‘ഇരട്ട’യിലെ പൊലീസുകാരിയും ‘രോമാഞ്ച’ത്തിലെ മാല കളഞ്ഞുപോയ കഥാപാത്രവും ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴിയായുമൊക്കെ എത്തി പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ് പൂജ മോഹൻരാജ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷ്നൽ ആക്ടിങ് സ്കൂളിലും പഠിച്ച് അഭിനയത്തിൽ ഉപരിപഠനം വരെ നടത്തി അഭിനയം ജീവവായു ആക്കിയ

‘ഇരട്ട’യിലെ പൊലീസുകാരിയും ‘രോമാഞ്ച’ത്തിലെ മാല കളഞ്ഞുപോയ കഥാപാത്രവും ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴിയായുമൊക്കെ എത്തി പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ് പൂജ മോഹൻരാജ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷ്നൽ ആക്ടിങ് സ്കൂളിലും പഠിച്ച് അഭിനയത്തിൽ ഉപരിപഠനം വരെ നടത്തി അഭിനയം ജീവവായു ആക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇരട്ട’യിലെ പൊലീസുകാരിയും ‘രോമാഞ്ച’ത്തിലെ മാല കളഞ്ഞുപോയ കഥാപാത്രവും ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴിയായുമൊക്കെ എത്തി പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ് പൂജ മോഹൻരാജ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷ്നൽ ആക്ടിങ് സ്കൂളിലും പഠിച്ച് അഭിനയത്തിൽ ഉപരിപഠനം വരെ നടത്തി അഭിനയം ജീവവായു ആക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇരട്ട’യിലെ പൊലീസുകാരിയും ‘രോമാഞ്ച’ത്തിലെ മാല കളഞ്ഞുപോയ കഥാപാത്രവും ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴിയുമായൊക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് പൂജ മോഹൻരാജ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷനൽ ആക്ടിങ് സ്കൂളിലും അഭിനയത്തിൽ ഉപരിപഠനം നടത്തി, അഭിനയം ജീവവായു ആക്കിയ അഭിനേത്രിയാണ് പൂജ. ഇപ്പോൾ ജിയോ ബേബിയുടെ ഏറെ ചർച്ചയായ മമ്മൂട്ടി ചിത്രം ‘കാതലി’ൽ തങ്കൻ എന്ന കഥാപാത്രത്തിന്റെ സഹോദരിയായി വീണ്ടും മുഖ്യധാരയിൽ എത്തുകയാണ് പൂജ. സ്വവർഗ പ്രണയം എന്ന തൊട്ടാൽ പൊള്ളുന്ന വിഷയം ജിയോ ബേബി അവതരിപ്പിക്കുമ്പോൾ അതിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പൂജ പറയുന്നു. ഫഹദ് ഫാസിലിന്റെ ‘ആവേശം’, വിനീത് ശ്രീനിവാസന്റെ ‘ഒരുജാതി ജാതകം’ കീർത്തി സുരേഷിന്റെ ഹിന്ദി വെബ് സീരിസ് എന്നിങ്ങനെ പുതിയ അവസരങ്ങളുമായി അഭിനയത്തിൽ സജീവമാവുകയാണ് പൂജ മോഹൻരാജ്. കാതലിന്റെ വിശേഷങ്ങളുമായി പൂജ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

തങ്കന്റെ സഹോദരി 

ADVERTISEMENT

ജിയോ ബേബി എന്റെ സുഹൃത്താണ്. കാതലിന്റെ ഷൂട്ട് തീരാറായപ്പോളാണ് ജിയോ എന്നെ വിളിച്ച് ‘ഇങ്ങനെ ഒരു കഥാപാത്രം ഉണ്ട്, പൂജ വരണം’ എന്നു പറഞ്ഞത്. തങ്കന്റെ സഹോദരി എന്ന കഥാപാത്രം ഒടുവിൽ എഴുതിച്ചേർത്തതാണ്, ആദ്യം ഒരു സഹോദരന്റെ കഥാപാത്രമായിരുന്നു പ്ലാൻ ചെയ്തത്. സ്ത്രീ ആണെങ്കിൽ കൂടുതൽ നന്നാകും എന്നു തോന്നിയിട്ടാകും മാറ്റിയത്. സഹോദരിയുടെ ആദ്യവിവാഹത്തിൽ ഉള്ള മകനാണ് കുട്ടായി. അവർ രണ്ടാമതു വിവാഹം കഴിച്ചു പോയപ്പോൾ മകന് അത് ഇഷ്ടപ്പെടാതെ അമ്മാവനോടൊപ്പം താമസിക്കുകയാണ്. അവന്റെ ഏക ആശ്രയമാണ് ആ അമ്മാവൻ. അവന് അമ്മയെ മനസ്സിലാക്കാൻ കഴിയുന്നില്ല. തങ്കന്റെ സഹോദരിക്ക് അയാളോട് ഇമോഷനൽ ആയ അടുപ്പമുണ്ട്. ഇതായിരുന്നു ആ കഥാപാത്രത്തെപ്പറ്റി ജിയോ പറഞ്ഞത്.

സുധി കോഴിക്കോടിനൊപ്പം കാതൽ സിനിമയിൽ

സ്വവർഗ പ്രണയം: ചർച്ചകൾ വരട്ടെ 

കാതൽ കണ്ടപ്പോൾ ഭയങ്കരമായി മനസ്സിൽ തട്ടി. കഥ അറിയാമെങ്കിൽക്കൂടി, തിയറ്ററിൽ പോയി സിനിമ കണ്ടപ്പോഴാണ് കൂടുതൽ ഫീൽ ചെയ്തത്. പടത്തെപ്പറ്റി ഒരുപാട് അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. പലരും ആശയക്കുഴപ്പത്തിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ക്രിമിനൽ കുറ്റമല്ല എന്ന് വിധി വന്ന സമയത്ത് ഞാൻ ഡൽഹിയിൽ ആണ് പഠിക്കുന്നത്. സ്വവർഗ പ്രണയം നമ്മുടെ വീട്ടിലെ കുട്ടികൾക്കാണെങ്കിൽ നമ്മൾ എങ്ങനെയാകും പെരുമാറുക എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ആ സമയത്ത് ഞാൻ ബ്രോക് ബാക് മൗണ്ടൻ എന്ന സിനിമ കണ്ടിരുന്നു. ആ സിനിമയിലൂടെ ആണ് എനിക്ക് പൂർണമായും സ്വവർഗ പ്രണയം എന്ന അവസ്ഥയെക്കുറിച്ച് മനസ്സിലായത്.  സ്നേഹത്തിനു ജൻഡർ ബാധകമല്ലെന്ന് എനിക്കു മനസ്സിലായി. എന്റെ സുഹൃത്തുക്കളിൽ ഒരുപാടുപേർ എൽജിബിടിക്യുവിൽ പെട്ടവരാണ്. ഇതൊരു വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. നമുക്കിടയിൽ ഒരുപാട്  ആളുകൾക്ക് ഇതിനെപ്പറ്റി വലിയ ധാരണ ഇല്ല. കാതൽ എന്ന സിനിമ വന്നതിൽ സന്തോഷമുണ്ട്. ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന കൂടുതൽ സിനിമകൾ ഇറങ്ങേണ്ടതിന്റെ ആവശ്യമുണ്ട്.   

പൂജ മോഹൻരാജ്
കാതൽ സിനിമയിൽ പൂജ മോഹൻരാജ്

പ്രേക്ഷകരുടെ കണ്ണുതുറപ്പിക്കുന്ന സിനിമ

ADVERTISEMENT

വിവാഹബന്ധത്തിൽ പെട്ട് സഹിച്ചു ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അങ്ങനെ ജീവിക്കുന്ന പുരുഷന്മാരും ഉണ്ട്. ചിലർ മക്കളുടെ ഭാവിക്ക് വേണ്ടിയായിരിക്കും, ചിലർ കുടുംബത്തിന്റെ അന്തസ്സ് നിലനിർത്താൻ വേണ്ടിയാകും എല്ലാം സഹിച്ച് കഴിയുന്നത്. അങ്ങനെ ടോക്സിക് ആയ കുടുംബബന്ധങ്ങളിൽ പെട്ട് കഴിയുന്ന ഒരുപാടു പേരുടെ കണ്ണുതുറപ്പിക്കുന്ന സിനിമയാണ് കാതൽ. സ്വന്തം അവകാശങ്ങളെപ്പറ്റി എല്ലാവർക്കും ഒരു അവബോധം വരട്ടെ. സിനിമ കണ്ടിട്ട് ഒരുപാട് സുഹൃത്തുക്കൾ വിളിച്ച് ഇക്കാര്യമൊക്കെ സംസാരിച്ചിരുന്നു. ഇങ്ങനെ ഒരു സിനിമ മെയിൻ സ്ട്രീമിൽ വരുമ്പോഴാണ് ആളുകൾ ഇത്തരത്തിൽ ചർച്ച ചെയ്തു തുടങ്ങുന്നത്. 

സുധി അസാധ്യ നടനാണ് 

തങ്കൻ ആയി അഭിനയിച്ച സുധി ചേട്ടനെ ഞാൻ നേരത്തേ കണ്ടിട്ടുണ്ട്. ‘അസംഘടിതർ’ എന്ന ചിത്രത്തിൽ ശ്രിന്ദയുടെ ഭർത്താവായി സുധി ചേട്ടൻ ആണ് അഭിനയിച്ചത്. അദ്ദേഹം നാടകത്തിൽ അഭിനയിക്കുന്ന ആളാണല്ലോ. അസംഘടിതരിൽ കണ്ടപ്പോഴേ അദ്ദേഹം അസാധ്യമായി അഭിനയിക്കുന്നല്ലോ എന്ന് തോന്നിയിരുന്നു. അദ്ദേഹത്തെ ഈ സിനിമയിൽ കണ്ടപ്പോ സന്തോഷം തോന്നി. വളരെ നന്നായി അദ്ദേഹം ആ കഥാപാത്രത്തെ ഉൾക്കൊണ്ടു ചെയ്തു. അദ്ദേഹത്തിന്റെ ആത്മസംഘർഷമൊക്കെ സിനിമയിൽ കണ്ടപ്പോ വിഷമം തോന്നി.  

അഭിനയത്തിന് ഭാഷ ബാധകമല്ല

ADVERTISEMENT

കാതലിലെ ഓമന എന്ന കഥാപാത്രം വളരെ നന്നായിട്ടാണ് ജ്യോതിക അഭിനയിച്ചത്. ഓമനയെ കാണുമ്പോൾ പാലായിലെ ഒരു ചേച്ചിയായി തോന്നുന്നുണ്ടെങ്കിൽ അതാണ് ആ അഭിനയ മികവിന്റെ തെളിവ്. ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ ഭാഷ ബാധകമല്ല. ഞാനിപ്പോൾ ഹിന്ദിയിൽ ഒരു സീരീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഭാഷ പഠിച്ചെടുത്താൽ മതി, കഥാപാത്രത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടില്ല.  

നല്ല സിനിമകളുടെ ഭാഗമാകുന്നതിൽ സന്തോഷം

എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് നടക്കുന്നത് സിനിമ പാക്കപ്പ് ആകാറായപ്പോഴാണ്. മറ്റ് താരങ്ങളഉമായി കോംബിനേഷൻ ഇല്ല. മമ്മൂക്ക അഭിനയിക്കുന്നത് നേരിട്ടു കാണാൻ പറ്റിയില്ല.  മമ്മൂക്കയുടെ അഭിനയത്തെപ്പറ്റി ഞാൻ എടുത്തുപറയേണ്ട കാര്യമില്ലല്ലോ. പലപ്പോഴും കണ്ണ് നിറഞ്ഞാണ് സിനിമ കണ്ടത്. എന്റെ കഥാപാത്രം ചെറുതോ വലുതോ എന്നല്ല ഞാൻ നോക്കിയത്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ് എന്റെ സന്തോഷം. ഇക്കൊല്ലം അങ്ങനെ സന്തോഷിക്കാൻ കുറെ ചിത്രങ്ങൾ കിട്ടി എന്നതാണ് മറ്റൊരു സന്തോഷം.  അസംഘടിതർ ചെയ്തത് വലിയ സംതൃപ്തിയോടെ ആയിരുന്നു. നമുക്ക് ഇഷ്ടമുള്ള കഥകളുടെ ഭാഗമാവുക എന്നത് ഭാഗ്യമാണ്.  

'ആവേശ'ത്തോടെ സിനിമകൾ വരുന്നു 

ഫഹദ് ഫാസിൽ നായകനാകുന്ന ‘ആവേശ’ത്തിൽ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘ഒരു ജാതി ജാതകം’, ‘മഞ്ഞുമ്മേൽ ബോയ്സ്’ എന്ന ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രം ഇതൊക്കെയാണ് വരാനിരിക്കുന്ന സിനിമകൾ. ‌നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഹിന്ദിയിൽ വെബ് സീരീസ് ചെയ്യുന്നുണ്ട്. ആ സീരിസിലൂടെ ആദ്യമായി ആക്‌ഷൻ സീനിൽ അഭിനയിക്കുന്നു എന്നതാണ് എന്നെ ആവേശഭരിതയാക്കുന്നത്. കീർത്തി സുരേഷ്, രാധിക ആപ്‌തെ എന്നിവരാണ് അതിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.

English Summary:

Chat With Pooja Mohanraj