ചെന്നൈ ഔട്ടറിൽ ഉത്തംപാക്കത്തെ സെറ്റിലിരുന്ന് പുതിയ തമിഴ് സീരിയലിനു മേക്കപ്പിടുന്ന നടി സീമ ജി.നായരുടെ ഫോണിൽ മെസേജുകളുടെ തിരക്ക്.‘‘ പലതരം ആവശ്യങ്ങളാണ്. ചിലർക്കു സ്ഥലമുണ്ട്. കയറിക്കിടക്കാൻ ഒരു ഷെഡെങ്കിലും പണിതു നൽകണം. ചിലർക്ക് ഒരു കൂരവയ്ക്കാൻ അൽപം സ്ഥലം വേണം. രോഗികൾക്കു ചികിത്സാസഹായം. പരമാവധി

ചെന്നൈ ഔട്ടറിൽ ഉത്തംപാക്കത്തെ സെറ്റിലിരുന്ന് പുതിയ തമിഴ് സീരിയലിനു മേക്കപ്പിടുന്ന നടി സീമ ജി.നായരുടെ ഫോണിൽ മെസേജുകളുടെ തിരക്ക്.‘‘ പലതരം ആവശ്യങ്ങളാണ്. ചിലർക്കു സ്ഥലമുണ്ട്. കയറിക്കിടക്കാൻ ഒരു ഷെഡെങ്കിലും പണിതു നൽകണം. ചിലർക്ക് ഒരു കൂരവയ്ക്കാൻ അൽപം സ്ഥലം വേണം. രോഗികൾക്കു ചികിത്സാസഹായം. പരമാവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ഔട്ടറിൽ ഉത്തംപാക്കത്തെ സെറ്റിലിരുന്ന് പുതിയ തമിഴ് സീരിയലിനു മേക്കപ്പിടുന്ന നടി സീമ ജി.നായരുടെ ഫോണിൽ മെസേജുകളുടെ തിരക്ക്.‘‘ പലതരം ആവശ്യങ്ങളാണ്. ചിലർക്കു സ്ഥലമുണ്ട്. കയറിക്കിടക്കാൻ ഒരു ഷെഡെങ്കിലും പണിതു നൽകണം. ചിലർക്ക് ഒരു കൂരവയ്ക്കാൻ അൽപം സ്ഥലം വേണം. രോഗികൾക്കു ചികിത്സാസഹായം. പരമാവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ഔട്ടറിൽ ഉത്തംപാക്കത്തെ സെറ്റിലിരുന്ന് പുതിയ തമിഴ് സീരിയലിനു മേക്കപ്പിടുന്ന നടി സീമ ജി.നായരുടെ ഫോണിൽ മെസേജുകളുടെ തിരക്ക്.‘‘ പലതരം ആവശ്യങ്ങളാണ്. ചിലർക്കു സ്ഥലമുണ്ട്. കയറിക്കിടക്കാൻ ഒരു ഷെഡെങ്കിലും പണിതു നൽകണം. ചിലർക്ക് ഒരു കൂരവയ്ക്കാൻ അൽപം സ്ഥലം വേണം. രോഗികൾക്കു ചികിത്സാസഹായം. പരമാവധി എല്ലാവർക്കും മറുപടി നൽകാൻ ശ്രമിക്കാറുണ്ട് ’’– സിനിമാ ജീവിതത്തിൽ സീമയ്ക്കിപ്പോൾ വലിയ തിരക്കില്ല. എന്നാൽ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായ ‘സ്നേഹസീമയ്ക്ക് ’ നിന്നു തിരിയാൻ സമയമില്ല.

‘‘ ശരണ്യയുടെ വീടിന് അവർ നൽകിയ പേരാണ് ‘ സ്നേഹസീമ ’. അതിനുശേഷം എന്നെ അങ്ങനെ പലരും വിളിച്ചു. ശരണ്യ സീരിയലിൽ വലിയ തിരക്കുള്ള നടിയായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുപോലുമില്ല. അവളെ  കാണാൻ പോയി. അവിടെ ചെന്നപ്പോഴാണ് യഥാർഥ അവസ്ഥ ബോധ്യമായത്.അവളാണ് കുടുംബത്തിന്റെ ഏക ആശ്രയം. ബ്രെയിൻ ട്യൂമറിന്റെ ചികിത്സയ്ക്കു സഹായം തേടി നടത്തിയ അഭ്യർത്ഥനയ്ക്കു നല്ല പ്രതികരണമാണു ലഭിച്ചത്.

ADVERTISEMENT

അവളുടെ ചികിത്സയായിരുന്നു പ്രധാനം. പിന്നീട് അവൾക്കൊരു വീട് വേണമെന്നു തോന്നി. പിന്നെ 9 വർഷത്തോളം ശരണ്യക്കൊപ്പമായിരുന്നു യാത്ര. അവളെ എന്റെ നെഞ്ചിലേക്കു ചേർത്തുപിടിച്ചു. എല്ലാം കണ്ടാണ് അവൾ കണ്ണടച്ചത് ’’– കരുണാർദ്രമായ ജീവിതയാത്രയുടെ മുൻസീറ്റിലിരുന്ന് സീമ പറയുന്നു.

സീമയുടെ അമ്മ ചേർത്തല സുമതി അറിയപ്പെടുന്ന നാടക നടിയായിരുന്നു. 1986 ൽ സീമ നാടകത്തിലെത്തുമ്പോൾ അമ്മയും അരങ്ങിൽ സജീവമാണ്. ഇരുവരും ഒരുമിച്ചും വേഷമിട്ടിട്ടുണ്ട്. സുമതിക്ക് കാൻസർ ബാധിച്ച് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ജീവിതത്തിലെ പൊള്ളുന്ന കാഴ്ചകളിലേക്ക് സീമ ആദ്യമായി അടുക്കുന്നത്.

ADVERTISEMENT

‘നാടകത്തിലെ പ്രതിഫലവും കുറച്ചു കടം വാങ്ങിയ കാശുമായാണ് അന്ന് അമ്മ വീട്ടിൽ വരാറുള്ളത്. അമ്മയെ കണ്ട് സഹായവും മറ്റും വാങ്ങാൻ പലരും വരാറുണ്ട്. ഉണ്ടായിട്ടൊന്നുമല്ല ഉള്ളത് അമ്മ എല്ലാവർക്കും കയ്യയച്ചു നൽകും.1994 ൽ അമ്മ വിടവാങ്ങി. പക്ഷേ എന്റെ മനസ്സ് ആർസിസിയുടെ പരിസരത്തു തന്നെ  നിന്നു’ 

മലയാളത്തിലെ കോമഡി പരിപാടികളിലെ സ്ത്രീസാന്നിധ്യമായിരുന്ന മായാകൃഷ്ണനുവേണ്ടിയാണു സീമയുടെ നേതൃത്വത്തിൽ രണ്ടാമത്തെ വീട് പണിതു നൽകിയത്. മായയും സീമയ്ക്കു പരിചയമുള്ളയാളായിരുന്നില്ല. കലൂരിലെ മായയുടെ വീട്ടിലൊന്നു പോയി വിവരങ്ങൾ മനസ്സിലാക്കണമെന്ന് അടുത്ത സുഹൃത്താണ് പറയുന്നത്. അവിടെ ചെല്ലുമ്പോൾ രണ്ടാംനിലയിൽ ചുട്ടുപൊള്ളുന്ന ആസ്ബസ്റ്റോസ് ഷീറ്റിനു താഴെ ഒരു ഒറ്റമുറി. ടെലിവിഷൻ പരിപാടികളിലും മറ്റും കിട്ടിയ ചെറിയ ഫലകങ്ങൾ മല്ലിയുടെയും മുളകിന്റെ ടിന്നുകൾക്കിടയിൽ അടുക്കിവച്ചിരിക്കുന്നു.

ADVERTISEMENT

കുടുംബ സദസ്സുകളെ പൊട്ടിച്ചിരിപ്പിക്കുന്ന നടിയുടെ ജീവിതത്തിന് ഇല്ലായ്മയുടെ മാറാലകൾ മാത്രം.  4 സെന്റ്  സ്ഥലം വാങ്ങി പണിത വീടിനു മായയിട്ട പേര് ‘വിജയസീമ ’ എന്നായിരുന്നു. നാടക നടൻ മണി മായമ്പിള്ളിക്ക് പറവൂരിൽ വീട് പണിയാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് മായയുടെ പ്രശ്നം സീമയുടെ മുന്നിൽ വരുന്നത്. 2023 ൽ ആദ്യം പണിതത് മായയുടെ വീടാണ്. പിന്നാലെ മണിക്കും വീടൊരുങ്ങി– ‘ സ്വപ്ന സീമ ’.

‘‘ മണിച്ചേട്ടന്റെ വീടിന്റെ കയറിത്താമസം നടക്കുമ്പോൾ 5 ലക്ഷം രൂപ കടമായിരുന്നു. വീട്ടാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എന്നെ പിടിച്ചുനിർത്തിയത് സാധാരണക്കാരാണ്. മായയുടെ വീട് പണിയാൻ 10 ലക്ഷം രൂപ തന്നത് ജോർജ് ഉമ്മൻസാറാണ്. നടാഷ, വൽസമ്മ, മധു അങ്ങനെ സഹായവുമായി ചേർത്തുപിടിച്ചവർ ഒരുപാടുണ്ട്. നാട്ടിലും മറുനാട്ടിലുമുള്ളവർ. സിനിമയിൽ നിന്നു വലിയ സഹായമൊന്നും കിട്ടിയിട്ടില്ല. അങ്ങനെയൊന്നും പ്രതീക്ഷിച്ചുമല്ല ഞാൻ മുന്നോട്ടു പോകുന്നത് ’’– സീമ ഒപ്പം നിൽക്കുന്നവരെ ഓർത്തെടുത്തു.

സ്നേഹസീമ ഫൗണ്ടേഷന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ സീമയ്ക്ക് കമ്പനികളുടെ സിഎസ്ആർ ഫണ്ട് വിനിയോഗത്തിനും അനുമതിയായി. മലയാള സിനിമയിൽ സീമയ്ക്കിത് നാൽപ്പതാം വർഷമാണ്.1984 ൽ പത്മരാജന്റെ ‘പറന്ന് പറന്ന് പറന്ന് ’  എന്ന ചിത്രത്തിൽ നിന്നു ചിറകടിച്ചുയർന്ന അഭിനയജീവിതം.

‘‘ സിനിമയില്ലെങ്കിൽ സീരിയൽ അതില്ലെങ്കിൽ ഷോർട്ട്ഫിലിമോ നാടകമോ ചെയ്യാനും ഞാൻ തയാറാണ്.അഭിനയത്തിൽ വലിയ ഗ്യാപ്പുകൾ വന്നിട്ടുണ്ട്.നീണ്ട ഇടവേളകളിൽ സിനിമയോ സീരിയലോ ഇല്ലാതിരുന്നിട്ടുണ്ട്.വലിയ പ്രതിസന്ധികളിലൂടെയാണ് അന്നൊക്കെ കടന്നുപോയത്. ടിവി തുറന്നാൽ ഇവരുടെ മുഖമാ...നമ്മുടെ സിനിമയിൽ വേണ്ട എന്നൊക്കെ പറഞ്ഞ് ഒഴിവാക്കിയവരുണ്ട്. നല്ല വേഷങ്ങൾ തന്നവരുമുണ്ട്. ജീവിതമല്ലേ അതിൽ കയറ്റിറക്കങ്ങൾ സ്വാഭാവികം. ഞാൻ കൊച്ചിൻ സംഗമിത്രയിൽ 1375 വേദികളിൽ ചെയ്ത നാടകമാണ് ‘കന്യാകുമാരിയിൽ ഒരു കടം കഥ ’. അതിലെ സുശിമോൾ എന്ന കഥാപാത്രം അത്ര പ്രിയപ്പെട്ടതാണ്. 1992 ൽ ആശ്ചര്യചൂഡാമണിയിലെ അഭിനയത്തിനാണു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടുന്നത്.

എനിക്കും അമ്മയ്ക്കും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ചേച്ചി രേണുകയ്ക്കു മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടുന്നതും കൊച്ചിൻ സംഗമിത്രയിൽ നിന്നാണ്. അതും ഒരു അപൂർവത. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മദർതെരേസ അവാർഡ് കിട്ടിയത് പോയവർഷമാണ്. ’’–ജീവിതം  തിരിച്ചു നൽകിയ സന്തോഷങ്ങളെ ചേർത്തു പിടിക്കുകയാണ് സീമ.

അടുത്ത വീട് ആർക്കാണ് എന്നു സീമയ്ക്ക് ഇപ്പോൾ നിശ്ചയമില്ല. സീരിയലിൽ സജീവമായിരുന്ന ഒരു സംവിധായകനു വൃക്ക മാറ്റിവയ്ക്കാൻ 25 ലക്ഷം രൂപ അടുത്തിടെയാണു നൽകിയത്. പലരും വിഡിയോ കണ്ട് സഹായിച്ചവരാണ്.   ‘മേക്ക് എ വിഷ് ’എന്ന സംഘടനക്കൊപ്പം ചേർന്നു രോഗബാധിതരായ കുട്ടികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ മധുരാനുഭങ്ങൾ മായാതെ മനസ്സിലുണ്ട്. അറുനൂറോളം കുട്ടികൾ. അവരുടെ പലതരം സ്വപ്നങ്ങൾക്കൊപ്പമായിരുന്നു യാത്ര. മൊബൈലും ടെലിവിഷനും ആഗ്രഹിച്ചവർ. ഇഷ്ട സിനിമാതാരങ്ങളെ കാണണമെന്നു മോഹിച്ചവർ. പലതും യാഥാർഥ്യമാക്കാ‍ൻ മുന്നിൽ നിന്നത് സീമയുടെ വലിയ സന്തോഷം.