സിനിമയുടെ തുടക്കത്തിൽ നിർമാതാവിന്റെ പേര് എഴുതിക്കാണിക്കുമ്പോൾ അത് ഒരു സ്ത്രീയുടേതു മാത്രമാകുന്നത് മലയാള സിനിമയുടെ വലിയ തിരശ്ശീലയ്ക്ക് അധികം പരിചിതമായിരുന്നില്ല 2011 വരെ. സാന്ദ്ര തോമസ് എന്ന കോട്ടയംകാരി ഈ ട്രെൻഡ് മാറ്റി; തന്റെ ആദ്യ നിർമാണ സംരംഭമായ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ. നിർമാതാവിന്റെ കുപ്പായം

സിനിമയുടെ തുടക്കത്തിൽ നിർമാതാവിന്റെ പേര് എഴുതിക്കാണിക്കുമ്പോൾ അത് ഒരു സ്ത്രീയുടേതു മാത്രമാകുന്നത് മലയാള സിനിമയുടെ വലിയ തിരശ്ശീലയ്ക്ക് അധികം പരിചിതമായിരുന്നില്ല 2011 വരെ. സാന്ദ്ര തോമസ് എന്ന കോട്ടയംകാരി ഈ ട്രെൻഡ് മാറ്റി; തന്റെ ആദ്യ നിർമാണ സംരംഭമായ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ. നിർമാതാവിന്റെ കുപ്പായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയുടെ തുടക്കത്തിൽ നിർമാതാവിന്റെ പേര് എഴുതിക്കാണിക്കുമ്പോൾ അത് ഒരു സ്ത്രീയുടേതു മാത്രമാകുന്നത് മലയാള സിനിമയുടെ വലിയ തിരശ്ശീലയ്ക്ക് അധികം പരിചിതമായിരുന്നില്ല 2011 വരെ. സാന്ദ്ര തോമസ് എന്ന കോട്ടയംകാരി ഈ ട്രെൻഡ് മാറ്റി; തന്റെ ആദ്യ നിർമാണ സംരംഭമായ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ. നിർമാതാവിന്റെ കുപ്പായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയുടെ തുടക്കത്തിൽ നിർമാതാവിന്റെ പേര് എഴുതിക്കാണിക്കുമ്പോൾ അത് ഒരു സ്ത്രീയുടേതു മാത്രമാകുന്നത് മലയാള സിനിമയുടെ വലിയ തിരശ്ശീലയ്ക്ക് അധികം പരിചിതമായിരുന്നില്ല 2011 വരെ. സാന്ദ്ര തോമസ് എന്ന കോട്ടയംകാരി ഈ ട്രെൻഡ് മാറ്റി; തന്റെ ആദ്യ നിർമാണ സംരംഭമായ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ. നിർമാതാവിന്റെ കുപ്പായം സാന്ദ്ര അണിഞ്ഞത് അനുഭവ പരിചയത്തിന്റെ പിന്തുണയോടെയായിരുന്നില്ല, മറിച്ച് എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസത്തിന്റെ കരുത്തിലൂടെയാണ്. ചെറുപ്രായത്തിൽത്തന്നെ നിര്‍മാണ മേഖലയിലേക്ക് കടന്ന ഏതൊരാളെയും കാത്തിരിക്കുന്ന അപകടങ്ങളും ചതിക്കുഴികളും സാന്ദ്രയുടെ യാത്രയിലുമുണ്ടായിരുന്നു. അത്തരം അനുഭവങ്ങൾ സിനിമ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിലേക്കും സാന്ദ്രയെ കൊണ്ടെത്തിച്ചു 2017 ൽ. 

 

ADVERTISEMENT

പിന്നീടുള്ള അഞ്ചുവർഷങ്ങൾ, നല്ലൊരു ഭാര്യയായി, ഇരട്ടക്കുട്ടികളുടെ അമ്മയായി, നല്ലൊരു വീട്ടമ്മയായി സാന്ദ്ര ഒതുങ്ങി. നിനച്ചിരിക്കാതെ 2022 –ൽ സുഹൃത്തിന്റെ ന്യൂഇയർ റസലൂഷൻ എന്നു കരുതാവുന്ന ഒരു പ്രഖ്യാപനം ഗൗരവമായി മാറിയപ്പോൾ സാന്ദ്ര തോമസ് നിർമാതാവിന്റെ കുപ്പായത്തിലേക്ക് വീണ്ടുമെത്തി. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രം മേയ് രണ്ടാം വാരം റിലീസാകുമ്പോൾ സാന്ദ്ര തോമസ് എന്ന നിർമാതാവിന്റെ തിരിച്ചു വരവുകൂടിയാകുന്നു അത്. 

 

‘നല്ല നിലാവുള്ള രാത്രി’ ലൊക്കേഷനിൽ നിന്നും

തിരിച്ചുവരവിലെ ആദ്യ സിനിമ ‘നല്ല നിലാവുള്ള രാത്രി’. എന്താണ് ചിത്രത്തിന്റെ പ്രത്യേകതകൾ?

 

ADVERTISEMENT

സിനിമയിൽ അഭിനേതാക്കളായി പുരുഷന്മാർ മാത്രമേയുള്ളൂ. സ്ത്രീകൾ ആരുമില്ല. നായകനില്ലാത്ത സിനിമയിലെ താരം കഥയാണ്. എട്ട് പുരുഷ കഥാപാത്രങ്ങൾക്കും ഒരേ പോലെ പ്രാധാന്യമുണ്ട്. ഒരാൾക്കും മുൻതൂക്കമില്ല. എന്റെ സ്ഥിരം ശൈലി റൊമാന്റിക് അല്ലെങ്കിൽ കോമഡി ടൈപ്പിലുള്ള സിനിമകളാണ്. അതിൽനിന്നു മാറി ഒരു പരീക്ഷണത്തിനു മുതിർന്ന ആക്‌‍ഷൻ ത്രില്ലറാണ് ‘നല്ല നിലാവുള്ള രാത്രി’. സിനിമയുടെ തിരക്കഥയും കഥ പറയുന്ന രീതിയുമാണ് എനിക്ക് ആകർഷകമായി തോന്നിയത്. 

 

എങ്ങനെ ഈ ചിത്രത്തിന്റെ നിർമാതാവായി ?

 

ADVERTISEMENT

ഈ സിനിമയുടെ സംവിധായകൻ മർഫി ദേവസി എന്റെ കോളജ്മേറ്റായിരുന്നു. സുഹൃത്ത് എന്ന രീതിയിലാണ് എന്റെയടുത്ത് കഥ പറഞ്ഞത്. പുരുഷന്മാർ മാത്രം അഭിനേതാക്കളായ സിനിമയായതു കൊണ്ടു തന്നെ മറ്റു നിർമാതാക്കൾക്ക് അധികം താൽപര്യമുണ്ടായില്ല. 

 

2022 ജനുവരി 1 ന് ‘ന്യൂ ഇയർ’ ആഘോഷങ്ങൾ നടക്കുന്ന രാത്രി മർഫി പ്രഖ്യാപിച്ചു, ഈ വർഷം പുതിയ ഒരു ചിത്രം ചെയ്യുമെന്ന്. പക്ഷേ അത് ഞാൻ നിർമിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല. യാദൃച്ഛികമായാണ് ഞാൻ നിർമിക്കുവാൻ തീരുമാനിക്കുന്നത്. രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രത്തിൽ ബാബുരാജ്, ചെമ്പൻ വിനോദ്, ഡോ. റോണി, ഗണപതി, നിഥിൻ ജോർജ്, സജി ചെറുകയിൽ, സനിൽകുമാർ, ജിനു ജോസഫ്, ബിനു പപ്പു തുടങ്ങിയവരാണ് മുഖ്യ താരങ്ങൾ. സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും കൈലാസ് മേനോനാണ്. റൊമാന്റിക് ശ്രേണിയിലുള്ള ഗാനങ്ങൾ ചെയ്തുവന്ന രീതിയിൽനിന്നു വ്യത്യസ്തമായി കൈലാസ് പരീക്ഷണാർഥം കംപോസ് ചെയ്ത ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ക്രിയേറ്റീവ് ഡയറക്ടറായ ഗോപിക ഒഴികെ മറ്റ് അണിയറപ്രവർത്തകരെല്ലാം പുരുഷന്മാരാണ്. 

 

സിനിമയുടെ മൊത്തത്തിലുള്ള അനുഭവം.

 

ഇത്രയധികം പുരുഷന്മാരെ മാനേജ് െചയ്യുന്നത് ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു. ഓരോരുത്തരുടെയും സ്വഭാവം വ്യത്യസ്തമാണ്. ആക്‌ഷൻ സിനിമ കൂടിയായതുകൊണ്ട് ഒരു ‘റോളർ കോസ്റ്റർ റൈഡ്’ പോലെയായിരുന്നു ആകെയുള്ള അനുഭവം. 

 

നിർമാണം പോലെ സ്ത്രീകൾ അധികം കൈവയ്ക്കാത്ത മേഖലയില്‍ സജീവമാകുമ്പോൾ ഭർത്താവിന്റെ പിന്തുണ എങ്ങനെ?

 

ഞാൻ സിനിമകൾ നിർമിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഭർത്താവ് വിൽസൺ ആണ്. ഞാൻ കാര്യങ്ങൾ കുറച്ച് ശക്തമായി നേരിട്ടു പറയുന്ന ആളാണ്. വിൽസൺ സോഫ്റ്റാണ്. അഭിനേതാക്കൾ കോപിക്കുമ്പോഴും മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും വിൽസണാണ് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നത്. 

 

സിനിമാ നിർമാണ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

 

ഒരു നിർമാതാവായി വളർന്നുവന്നപ്പോഴും ഇപ്പോൾ തിരിച്ചു വരുമ്പോഴും ഞാൻ മനസ്സിലാക്കുന്ന ഏറ്റവും പ്രധാന പ്രശ്നം ആളുകളെ കൈകാര്യം ചെയ്യുന്ന വിധമാണ്. ഏറ്റവുമധികം പുരുഷാധിപത്യമുള്ള മേഖലയാണ് സിനിമ. ഞാനൊരു സ്ത്രീയാണെന്ന് ഇതുവരെ എവിടെയും സ്വയം കാണിച്ചിട്ടില്ല. സിനിമ മേഖലയിൽ ഒരു സ്ത്രീക്ക് ഒരു പ്രശ്നമുണ്ടായാൽ പരാതിയുമായി ചെല്ലുന്ന അസോസിയേഷനുകളിൽ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കുന്നത് പുരുഷന്മാരാണ്. പ്രധാനപ്പെട്ട ഒരു സംഘടനയിലും സ്ത്രീക്ക് പ്രാധാന്യമുള്ള റോളുകളില്ല. ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകൾ അവരുടെ അംഗങ്ങളുെട പ്രശ്നങ്ങൾ മാത്രമേ കേൾക്കൂ. എല്ലാ സ്ത്രീകളുടെയും പ്രശ്നങ്ങളിൽ അവര്‍ ഇടപെടാറില്ല. പുരുഷന്മാർക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾ യഥാർഥത്തിൽ മനസ്സിലാക്കുവാൻ പലപ്പോഴും സാധിക്കുന്നില്ല. നമ്മുടെ സമൂഹത്തിലെ പുരുഷന്മാർ പുരോഗമനപരമായി മാറിയിട്ടുണ്ട് ഇപ്പോൾ. പക്ഷേ, സിനിമാ മേഖലയിലുള്ള പുരുഷന്മാർ 10–30 വർഷം പിറകിലാണിപ്പോഴും. സ്ത്രീകളെന്നാൽ അടിമകൾ എന്നാണവർ ഇപ്പോഴും കരുതുന്നത്. ഒരു കാര്യം സാധിച്ചു കിട്ടുവാൻ നമ്മൾ കെഞ്ചിപ്പറയണം എന്ന അവസ്ഥ. 

 

2011 ൽ ഈ രംഗത്ത് എത്തിയ ആളാണ് ഞാൻ. കഴിഞ്ഞ 12 വർഷങ്ങളിൽ പ്രത്യേകിച്ചൊരു മാറ്റവും ഇവിടെ ഉണ്ടായിട്ടില്ല. പുരുഷമേധാവിത്വം ഉണ്ട് എന്ന് പറയുമ്പോഴും അവർ സ്ത്രീയെ ഭയക്കുന്നുമുണ്ട്. ഒരു വനിതാ പ്രവർത്തക പരാതിയുമായി രംഗത്തെത്തിയാൽ അവളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ്. ‘തനിച്ചാക്കി വെടക്കാക്കുക’ എന്നൊക്കെ നമ്മൾ നാട്ടു ഭാഷയിൽ പറയാറില്ലേ. എനിക്കും അത്തരം അനുഭവങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ഈ രീതികൾക്കൊക്കെ ഒരു മാറ്റം വരണം. കൂടുതൽ സ്ത്രീകൾ സിനിമയുടെ വിവിധ മേഖലകളിലേക്ക് വന്നാല്‍ മാത്രമേ ഈ മാറ്റം സാധ്യമാകൂ. 

 

ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീക്ക് ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ ശക്തമായി വേണ്ടത്, അല്ലേ?

 

തീർച്ചയായും. വിൽസൺ എന്നെ മാറ്റാൻ ശ്രമിക്കാറില്ല. ഞാൻ ഞാനായിട്ടു നിന്നാൽ മതി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വൈകാരികമായി, തീവ്രമായി പ്രതികരിക്കുന്ന സ്വഭാവമായിരുന്നു എന്റേത്. കുറച്ചു കൂടി ലഘുവായി കാര്യങ്ങൾ കാണാനും പ്രതികരിക്കാനുമാണ് അദ്ദേഹം എന്നോടു പറയാറുള്ളത്. 2016 വരെ എന്നെ ഒരു ‘ടെറർ നിർമാതാവ്’ എന്ന നിലയിലാണ് മിക്കവരും കണ്ടിരുന്നത്. പക്ഷേ, എന്റെ യുട്യൂബ് ചാനൽ വന്നതിനു ശേഷം ആളുകൾ എന്നെ ശരിക്കും മനസ്സിലാക്കുവാൻ തുടങ്ങി. ഇപ്പോൾ ഒരുപാട് ആളുകൾ എന്നെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് എന്റെ ശക്തി. 

 

ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് ഈ മേഖലയിൽ നിലനിന്നു പോകുവാൻ സാധിച്ചത്?

 

എന്റെ മനസ്സിൽ തോന്നുന്നതേ ഞാൻ സംസാരിക്കാറുള്ളൂ. ഒട്ടേറെ ആളുകളിൽ നിന്നുള്ള ഒരു പോസിറ്റീവ് ഊർജം എനിക്കൊപ്പമുണ്ട്. സിനിമയുടെ പ്രക്രിയയാണ് ഞാൻ ഏറ്റവും അധികം ആസ്വദിക്കുന്നത്. പല തരത്തിലുള്ള ജോലികളാണ് ഈ രംഗത്തു ചെയ്യാനുള്ളത്. ഇതെല്ലാം ചെയ്യുമ്പോൾ കിട്ടുന്ന ഊർജവും സിനിമ േമഖല എനിക്കു നൽകിയ അംഗീകാരവുമാണ് എന്നെ നിലനിർത്തിക്കൊണ്ടു പോകുന്നത്. 

 

ഇനി ഒരു ഫ്ലാഷ് ബാക്ക്

 

ഇന്റർനാഷനല്‍ ബിസിനസിൽ ബിരുദാനന്ദര ബിരുദം നേടിയതിനു ശേഷം താജിൽ ഞാൻ ജോലിക്കു ചേർന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാമത്തെ ദിവസം, സ്കൂൾ കാലം മുതലേ മിക്ക കാര്യത്തിലും മത്സരമുണ്ടായിരുന്ന ഒരു വ്യക്തിയെ ചന്ദനക്കുറിയണിയിച്ച് സ്വീകരിക്കേണ്ടി വന്നു. അതിനു ശേഷം എന്റെ ഈഗോ ആ ജോലിയില്‍ തുടരുവാൻ അനുവദിച്ചില്ല. രാജിവച്ച് എന്തെങ്കിലും ബിസിനസ് തുടങ്ങുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 

 

ഒരു പാട് ശ്രമങ്ങൾ നടത്തി ഒടുവിൽ സൂര്യ ടിവിയുടെ വൈസ് പ്രസിഡന്റായ വിജയ് ബാബുവിനെ കാണുവാനിടയായി. അന്ന് സൂര്യ ടിവിയിലുള്ള കുറച്ചു സ്ലോട്ടുകൾ വിൽക്കുവാൻ എനിക്കൊരു സാഹചര്യം ലഭിച്ചു. ആ സ്ലോട്ടുകൾ വിറ്റ് ധാരാളം കാശും ലഭിച്ചു. ആ കാശും പപ്പയുടെ പിന്തുണയുമായി ആദ്യത്തെ ചിത്രം ‘ഫ്രൈഡേ’ നിർമിച്ചു. സിനിമ റിലീസായതിനുശേഷം വിജയ് ബാബു സൂര്യ ടിവിയിൽനിന്നു രാജിവച്ച് എനിക്കൊപ്പം ‘ഫ്രൈഡേ ഫിലിം ഹൗസ്’ എന്ന എന്റെ പ്രൊഡക്‌ഷൻ കമ്പനിയില്‍ ചേർന്നു. ‘സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് മങ്കിപെൻ’ തുടങ്ങി ഒരു പിടി ശ്രദ്ധേയമായ ചിത്രങ്ങൾ നിർമിച്ചു. 2017 – ൽ ഞാൻ ‘ഫ്രൈഡേ ഫിലിം ഹൗസിൽ’ നിന്നു പുറത്തു വന്നു. ഇപ്പോൾ ‘സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻസ്’ എന്ന സ്വന്തം നിർമാണ കമ്പനിയുണ്ട്. ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയിലേക്ക് തിരിച്ചു വരുന്നു. 

 

ഒരു ഘട്ടത്തിൽ സിനിമ ഉപേക്ഷിച്ച് പോകുവാൻ എന്തായിരുന്നു കാരണം?

 

ബിസിനസ് പാർ‌ട്ണർ വിജയ് ബാബുവുമായുള്ള തെറ്റിദ്ധാരണ, വാക്കുതർക്കം, ഈഗോ പ്രശ്നങ്ങൾ എന്നിവയെല്ലാം കാരണങ്ങളായിരുന്നു. അന്നും സിനിമയോടു പാഷൻ ഉണ്ടായിരുന്നത് വിജയ്ക്കായിരുന്നു. ഫ്രൈഡേയ്ക്കു ശേഷം വിജയ് എന്റെ സിനിമാ നിർമാണ കമ്പനിയിൽ ചേർന്നപ്പോൾ എല്ലാ ഉത്തരവാദിത്തങ്ങളുടെയും ബാറ്റൺ കൈമാറി ഞാൻ കുറച്ച് ഒതുങ്ങിയിരുന്നു. ഒരു പക്ഷേ, ‘െപരുന്തച്ചൻ കോംപ്ലക്സെ’ന്നു പറയുന്ന സംഗതിയും പ്രശ്നങ്ങൾ രൂക്ഷമാക്കിയിട്ടുണ്ടാവാം. ഒരു ഘട്ടത്തിൽ എല്ലാം ഉപേക്ഷിച്ച് സിനിമ വിടുവാൻ തീരുമാനിച്ചു. ഞാൻ കാരണം മറ്റൊരാൾക്കു ബുദ്ധിമുട്ടുണ്ടാകരുത് എന്നു മാത്രമാണ് കരുതിയത്. 

 

സാമ്പത്തിക നഷ്ടം എത്രത്തോളം കാര്യങ്ങൾ ഗൗരവമുള്ളതാക്കി?

 

വിജയ് ബാബുവുമായി പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് എനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. എല്ലാം വിട്ടുകൊടുത്ത് ഞാൻ പോകുകയായിരുന്നു. എന്നാൽ സാമ്പത്തിക നഷ്ടത്തിലുപരി മാനസിക വിഷമവും ഡിപ്രഷനുമാണ് എന്നെ അലട്ടിയത്. ‘ഫ്രൈഡേ ഫിലിം ഹൗസ്’ എന്റെ ആദ്യത്തെ കുഞ്ഞായിരുന്നു. തങ്കക്കൊലുസുകൾ എന്ന ഇരട്ടക്കുട്ടികൾക്ക് ഞാൻ ജന്മം നൽകിയത് അതിന് ശേഷമായിരുന്നു. നമ്മുടെ കുഞ്ഞ് എവിടെയായാലും നന്നായി കാണണം എന്നേ നമ്മൾ ആഗ്രഹിക്കൂ. തങ്കക്കൊലുസുകൾ ജനിച്ചതിനു ശേഷമാണ് ഞാൻ നോർമലായത്. 

 

പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നോ?

 

എന്റെ മനസ്സിനു ശരി എന്നു തോന്നുന്നത് െചയ്യുവാനാണ് ഭർത്താവ് ആവശ്യപ്പെട്ടത്. മമ്മി പറഞ്ഞു കൂടുതൽ പ്രശ്നങ്ങൾക്കു പോകേണ്ട എന്ന്. ജീവിതത്തിലെ ഒരു ഘട്ടത്തിൽ വിജയ് എന്നെ കൈ പിടിച്ചു നടത്തി എന്നു കരുതി ഞാൻ എപ്പോഴും അടിമയാകേണ്ട കാര്യമില്ലല്ലോ. സംഭവത്തിന് ശേഷം വിജയ്‌യും ഞാനും സംസാരിച്ചിട്ടില്ല. പലവട്ടം ഇതിനിടയ്ക്ക് ഒത്തുതീർപ്പിന് സമീപിച്ചിരുന്നു. പക്ഷേ, ഏച്ചുകെട്ടാനാവാത്ത വിധം മുറിഞ്ഞു പോയൊരു ബന്ധമാണ് വിജയ്‌യുമായുള്ളത്. ഇനി ഒരിക്കലും അത് ശരിയാവില്ല.