പ്രതീക്ഷയോടെ വരുന്ന ചിത്രങ്ങൾ നിലംതൊടാതെ പോകുകയും അപ്രതീക്ഷിത ഹിറ്റുകളിൽ ബോക്സ് ഓഫിസ് കുലുങ്ങുകയും ചെയ്യുന്നത് മലയാള സിനിമയിൽ പതിവു കാഴ്ചയായി തീർന്നിരിക്കുന്നു. അങ്ങനെ 2022ന്റെ ഏറ്റവും ഒടുവിൽ തീയറ്ററുകളിലെത്തി വിജയം നേടിയ ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ

പ്രതീക്ഷയോടെ വരുന്ന ചിത്രങ്ങൾ നിലംതൊടാതെ പോകുകയും അപ്രതീക്ഷിത ഹിറ്റുകളിൽ ബോക്സ് ഓഫിസ് കുലുങ്ങുകയും ചെയ്യുന്നത് മലയാള സിനിമയിൽ പതിവു കാഴ്ചയായി തീർന്നിരിക്കുന്നു. അങ്ങനെ 2022ന്റെ ഏറ്റവും ഒടുവിൽ തീയറ്ററുകളിലെത്തി വിജയം നേടിയ ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷയോടെ വരുന്ന ചിത്രങ്ങൾ നിലംതൊടാതെ പോകുകയും അപ്രതീക്ഷിത ഹിറ്റുകളിൽ ബോക്സ് ഓഫിസ് കുലുങ്ങുകയും ചെയ്യുന്നത് മലയാള സിനിമയിൽ പതിവു കാഴ്ചയായി തീർന്നിരിക്കുന്നു. അങ്ങനെ 2022ന്റെ ഏറ്റവും ഒടുവിൽ തീയറ്ററുകളിലെത്തി വിജയം നേടിയ ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷയോടെ വരുന്ന ചിത്രങ്ങൾ നിലംതൊടാതെ പോകുകയും അപ്രതീക്ഷിത ഹിറ്റുകളിൽ ബോക്സ് ഓഫിസ് കുലുങ്ങുകയും ചെയ്യുന്നത് മലയാള സിനിമയിൽ പതിവു കാഴ്ചയായി തീർന്നിരിക്കുന്നു. അങ്ങനെ 2022ന്റെ ഏറ്റവും ഒടുവിൽ തീയറ്ററുകളിലെത്തി വിജയം നേടിയ ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ ഒരുക്കിയ ചിത്രം, സിനിമയിലൂടെ ഒരു പ്രത്യേക രാഷ്ട്രീയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന പേരിൽ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു. എന്താണ് അതിനു പിന്നിലെ യാഥാർഥ്യം? ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കറിന് കൃത്യമായ മറുപടിയുണ്ട് അതിനെല്ലാം. ‘സിനിമയെ സിനിമയായി കാണുന്നവർക്ക് ഈ ചിത്രം ഉറപ്പായും ഇഷ്ടപ്പെടു’മെന്നു പറയുന്നു അദ്ദേഹം. തീയറ്റർ റിപ്പോർട്ടുകളും അതുതന്നെയാണ് വ്യക്തമാക്കുന്നത്. അന്യഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നു. എങ്ങനെയാണ് ‘മാളികപ്പുറം’ എന്ന സിനിമയുടെ ആശയത്തിലേക്ക് വിഷ്ണു എത്തിയത്? സിനിമ ഷൂട്ട് ചെയ്യുമ്പോഴും റിലീസ് ചെയ്തതിനു ശേഷവും നേരിട്ട വെല്ലുവിളികൾ എന്തെല്ലാമാണ്? എങ്ങനെയാണ് ഉണ്ണി മുകുന്ദനിലേക്ക് എത്തിയത്? ‘സെൻസിറ്റീവ്’ ആയേക്കാവുന്ന വിഷയമായിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു കഥ തന്റെ ആദ്യ സിനിമയ്ക്കായി വിഷ്ണു ശശി ശങ്കർ തിരഞ്ഞെടുത്തത്? സിനിമയെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കുമുള്ള മറുപടി പറയുകയാണ് പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻകൂടിയായ വിഷ്ണു. മനോരമ ഓൺലൈൻ പ്രീമിയത്തിൽ അദ്ദേഹം മനസ്സു തുറക്കുന്നു...

 

ADVERTISEMENT

∙ ‘ഞാനൊരു ഭക്തൻ’

വിഷ്ണു ശശി ശങ്കർ.

 

ദൈവ വിശ്വസമുള്ള ഒരാളാണ് ഞാൻ. ഒരു ഭക്തനാണ്. അയ്യപ്പ ഭക്തനുമാണ്. എന്നാൽ ‘മാളികപ്പുറം’ സിനിമ ചെയ്യാൻ തീരുമാനിച്ചത് അതുകൊണ്ടല്ല. അതിനു മറ്റു ചില കാരണങ്ങളുണ്ടായിരുന്നു. ഞാനും ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും അടുത്ത സുഹൃത്തുക്കളാണ്. കഥകളും സിനിമാ സ്വപ്നങ്ങളും പരസ്പരം ചർച്ച ചെയ്യാറുണ്ട്. അദ്ദേഹം തിരക്കഥയെഴുതിയ കഡാവർ, പത്താംവളവ് എന്നീ ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു. സ്ഥിരം ത്രില്ലറുകൾ എഴുതുന്ന അഭിലാഷ് ഒരിക്കൽ വേറിട്ടൊരു കഥ പറഞ്ഞപ്പോൾ എനിക്കത് മനസ്സിൽ കൊളുത്തി. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കഥയായി തോന്നി. എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന കുടുംബ ചിത്രം ഒരുക്കുക എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. 

 

‘മാളികപ്പുറം’ സിനിമയുടെ ചിത്രീകരണത്തിനിടെ വിഷ്ണു ശശി ശങ്കറും ഉണ്ണി മുകുന്ദനും.
ADVERTISEMENT

നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ടെങ്കിലും സമ്പൂർണമായൊരു കുടുംബചിത്രം കുറേക്കാലമായി ഉണ്ടാകുന്നില്ല. സ്ഥിരമായി വരുന്ന പ്രേക്ഷകരല്ല, കുറേനാളായി തിയറ്ററുകളിലേക്കു വരാത്ത പ്രായമായ പ്രേക്ഷകരെ തീയറ്ററിലേക്കെത്തിക്കുക എന്നതായിരുന്നു മാളികപ്പുറം ചെയ്യുമ്പോഴുള്ള ലക്ഷ്യം. 70, 80 വയസ്സായവരെ തീയറ്ററിലേക്ക് ആകർഷിക്കാൻ സാധിക്കുന്ന ഘടകം ഈ കഥയിൽ ഉണ്ടെന്ന് ഉറപ്പായിരുന്നു. എനിക്കു തെറ്റിയില്ല എന്നു തന്നെയാണ് വിശ്വാസം. മാളികപ്പുറം കാണാനായി ആ പ്രായത്തിലുള്ളർ ഒട്ടേറെയാണ് എത്തിയത്. അവർക്കൊപ്പം കുടുംബങ്ങളും ഒന്നിച്ചു വന്നു. ചിത്രത്തിന്റെ വിജയത്തിൽ അതു നിർണായകമായി. ഇത്തരം പ്രേക്ഷകരെ കൂടി പരിഗണിക്കുന്ന ഉള്ളടക്കമുള്ള ചിത്രങ്ങൾ ഒരുക്കാൻ മറ്റു സംവിധായകരും ശ്രമിക്കണമെന്ന് എനിക്ക് അഭ്യർഥനയുണ്ട്. നമ്മൾ മറന്നുകളഞ്ഞ ചില ഓഡിയൻസുണ്ട്. അവർ ഇറങ്ങിവന്നതാണ് ഈ പടത്തിന്റെ വിജയം.

 

∙ ‘അയ്യപ്പൻ എന്ന സെൻസിറ്റീവ് ലെയർ’

 

‘മാളികപ്പുറം’ സിനിമയുടെ ചിത്രീകരണത്തിനിടെ വിഷ്ണു ശശി ശങ്കറും ആക്‌ഷൻ കോറിയോഗ്രാഫർ സ്റ്റണ്ട് സിൽവയും.
ADVERTISEMENT

അഞ്ചാറു പതിപ്പ് തിരക്കഥയ്ക്ക് ആദ്യം ഉണ്ടാക്കിയിരുന്നു. അതിൽ ഒന്ന് തിരഞ്ഞെടുത്തു. അയ്യപ്പൻ എന്ന സെൻസിറ്റീവ് ലെയർ ഉള്ളതിനാൽ അത്ര ശ്രദ്ധിച്ചാണ് തിരക്കഥ ചെയ്തെടുത്തത്. പ്രത്യേക വിഭാഗക്കാർക്കു മാത്രമല്ല, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാനാകുന്ന സിനിമയാകണം എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. സിനിമയുടെ പേരു കണ്ട് ആളു കേറാൻ മടിക്കുമോ എന്ന പേടി ലേശം ഉണ്ടായിരുന്നെങ്കിലും, ചിത്രം കണ്ടു കഴിഞ്ഞാൽ അതു മാറിക്കോളുമെന്ന് ഉറപ്പായിരുന്നു. സിനിമയുടെ പേര് കേട്ടപ്പോൾ നെറ്റിചുളിച്ചവർ, കഥ കേട്ടപ്പോൾ മറിച്ചാണ് പറഞ്ഞത്. അത് ആത്മവിശ്വാസം നൽകി. മുൻധാരണ വച്ച് സിനിമ കാണാൻ കയറിയവരുടെ കാഴ്ചപ്പാട് മാറ്റുന്നതായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം. ആ പ്രതീക്ഷ സത്യമായി. 

 

‘മാളികപ്പുറം’ സിനിമയുടെ ചിത്രീകരണത്തിനിടെ വിഷ്ണു ശശി ശങ്കറും മനോജ് കെ.ജയനും.

∙ ഡിവൈൻ മാസ്

 

ഒരു കൊച്ചുചിത്രമായാണ് മാളികപ്പുറം പ്ലാൻ ചെയ്തത്. പിന്നീട് ഉള്ളതു വച്ച് എങ്ങനെ ബ്രഹ്മാണ്ഡമാക്കാം എന്ന ആലോചന വന്നു. ഉണ്ണിമുകുന്ദനെ മനസ്സിൽ‌ വച്ചല്ല തിരക്കഥ എഴുതിയത്. കഥ എഴുതിക്കഴിഞ്ഞപ്പോളാണ് ഉണ്ണിയുടെ മുഖം മനസിലേക്കു വന്നത്. തുടർന്നുള്ള ചർച്ചയിൽ സിനിമയുടെ ക്യാൻവാസ് തന്നെ വ്യത്യസ്തമായി. തീയറ്ററിൽ ആഘോഷിക്കാൻ തക്ക മാസ് രംഗങ്ങൾ ചിത്രത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്.

 

‘മാളികപ്പുറം’ സിനിമയുടെ ചിത്രീകരണത്തിനിടെ വിഷ്ണു ശശി ശങ്കറും സൈജു കുറുപ്പും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും.

∙ ‘അത് പമ്പയിലെ പൊലീസുകാരുടെ പൊതുവികാരം’

 

രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സിനിമയല്ല മാളികപ്പുറമെന്ന് ചിത്രം കണ്ടവർക്കൊക്കെ അറിയാം. സിനിമയെ സിനിമയായി കാണുന്നവർക്ക് ഈ ചിത്രം ഉറപ്പായും ഇഷ്ടപ്പെടും. ചിത്രത്തിനൊടുവിൽ ഉണ്ണി മുകുന്ദൻ പറയുന്ന സംഭാഷണം ഒരു രാഷ്ട്രീയ പ്രസ്താവനയായി കാണേണ്ടതില്ല. പമ്പയിലും മറ്റുമൊക്കെയായി ശബരിമല ഡ്യൂട്ടിക്കു വരുന്ന മിക്കവാറും പൊലീസുകാരുടെ പൊതുവികാരം ഒരു കഥാപാത്രത്തിലൂടെ പറഞ്ഞുവെന്നെയുള്ളു. അത് ബോധപൂർവം ഉൾക്കൊള്ളിച്ച ഡയലോഗ് അല്ല. ഉണ്ണിമുകുന്ദൻ ആ ഡയലോഗ് പറഞ്ഞതുകൊണ്ടാണ് ആളുകൾ അതിനെ വേറൊരു തരത്തിൽ വ്യാഖ്യാനിച്ചത്. മറ്റേതെങ്കിലും നടനായിരുന്നു അതു പറഞ്ഞതെങ്കിൽ അത്തരം വ്യഖ്യാനങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഈ ഒറ്റ ഡയലോഗ് വച്ച് സിനിമയുടെ ടോട്ടാലിറ്റിയെ വഴിതെറ്റിക്കാനാണ് ശ്രമിക്കുന്നത്. അതു ശരിയല്ല. അയ്യപ്പൻ ആണ് പ്രമേയം എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. നന്നായി മേക്ക് ചെയ്യുന്ന ചിത്രങ്ങളേ എല്ലാത്തരം പ്രേക്ഷകരും വന്നു കാണൂ. വിവിധ വിഭാഗങ്ങളിൽനിന്നുള്ള എത്രയോ പേർ സിനിമയെ അഭിനന്ദിച്ച് ഫോൺ ചെയ്തിരുന്നു. അവരെല്ലാം പരിഗണിച്ചത് സിനിമയിലെ എന്റർടെയ്ൻമെന്റ് വാല്യു ആണ്. ഞാൻ രാഷ്ട്രീയ ബോധമുള്ള ആളാണ്. പക്ഷേ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളല്ല.

 

∙ ‘അയ്യപ്പൻ ഒരു സൂപ്പർ ഹീറോ’ 

 

അയ്യപ്പൻ എന്ന സൂപ്പർ ഹീറോയ്ക്കാണ് മാളികപ്പുറം സിനിമ സമർപ്പിച്ചിരിക്കുന്നത്. എന്റെ ദൈവങ്ങളെ സൂപ്പർ ഹീറോയായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുട്ടിക്കാലം മുതൽ അങ്ങനെയാണ് കണ്ടിരിക്കുന്നത്. മിക്കവർക്കും അത് അങ്ങനെയാകാം. ദൈവത്തോട് പ്രത്യേക ഇഷ്ടം തോന്നുമ്പോൾ ആളുകൾ അങ്ങനെ ചിന്തിക്കാറുണ്ട്. ദൈവം എന്നതിനേക്കാൾ, സൂപ്പർ ഹീറോ സങ്കൽപത്തിന് നമ്മളുമായി സ്ഥിരമായ ഒരു അറ്റാച്ച്മെന്റ് ഉണ്ടാക്കാൻ സാധിക്കും. സൂപ്പർ ഹീറോയ്ക്കും മേലെയാണ് അയ്യപ്പൻ എന്നാണ് ഞാൻ കരുതുന്നത്.

 

∙ ‘ചിത്രീകരണം വ്രതശുദ്ധിയോടെ’

 

ഏറെ വിശുദ്ധിയോടെയാണ് ഞാൻ മാളികപ്പുറം സിനിമയെ സമീപിച്ചിട്ടുള്ളത്. വ്രതശുദ്ധിയോടെയായിരുന്നു ചിത്രീകരണം. ഞാൻ മാത്രമല്ല, ചിത്രത്തിലെ മുഖ്യതാരമായ മാളികപ്പുറത്തെ അവതരിപ്പിച്ച ദേവനന്ദയും ഇതിൽ അഭിനയിക്കാൻ 75 ദിവസം വ്രതമെടുത്തു. കോന്നിയിലും ശബരിമലക്കാടുകളിലുമായിരുന്നു ചിത്രീകരണം. ആ സ്ഥലത്തിന്റെ പരിശുദ്ധി പരിഗണിച്ചാണ് ഷൂട്ടിങ് നടന്നത്. ലൊക്കേഷനിലെ എല്ലാവരും ഇതുമായി സഹകരിച്ചു. ഒരു പ്ലാസ്റ്റിക് കുപ്പി പോലും കാട്ടിൽ വലിച്ചെറിയാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. ചിത്രീകരണത്തിനായി അഞ്ചു തവണ ശബരിമല കയറി. മണ്ഡലകാലത്തും മാസപൂജയുടെയും സമയത്തായിരുന്നു ഷൂട്ടിങ്.

 

∙ അടുത്ത ചിത്രം?

 

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മാളികപ്പുറം മൊഴിമാറ്റിക്കൊണ്ടിരിക്കുകയാണ്. അത് ഉടൻ തീയറ്ററുകളിലെത്തും. ഇപ്പോൾ അതിലാണ് ശ്രദ്ധ. മനസ്സിൽ ‍തട്ടുന്ന കുടുംബകഥകൾ ചെയ്യാനാണ് ആഗ്രഹം. അച്ഛൻ ശശിശങ്കറിന്റെ സഹായിയായിട്ടായിരുന്നു സിനിമാ ജീവിതത്തിന്റെ തുടക്കം. ആ ചിത്രം റിലീസ് ആയില്ല എന്നൊരു സങ്കടമുണ്ട്. അച്ഛന്റെ അവസാന ചിത്രമായിരുന്നു അത്. പിന്നീട് എഡിറ്റർ വിവേക് ഹർഷന്റെ സഹായിയായി പ്രവർത്തിച്ചു. ‘പൊൻ റാം’ എന്ന സംവിധായകന്റെ തമിഴ്സിനിമയിലും അസിസ്റ്റന്റ് ആയിട്ടുണ്ട്.

 

∙ ‘മാളികപ്പുറം’ വിജയിച്ചതിനിപ്പുറം...?

 

മാളികപ്പുറം കണ്ടിറങ്ങുന്നവർ അതിൽ ഉണ്ടെന്ന് ആരോപിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് ഞാനിപ്പോൾ വേവലാതിപ്പെടുന്നില്ല. ആദ്യ ദിവസങ്ങളിലുണ്ടായ സംസാരങ്ങൾ ഏറെക്കുറേ നിലച്ചു. ആളുകൾ ഇതിനെ സിനിമയായി തന്നെ കാണുന്നുണ്ട്. അതിനെ വഴിതിരിച്ചുവിടുന്ന ചർച്ചകൾ ഉണ്ടാകുന്നത് ആരോഗ്യകരമല്ല. അത്തരം ആളുകൾ ആരോപിക്കുന്ന ഒരു ടൈറ്റിൽ ഞാൻ ആഗ്രഹിക്കുന്നില്ല. അത് ഒഴിവാക്കിത്തരണമെന്നാണ് അഭ്യർഥന.

 

English Summary: 'Malikappuram' is not a Political Movie': Interview with Director Vishnu Sasi Shankar