നീണ്ട 25 വർഷത്തെ ഇടവേളയ്ക്കു ശേഷം വില്യം ഷേക്സ്പിയറിന്റെ ലോകപ്രശസ്തമായ ‘ഒഥല്ലോ’ ഒരു മലയാള ചലച്ചിത്രമായി പുനർജനിക്കുകയാണ്. ‘ഒഥല്ലോ’ ആസ്പദമാക്കി സുരേഷ് ഗോപിയും മഞ്ജു വാരിയരും പ്രധാന കഥാപാത്രങ്ങളായി ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ തിയറ്ററുകളിലെത്തി കാൽ നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ‘ഒഥല്ലോ’യ്ക്ക്

നീണ്ട 25 വർഷത്തെ ഇടവേളയ്ക്കു ശേഷം വില്യം ഷേക്സ്പിയറിന്റെ ലോകപ്രശസ്തമായ ‘ഒഥല്ലോ’ ഒരു മലയാള ചലച്ചിത്രമായി പുനർജനിക്കുകയാണ്. ‘ഒഥല്ലോ’ ആസ്പദമാക്കി സുരേഷ് ഗോപിയും മഞ്ജു വാരിയരും പ്രധാന കഥാപാത്രങ്ങളായി ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ തിയറ്ററുകളിലെത്തി കാൽ നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ‘ഒഥല്ലോ’യ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട 25 വർഷത്തെ ഇടവേളയ്ക്കു ശേഷം വില്യം ഷേക്സ്പിയറിന്റെ ലോകപ്രശസ്തമായ ‘ഒഥല്ലോ’ ഒരു മലയാള ചലച്ചിത്രമായി പുനർജനിക്കുകയാണ്. ‘ഒഥല്ലോ’ ആസ്പദമാക്കി സുരേഷ് ഗോപിയും മഞ്ജു വാരിയരും പ്രധാന കഥാപാത്രങ്ങളായി ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ തിയറ്ററുകളിലെത്തി കാൽ നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ‘ഒഥല്ലോ’യ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട 25 വർഷത്തെ ഇടവേളയ്ക്കു ശേഷം വില്യം ഷേക്സ്പിയറിന്റെ ലോകപ്രശസ്തമായ ‘ഒഥല്ലോ’ ഒരു മലയാള ചലച്ചിത്രമായി പുനർജനിക്കുകയാണ്. ‘ഒഥല്ലോ’ ആസ്പദമാക്കി സുരേഷ് ഗോപിയും മഞ്ജു വാരിയരും പ്രധാന കഥാപാത്രങ്ങളായി ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ തിയറ്ററുകളിലെത്തി കാൽ നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ‘ഒഥല്ലോ’യ്ക്ക് മറ്റൊരു ചലച്ചിത്രഭാഷ്യം ചമയ്ക്കുകയാണ് ഫാ.വർഗീസ് ലാൽ. കൊട്ടാരക്കര പുത്തൂർ സ്വദേശിയായ ഫാ. വർഗീസ് ലാലിന്റെ ആദ്യ സംവിധാന സംരംഭം ‘ഋ’ ജനുവരി 6ന് തിയറ്ററുകളിലെത്തും. ഒട്ടേറെ പ്രത്യേകതകളുമായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ഒരു വൈദികൻ സംവിധാനം ചെയ്ത സിനിമ തിയറ്ററിലെത്തുന്നത് ഇത് ആദ്യമായാണ്. മലയാളം അക്ഷരമാലയിലെ ഒരു അക്ഷരം മാത്രം പേരായി ഉപയോഗിച്ച അപൂർവം സിനിമകളിലൊന്നാണ് ‘ഋ’. കോളജ് ക്യാംപസുകൾ മുൻപ് നിരവധി സിനിമകൾക്കു പ്രമേയമായിട്ടുണ്ടെങ്കിലും സർവകലാശാല പ്രമേയമാക്കി ചിത്രീകരിച്ച സിനിമയെന്നതും ഭൂരിഭാഗം സീനുകളും എംജി സർവകലാശാലയിൽതന്നെ ചിത്രീകരിച്ച സിനിമയെന്നതും പ്രത്യേകതകളാണെന്ന് ഫാ.വർഗീസ് ലാൽ പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ ഫാ. വർഗീസ് ലാൽ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.

 

ADVERTISEMENT

∙ സിനിമ സംവിധായകനായ വൈദികൻ... ആത്മീയതയും കലയും ഓരേ പോലെ ഇഷ്ടങ്ങളായതെങ്ങനെ?

 

വളരെ ചെറുപ്പത്തിൽതന്നെ കലയോടും സിനിമയോടും അഭേദ്യമായ താൽപര്യമുണ്ടായിരുന്നു. സ്കൂൾ കാലയളവിൽതന്നെ നാടകങ്ങളിൽ അഭിനയിക്കുകയും നാടകങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോളജ് പഠനകാലയളവിലും വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. കലാപാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും ജൻമനാ സിദ്ധിച്ച ഇഷ്ടങ്ങളിൽ ഒന്ന് ദൈവവും രണ്ടാമത്തേത് കലയുമായിരുന്നു. ദൈവത്തോടുള്ള ഇഷ്ടം കാലക്രമേണ വർധിച്ചതിനെ തുടർന്നാണ് വൈദികവൃത്തി തിരഞ്ഞെടുത്തത്. പുരോഹിതനായപ്പോഴും കലാപ്രവർത്തനത്തോടുള്ള ഇഷ്ടം സജീവമായി നിലനിന്നു. എവിടെയൊക്കെ കലാപ്രവർത്തനത്തിനുള്ള സാഹചര്യമുണ്ടോ അവിടെയെല്ലാം സജീവമായി പങ്കെടുത്തിരുന്നു. വൈദിക സെമിനാരി പഠനകാലത്ത് ആദ്യമായി ഒരു വിഡിയോ ക്യാമറ ലഭിച്ചപ്പോൾ അതുപയോഗിച്ച് ഒരു ഹ്രസ്വചിത്രം ചിത്രീകരിച്ചു. അത് ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നു ലഭിച്ച പ്രോത്സാഹനത്തെ തുടർന്ന് വീണ്ടും ഹ്രസ്വചിത്രങ്ങൾ നിർമിക്കുകയും അവയൊക്കെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കൂടുതൽ പ്രോത്സാഹനം ലഭിച്ചതോടെ ഇതേ കുറിച്ച് പഠിക്കാൻ താൽപര്യമായി. 

 

ADVERTISEMENT

∙ വൈദികനായിരിക്കെ സിനിമ മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ എന്തായിരുന്നു പൊതുവേയുള്ള പ്രതികരണം?

 

ഫാ. വർഗീസ് ലാൽ.

ക്യാമറയും ഷൂട്ടിങ്ങുമായി നടക്കുമ്പോൾ ആദ്യ കാലഘട്ടത്തിൽ സമൂഹത്തിൽ രണ്ടു തരത്തിലുള്ള പ്രതികരണവുമുണ്ടായി. വളരെ പ്രോത്സാഹനജനകമായി എന്റെ താൽപര്യത്തെ ഉൾക്കൊണ്ടവരുണ്ട്. അതേസമയം ഒരു വൈദികൻ ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കുന്നതും സിനിമ മോഹവുമായി നടക്കുന്നതുമെല്ലാം ശരിയാണോയെന്ന സംശയം ചോദിച്ച ആളുകളുമുണ്ട്. അവരോടെല്ലാം എനിക്ക് പറയാനുള്ളത് കല സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചാണ്. മനുഷ്യനെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു മേഖലയുണ്ടോയെന്നു സംശയമാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നതു പോലെ കലയും വിശ്വാസവുമെല്ലാം അനന്തമായ ശക്തിയുടെ ഊർജം തിരിച്ചറിയുന്ന ഉപാധികളാണ്. 

 

ADVERTISEMENT

∙ സിനിമ എന്ന ആശയത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

 

എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.ജോസ് കെ.മാനുവലിന്റെ കീഴിലാണ് ഞാൻ എംഫിൽ ഗവേഷണം ചെയ്തത്. സിനിമയുടെ രീതിശാസ്ത്രത്തെ കുറിച്ചും തിരക്കഥാ രചനയെ കുറിച്ചും ക്ലാസുകളെടുക്കുന്ന അദ്ദേഹം സിനിമ സംബന്ധമായ നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിൽ പല കഥകൾ സംസാരിക്കുകയും ഒടുവിൽ സിനിമ എന്ന ആശയത്തിൽ എത്തുകയുമായിരുന്നു. അദ്ദേഹമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മറ്റു പല കഥകൾ ചർച്ച ചെയ്യുകയും ചില കഥകൾ തിരക്കഥയാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല നടന്മാരെ കണ്ടു ചർച്ചകളും നടത്തിയിരുന്നു. എന്നാൽ അഭിനേതാക്കളുടെ ഡേറ്റും മറ്റു ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിൽ കാലതാമസമുണ്ടായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കഥയിലേക്ക് എത്തിയത്. തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല് എന്നതിൽ സംശയമില്ല. ഗിരീഷ്‌ റാം കുമാർ, ജോർജ് വർഗീസ്, മേരി ജോയി എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. രാജീവ് രാജനും നയന എൽസയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. രഞ്ജി പണിക്കർ, ഡെയിൻ ഡേവിസ്, അഞ്ജലി നായർ, മണികണ്ഠൻ പട്ടാമ്പി, വിദ്യ വിജയകുമാർ, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് താരനിരയിലെ പ്രമുഖർ‌.

 

∙ മുൻപും മലയാള സിനിമയ്ക്കു പ്രമേയമായിട്ടുള്ള ‘ഒഥല്ലോ’യ്ക്കു വീണ്ടും ചലച്ചിത്രഭാഷ്യം നൽകാൻ പ്രേരിപ്പിച്ച ഘടകം?

 

ഏറെ അനുകൽപ്പനങ്ങളുണ്ടായിട്ടുള്ള കൃതിയാണ് ‘ഒഥല്ലോ’. എല്ലാ തരത്തിലും ആസ്വാധകരെ ആകർഷിക്കുന്ന കൃതിയാണത്. ‘ഒഥല്ലോ’യെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ‘ഒഥല്ലോ’ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എല്ലാ കാലത്തും സജീവമാണ്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടുമുള്ള സമൂഹത്തിന്റെ സമീപനം, പ്രണയത്തിലെ രാഷ്ട്രീയം... ഇവയെല്ലാം എക്കാലത്തും പ്രസക്തിയുള്ള വിഷയങ്ങളാണ്. മറ്റു പല കഥകളും ആലോചിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ കാലതാമസം നേരിട്ടപ്പോൾ ഒടുവിൽ ഈ കഥ സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. 

 

‘ഋ’ പോസ്റ്റർ, ഫാ. വർഗീസ് ലാൽ

∙ ‘ഋ’ എന്ന പേരിലേക്ക് എത്തിയത്?

 

മലയാളം അക്ഷരമാലയിൽ ഏറെ പ്രത്യേകതയുള്ള അക്ഷരമാണ് ‘ഋ’. സ്വന്തമായി അർഥമുള്ള അക്ഷരമാണത്. മാറ്റിനിർത്തപ്പെടുന്ന അക്ഷരം കൂടിയാണത്. മാറ്റിനിർത്തപ്പെടുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും കഥയാണ് ഈ സിനിമ പറയുന്നത്. നായക കഥാപാത്രത്തിന് പേര് ഋഷി എന്നാണ്. ഇങ്ങനെയുള്ള പ്രത്യേകതകൾ ഉണ്ടായപ്പോൾ ഉചിതമായ പേര് എന്ന നിലയിലാണ് ‘ഋ’ എന്ന് സിനിമയ്ക്കു പേരിട്ടത്. 

 

∙ ഒരു വൈദികൻ സംവിധായക്കാനായപ്പോൾ പൊതുവെയുള്ള ഷൂട്ടിങ് സെറ്റുകളിൽ നിന്നുള്ള വ്യത്യാസം എന്തായിരുന്നു?

 

ഷൂട്ടിങ് കാണാൻ എത്തുന്ന ആളുകൾക്ക് ആദ്യം കൗതുകമായിരുന്നു. സിനിമ സംവിധാനത്തിലെത്തിയതെങ്ങനെയെന്ന് പലരും വന്നു ചോദിച്ചിട്ടുണ്ട്. അഭിനേതാക്കൾക്കും തുടക്കത്തിൽ കൗതുകമായിരുന്നു. പൊതുവേ സരസമായി സമീപിക്കുന്ന വ്യക്തിയായതിനാൽ അവരുമായി വളരെവേഗം ഒത്തിണങ്ങാൻ സാധിച്ചു. ഷൂട്ടിങ്ങിന്റെ 45 ദിവസങ്ങൾ ഒരു കുടുംബം പോലെയാണ് എല്ലാവരും ചിലവഴിച്ചത്.

 

∙ സിദ്ധാർഥ് ശിവയെ പോലെ പരിചയ സമ്പന്നരായ അണിയറ പ്രവർത്തകരുടെ സാന്നിധ്യം നവാഗത സംവിധായകനായ അങ്ങയ്ക്കു ഏത്ര മാത്രം സഹായകരമായി?

 

ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ ശേഷം തിരക്കഥയെ കുറിച്ചുള്ള അഭിപ്രായം ആരായാനാണ് പ്രമുഖ സംവിധായകനും നടനുമായ സിദ്ധാർഥ് ശിവയെ ആദ്യമായി സമീപിച്ചത്. അനുകൽപ്പനങ്ങളെ കുറിച്ച് പിഎച്ച്ഡി ഗവേഷണം നടത്തിയിരുന്ന അദ്ദേഹം ഈ തിരക്കഥയിൽ ആകൃഷ്ടനാകുകയും ചിത്രത്തിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിക്കുകയുമായിരുന്നു. 

 

ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും സിദ്ധാർഥ്‌ ശിവയാണ് നിർവഹിച്ചത്. ദേശീയപുരസ്കാര ജേതാവായ ഒരു കലാകാരൻ ഈ ചിത്രത്തിന്റെ ഭാഗമായത് തുടക്കക്കാരനെന്ന നിലയിൽ എന്റെ ആത്മവിശ്വാസം ഉയർത്താനിടയാക്കി. പരസ്പരം ചർച്ച ചെയ്താണ് സിനിമയുടെ ഓരോ ഘട്ടവും മുന്നോട്ടുപോയത്. പരിചയസമ്പന്നനായ സിദ്ധാർഥ് ശിവയുടെ മേൽനോട്ടം ഈ സിനിമ ഏറെ ഗുണകരമായി.  

 

∙ കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ വെല്ലുവിളിയായില്ലേ?

 

45 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഭൂരിഭാഗം രംഗങ്ങളും എംജി സർവകലാശാലയിലാണ് ചിത്രീകരിച്ചത്. ഷൂട്ടിങ് ഏറെക്കുറേ പൂർത്തിയായ സാഹചര്യത്തിലാണ് 2020 ൽ കോവിഡ് വ്യാപനമുണ്ടായത്. വിവിധ കോളജുകളിൽ നിന്നു വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്ന ഒരു സമര രംഗങ്ങളുൾപ്പെടെ, കോവിഡ് പ്രതിസന്ധി തുടർന്നതോടെ ഒടുവിൽ 2ഡി അനിമേഷനിലൂടെയാണ് ചിത്രീകരിക്കേണ്ടി വന്നു. 

 

∙ കലാപ്രവർത്തനത്തിന് സഭാ തലത്തിൽ ലഭിക്കുന്ന പ്രോത്സാഹനം?

 

എന്റെ വൈദിക സെമിനാരി പഠനകാലത്ത്, കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പൊലിത്തായോട് (പിന്നീട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ) സിനിമ വിഷയമാക്കി ഉപരിപഠനം നടത്താനുള്ള ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. സാധാരണ നിലയിൽ ഒരു വൈദികൻ വേദശാസ്ത്രത്തെ കുറിച്ച് കൂടുതൽ പഠിക്കണമെന്നാണ് പറയുക. എന്നാൽ എന്റെ ചിന്ത വ്യത്യസ്തമായ തലത്തിലായിരുന്നു. എന്റെ വ്യത്യസ്ത താൽപര്യത്തെ അംഗീകരിക്കാൻ അദ്ദേഹം ഒട്ടും മടികാട്ടിയില്ല. പുതിയൊരു മേഖലയിൽ കാൽവയ്പ് നടത്താൻ സാധിച്ചത് അദ്ദേഹം നൽകിയ പുന്തുണയെ തുടർന്നാണ്. ഇപ്പോഴത്തെ കാതോലിക്കാ ബാവാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായാണ് വൈദികവൃത്തിയിലെത്താൻ എനിക്ക് പ്രേരണയായത്. നിലവിലെ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്തായും വലിയ പ്രോത്സാഹനമാണ് നൽകുന്നത്.

 

∙ പുരസ്കാരങ്ങൾ

 

മികച്ച അവലംഭിത തിരക്കഥയ്ക്കുള്ള ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, മികച്ച നവാഗത സംവിധായകനും മികച്ച തിരക്കഥയ്ക്കുമുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ‘ഋ’ നേടിക്കഴിഞ്ഞു.

 

 

എംജി സർവകലാശാലയിൽ നിന്ന് എം.എ സിനിമ ആൻഡ് ടെലിവിഷൻ മൂന്നാം റാങ്കോടെ പാസ്സായ ഫാ. വർഗീസ് ലാല്‍, ‘സിനിമയുടെ കാലബോധം’ എന്ന വിഷയത്തിൽ എം.ഫിൽ പൂർത്തിയാക്കി. നിലവിൽ, ‘സിനിമയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നു. ഇതിനോടകം ഫാ. വർഗീസ് ലാല്‍ 20 ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ ‘ടാഗ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു. കുടുംബത്തോടൊപ്പം കോട്ടയത്താണ് താമസം. ഭാര്യ: ജിസ പി.തമ്പി, മകൻ: ധ്യാൻ. 

 

English Summary: Father Varghese Lal opens up about his Upcoming Malayalam Movie