു. അങ്ങനെ ചെയ്യാമെന്ന് സമ്മതിച്ചു. പറയുമ്പോൾ ചിരി വരുന്നതുപോലെ പടത്തിൽ കൊണ്ടുവരാൻ പറ്റുമോ എന്ന് എല്ലാർക്കും സംശയമുണ്ടായിരുന്നു. പക്ഷേ ഷൂട്ടിങ് തുടങ്ങിയപ്പോൾ വിചാരിച്ചതുപോലെ വർക്ക് ഔട്ട് ആയി. ദർശനയെ നിർദേശിച്ചത് ബേസിൽ തന്നെയാണ്. വരുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. കഥയുടെ വൺ ലൈൻ കേട്ടപ്പോൾ ഇമോഷനൽ സ്റ്റോറി ചെയ്യാനായാണ് ദർശന വന്നത്. പക്ഷേ കഥ കേട്ടപ്പോൾ ദർശനയും പൊട്ടിച്ചിരിച്ചു.

 

ഫൈറ്റ് മാസ്റ്റർ ഹോളിവുഡിൽ നിന്ന് 

 

സിനിമയ്ക്ക് വേണ്ടി ദർശനയെയും ബേസിലിനെയും നാലുമാസത്തോളം ഫൈറ്റ് പരിശീലിപ്പിച്ചു. ഹോളിവുഡിൽ നിന്നും മാട്രിക്സ് സിനിമയുടെ ഫൈറ്റ് മാസ്റ്റർ ആണ് പരിശീലിപ്പിക്കാൻ വന്നത്. ഇവിടുത്തെ ഫൈറ്റ് മാസ്റ്റർ ചെയ്താൽ എന്തായാലും മലയാളത്തിന്റെ ഫ്‌ളേവർ ഉണ്ടാകുമെന്നു എനിക്കറിയാം. ഫൈറ്റ് എല്ലാം യഥാർഥത്തിൽ ചെയ്യണം, സ്ലോ മോഷൻ ഉപയോഗിക്കരുത് എന്നുണ്ടായിരുന്നു. ഒരു ഇന്റർനാഷ്നൽ ഫൈറ്റ് സ്റ്റാൻഡേർഡ് കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടുപേരും നന്നായി കഷ്ടപ്പെട്ടു. എന്നും വൈകിട്ട് ഷൂട്ട് കഴിഞ്ഞു രണ്ടുപേരെയും ആശുപത്രിയിൽ കൊണ്ടുപോകും, എക്‌സ്‌റേ, സ്കാൻ ഒക്കെ ചെയ്തു എല്ലിന് പൊട്ടലൊന്നും ഇല്ലെന്നു ഉറപ്പിക്കും. പിറ്റേന്ന് രാവിലെ വീണ്ടും ഫൈറ്റ്.  സിനിമയിൽ കാണിച്ച എല്ലാ അടിയും അവിടിവിടെയായി എല്ലാവർക്കും കൊണ്ടിട്ടുണ്ട്. അല്ലാതെ അടുത്തൂടെ പോയി അടിപോലെ കാണിക്കുന്ന പരിപാടി അല്ല. കൊള്ളിക്കുമ്പോൾ ചിലപ്പോ പഞ്ച് കൂടിപ്പോകും. ചവിട്ടു കൊണ്ട് തെറിച്ചു പോകുന്നതൊക്കെ ശരിക്കും ചെയ്തതാണ്, അല്ലാതെ കെട്ടി വലിച്ചതല്ല. ഇടിക്കുമ്പോൾ ബ്ലോക്ക് ചെയ്യുന്നതൊക്കെ നല്ല വേദന എടുക്കുന്ന കാര്യമാണ്. ഇടയ്ക്കിടെ രണ്ടുപേരും "അയ്യോ" എന്ന് വിളിക്കുന്നുണ്ടായിരുന്നു. ഫൈറ്റ് കഴിയുമ്പോൾ കയ്യിലും കാലിലും നീരുവരും. ബേസിലിന്റെ വായ മുറിഞ്ഞ് തുന്നൽ ഇട്ടിട്ടുണ്ട്. ദർശനയുടെ കയ്യിൽ ഒരിക്കൽ ഹയർലൈൻ ഫ്രാക്ച്ചർ വന്നിരുന്നു.  ബേസിലും ദർശനയും നന്നായി സ്‌ട്രെയിൻ എടുത്തിട്ടുണ്ട്. സിനിമയുടെ വിജയത്തിന് വേണ്ടി രണ്ടുപേരും ഒരുപാട് കഷ്ടപ്പെട്ടു, അതിന്റെ ഫലം കൂടിയാണ് സിനിമയുടെ വിജയം.      

 

നിങ്ങൾക്കിത് വിശ്വസിക്കാമോ... ഷൈജു ദാമോദരന്റെ കമന്ററി 

 

ഒരു ഇൻസ്പിരേഷണൽ വിഡിയോ എന്ന രീതിയിൽ ആണ് ആദ്യം ചെയ്തു തുടങ്ങിയത്. ഫൈറ്റിന്റെ സമയത്ത് പശ്ചാത്തല സംഗീതം ഇല്ല എന്നാണ് ആദ്യം പ്ലാൻ ചെയ്തത്.  മോട്ടിവേഷനൽ വിഡിയോ ചെയ്യുന്നവരെ സമീപിച്ച് ഒരു വിഡിയോ ചെയ്യിച്ചിട്ട്, അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ബേസിൽ പ്രതികരിക്കുന്ന രീതിയിൽ ആണ് ആദ്യം ചിന്തിച്ചത്. പക്ഷെ പിന്നെ അത് പ്രേക്ഷകർ എങ്ങനെ ഉൾക്കൊള്ളും എന്ന സംശയം വന്നു. ക്ളൈമാക്സില്‍ കമന്ററി വേണമെന്ന് ആദ്യമേ കരുതിയിരുന്നു. പക്ഷേ അതിന്റെ ഒരു ഡമ്മി എടുത്ത് ഫൈറ്റിന്റെ സ്ഥാനത്ത് കൊടുത്തു നോക്കിയപ്പോൾ വർക്ക് ഔട്ട് ആകുന്നതായി തോന്നി. അങ്ങനെ അതിനു വേണ്ടി ഡയലോഗ് എഴുതി. അതിനു ശേഷം ഷൈജു ദാമോദരനെ സമീപിച്ച് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. അദ്ദേഹവും അതിനു വേണ്ടി സ്ക്രിപ്റ്റ് തയാറാക്കി.  ഷൈജുവിന് ഇഷ്ടമുള്ളതും നമുക്ക് താല്പര്യമുള്ളതും ഒരുമിച്ച് ചേർത്തപ്പോൾ വേറെ ലെവൽ ആയി. അങ്ങനെയാണ് ഫൈറ്റിനു കമന്ററി ഉണ്ടാകുന്നത്. ഇതെല്ലം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്.

 

തമ്മിൽ തമ്മിൽ ട്രോളുന്ന അമ്മമാർ 

 

രാജേഷിന്റെയും ജയയുടെയും അമ്മമാരായി വളരെ അഭിനയപരിചയമുള്ള തിയറ്റർ ആർട്ടിസ്റ്റുകളെ ആണ് കൊണ്ടുവന്നത്. ദർശനയുടെ അമ്മയായി അഭിനയിച്ച ഉഷ ചന്ദ്രബാബുവിന് നാല് സംസ്ഥാന അവാർഡുകൾ കിട്ടിയിട്ടുണ്ട്. അച്ഛൻ ആയി അഭിനയിച്ച ചേട്ടനും നാടക നടനാണ്. സിനിമ ഓവർ മെലോഡ്രാമ ആണ്. അത് കൃത്യമായി കിട്ടാൻ വേണ്ടിയാണ് നാടകത്തിൽ അഭിനയിച്ചു പരിചയമുള്ളവരെ കൊണ്ടുവന്നത്. അവർക്ക് ഏതു റേഞ്ച് വേണമെങ്കിലും അഭിനയിക്കാൻ കഴിയും. കരയുന്നതൊക്കെ കുറച്ചു ഓവർ ആയി കരയിപ്പിക്കുമായിരുന്നു എന്നാലേ ആ ചിരി കിട്ടൂ. ബേസിലിന്റെ അമ്മയായി അഭിനയിച്ച കുടശ്ശനാട്‌ കനകം എന്ന ചേച്ചിയും വളരെ നല്ല പ്രകടനമായിരുന്നു. മാവേലിക്കര പൊന്നമ്മ ചേച്ചി അല്ലെങ്കിൽ മീന ചേച്ചി പോലെയുള്ള ഒരു അമ്മയെ ആണ് ഞാൻ മനസ്സിൽ കണ്ടത്. ഓഡിഷൻ ചെയ്താണ് ഇവരെയെല്ലാം തിരഞ്ഞെടുത്തത്. പുതിയ താരങ്ങളെല്ലാം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി ചെയ്തു. 

 

ടൈറ്റിൽ ഒളിപ്പിച്ച രഹസ്യം 

 

ടൈറ്റിൽ ചെയ്തത് പവി ശങ്കർ ആണ്. ജയജയജയ ഹേ എന്ന ടൈറ്റിലിൽ കശുവണ്ടിയും കിക്കും ഒളിപ്പിച്ചിട്ടുണ്ട്.  ഇതുവരെ അധികമാരും ആ രഹസ്യം കണ്ടുപിടിച്ചില്ല. ഞങ്ങൾ തന്നെ ആ കിക്ക് സാനിറ്റൈസർ ആണെന്നും ബേസിലിന്റെ കാലാണെന്നുമുള്ള നറേറ്റീവ് പ്രചരിപ്പിച്ചിരുന്നു. സിനിമയുടെ യഥാർഥ ഉള്ളടക്കം പുറത്തു പോകാതിരിക്കാൻ ആണ് അങ്ങനെ ചെയ്തത്.  

 

സിറ്റുവേഷന് അനുസരിച്ച് സംഗീതവും വരികളും 

 

സിനിമയ്ക്ക് വേണ്ടിയുള്ള സംഗീതം ചെയ്തത് വിഷ്വൽ എടുത്തിട്ടായിരുന്നു. എന്താണിത്, എങ്ങോട്ടിത് എന്നൊക്കെ പാട്ടിലെ വരികൾ എഴുതിയത് ആ സീനിന് യോജിച്ച രീതിയിൽ ആയിരുന്നു.  "ആരൊളിഞ്ഞു നോക്കിയാലും വാരി വീശണം പുഞ്ചിരി" എന്നൊക്കെ എഴുതിയത് കല്യാണത്തിന് ഒരു പരിചയമില്ലാത്തവരെ കണ്ടാലും വെളുക്കെ ചിരിക്കേണ്ട ഗതികേടിനെക്കുറിച്ചാണ്. നോക്കുന്നവർ വധുവിന്റെ ആഭരണങ്ങളും സാരിയുമൊക്കെ ആയിരിക്കും ശ്രദ്ധിക്കുക. അത് കണ്ടു ജാള്യതയോടെ നിൽക്കുകയാവും വധു, എന്നാലും ചിരിക്കേണ്ടി വരികയാണ്. ആ പാട്ട് സിറ്റുവേഷന് അനുസരിച്ച് എഴുതിയതാണ്. അങ്കിത് മേനോൻ സംഗീതവും വിനായക് ശശികുമാർ വരികളും എഴുതി.

 

എഡിറ്റിങ് പ്രധാനം 

 

വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ജോൺ കുട്ടി ആണ് ചിത്രത്തിന്റെ എഡിറ്റർ. അന്താക്ഷരിയുടെയും എഡിറ്റർ അദ്ദേഹമായിരുന്നു. ഇത്തരം ചിത്രങ്ങൾ ചെയുമ്പോൾ എഡിറ്റിങ് വളരെ പ്രധാനപ്പെട്ടതാണ്. ആളുകളെ എവിടെ ത്രില്ലടിപ്പിക്കണം എവിടെ ചിരിപ്പിക്കണം എന്നൊക്കെ എഡിറ്റർക്ക് കൃത്യമായി അറിയാം. അതുപോലെ ഇമോഷൻ കട്ട് ചെയ്തു പോകാതിരിക്കാൻ ഞങ്ങളെപ്പോലെ അദ്ദേഹവും ശ്രദ്ധിച്ചു. ഷൂട്ടിങ്ങിനു ഉടനീളം അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഫൈറ്റ് എടുക്കുമ്പോഴും പാട്ട് എടുക്കുമ്പോഴും നമുക്ക് അബദ്ധം പറ്റാതെ അദ്ദേഹം നോക്കി. ഒന്നുകൂടി എടുക്കാനാണെങ്കിലോ ഒരു ഷോട്ട് കൂടി വേണമെങ്കിലോ ഒക്കെ അദ്ദേഹം പറഞ്ഞു, അദ്ദേഹത്തിന്റെ ഇൻപുട്ട് വളരെ സഹായകമായി.   

ട്രോളിലൂടെ സമൂഹത്തിനു മെസേജ് 

 

ഒരു പെൺകുട്ടി ധീരമായി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ പിന്നെ അവൾ എടുക്കുന്ന അവസാന തീരുമാനം ചിത്രത്തിലേത് പോലെ ആയിരിക്കും. ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ, ജീവിതത്തിൽ എല്ലാം പ്രതീക്ഷയും നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുന്ന ഒരുപാട് വാർത്തകൾ നമ്മൾ ഈയിടെ കണ്ടു.  ഒരു പെൺകുട്ടിയുടെ ആത്മഹത്യ വലിയ വിവാദമായിരുന്നു. അവിടെ സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും കുറ്റക്കാരാണ്. ആർക്കും എന്നെ വേണ്ട എന്ന അവസ്ഥയിൽ ആയിരിക്കും ആ  പെൺകുട്ടി മരിച്ചത്. അങ്ങനെ ഒരു അവസ്ഥ വന്നാൽ പെൺകുട്ടി ആത്മഹത്യ അല്ല ചെയ്യേണ്ടത്. സിനിമയിൽ കൃത്യമായ രണ്ടു പൊസിഷൻ കാണിക്കുന്നുണ്ട്. ഒന്ന് പെൺകുട്ടി അച്ഛനെ വിളിച്ചു കരയുകയാണ്, അത് യഥാർഥ ജീവിതത്തിൽ നമ്മൾ കണ്ട കാര്യമാണ്.  അവിടെനിന്ന് ബേസിലിലേക്ക് വരുമ്പോൾ നമ്മൾ അവളുടെ ആത്മഹത്യ ആയിരിക്കും പ്രതീക്ഷിക്കുക.  പക്ഷേ അവൾ അവനെ തോൽപ്പിച്ച് ജീവിതത്തിൽ മുന്നേറുകയാണ്. അവൾ ആത്മഹത്യാമുനമ്പിൽ നിന്ന് എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വരണം എന്നൊരു മെസ്സേജ് കൂടിയാണ് ഞങ്ങൾ കാണിച്ചത്.  ഈ രണ്ടു അവസ്ഥയിൽ കൂടി കടന്നുപോകാത്ത പെൺകുട്ടികൾ കുറവായിരിക്കും അവിടെ പകച്ചു നിൽക്കാതെ എങ്ങനെ ജീവിതം തിരിച്ചു പിടിക്കണം എന്നൊരു മെസ്സേജ് കൂടി ഞങ്ങൾ കൊടുക്കുന്നുണ്ട്.