ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ‘രോമാഞ്ചം’ എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു ജിതു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിന്റെ ഇലക്ട്രിഫൈയിങ് പെർഫോമൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിൽ

ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ‘രോമാഞ്ചം’ എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു ജിതു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിന്റെ ഇലക്ട്രിഫൈയിങ് പെർഫോമൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ‘രോമാഞ്ചം’ എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു ജിതു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിന്റെ ഇലക്ട്രിഫൈയിങ് പെർഫോമൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ‘രോമാഞ്ചം’ എന്ന ഒറ്റച്ചിത്രത്തിലൂടെ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിന്റെ ഫഹദ് ഫാസിലിന്റെ ഇലക്ട്രിഫൈയിങ് പെർഫോമൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച മറ്റൊരു കഥാപാത്രമാണ് രംഗയുടെ ഡ്രൈവറായ നഞ്ചപ്പ. ബെംഗളൂരിൽ തയ്ക്വാൻഡോ പരിശീലകനായ, കെകെ മാസ്റ്റർ എന്നു വിളിപ്പേരുള്ള കൃഷ്ണകുമാർ ആണ് നഞ്ചപ്പയായി ‘ആവേശ’ത്തിൽ എത്തിയത്. സിനിമയിൽ ആദ്യമെന്നു തോന്നിപ്പിക്കാത്ത വിധം അപ്രതീക്ഷിത പ്രകടനമാണ് കെകെ മാസ്റ്റർ നടത്തിയത്. തെലുങ്കാണ് മാതൃഭാഷയെങ്കിലും കുട്ടിക്കാലം മുതൽ പ്രേം നസീറിന്റെ സിനിമകളും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മികച്ച സിനിമകളും കാണാറുണ്ടായിരുന്നു എന്ന് കെകെ മാസ്റ്റർ പറയുന്നു. ആദ്യ സിനിമയുടെ വിശേഷങ്ങളുമായി തയ്ക്വാൻഡോ മാസ്റ്റർ കൃഷ്ണകുമാർ മനോരമ ഓൺലൈനിലെത്തുന്നു...  

തയ്ക്വാൻഡോ മാസ്റ്റർ സിനിമയിൽ ആദ്യം 

ADVERTISEMENT

കൃഷ്ണകുമാർ എന്നാണ് എന്റെ മുഴുവൻ പേര്, പക്ഷേ എല്ലാവരും എന്നെ അറിയുന്നത് കെകെ മാസ്റ്റർ എന്നാണ്. ആവേശം എന്റെ ആദ്യ സിനിമയാണ്. ഞാൻ സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആവേശത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർ സായി ആദിത്യ ബെംഗളൂരുവിൽനിന്നാണ്. എന്റെ മാസ്റ്ററുടെ മകൾ സായിയുടെ സുഹൃത്താണ്. സായിക്ക് എന്റെ മാസ്റ്ററെ അറിയാം. ഒരു സിനിമയിൽ അഭിനയിക്കാൻ മാസ്റ്ററുടെ വിദ്യാർഥികളെ ആരെയെങ്കിലും കിട്ടുമോ എന്ന് സായി ചോദിച്ചു. താൽപര്യമുണ്ടോ എന്ന് മാസ്റ്റർ ചോദിച്ചത് എന്നോടാണ്. ശ്രമിച്ചു നോക്കാമെന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് ജിതുവിന്റെ ടീമിനെ ബന്ധപ്പെടുന്നത്. 

അവർ എന്നോട് ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെട്ടു. ഞാൻ അതെല്ലാം അയച്ചുകൊടുത്തു. പിന്നെ എന്നെ നേരിട്ട് കാണാൻ ക്ഷണിച്ചു. അവർ ബെംഗളൂരുവിൽത്തന്നെ ഉണ്ടായിരുന്നു. ഞാൻ സംവിധായകൻ ജിതുവിനെയും ഛായാഗ്രാഹകൻ സമീർ താഹിറിനെയും മറ്റു ചില ക്രൂ മെമ്പേഴ്സിനെയും കണ്ടു. കൂടുതൽ ഓഡിഷൻ ഒന്നും ഉണ്ടായിരുന്നില്ല, കെകെയ്ക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് മാത്രം ചോദിച്ചു. ഞാൻ പറഞ്ഞു: ഉണ്ട്. അങ്ങനെ നഞ്ചപ്പ എന്ന ബോഡി ഗാർഡിന്റെ വേഷത്തിലേക്ക് ഞാൻ നേരിട്ട് പ്രവേശിക്കുകയായിരുന്നു. 

പത്തു വയസ്സ് മുതൽ തയ്ക്വാൻഡോ പരിശീലനം

10 -11 വയസ്സുള്ളപ്പോഴാണ് ഞാൻ തയ്ക്വാൻഡോ പരിശീലനം ആരംഭിക്കുന്നത്. എന്റെ മാസ്റ്റർ ആണ് എന്നെ പഠിപ്പിച്ചത്. ഞാൻ ഇപ്പോഴും അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഒപ്പം കുട്ടികൾക്കു വേണ്ടി ക്ലാസുകളും നടത്തുന്നു. തയ്ക്വാൻഡോ കൂടാതെ തായ് ചിയും ഞാൻ പഠിപ്പിക്കുന്നുണ്ട്. തയ്ക്വാൻഡോയിൽ നിന്നു വ്യത്യസ്തമായി വളരെ സോഫ്റ്റ് ആയ, മെഡിറ്റേഷൻ ഉൾപ്പെടുന്ന ആയോധന കലയാണ് തായ് ചി. സിഫു ജോർജ് തോമസ് എന്ന മാസ്റ്ററിൽ നിന്നാണ് ഞാൻ അത് പഠിച്ചത്. തായ് ചി മുതിർന്നവർക്കു വേണ്ടിയുള്ളതാണ്. കുട്ടികൾ തായ് ചി പഠിക്കാറില്ല. ഇപ്പോൾ ഞാൻ കൂടുതലും തായ് ചി ആണ് പഠിപ്പിക്കുന്നത്. ഇപ്പോഴത്തെ എന്റെ പ്രഫഷൻ അതാണ്. 

ADVERTISEMENT

തമിഴ്‌നാട്ടിൽനിന്നു കുടിയേറിയ തെലുങ്ക് കുടുംബം 

എന്റെ മാതാപിതാക്കൾ മധുരയിൽനിന്നു ബെംഗളൂരുവിലേക്ക് ചേക്കേറിയവരാണ്. എന്റെ അച്ഛന് ഭാരത് ഇലക്‌ട്രോണിക്‌സിൽ ആയിരുന്നു ജോലി. അങ്ങനെ ഞങ്ങൾ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കി. ഞാൻ ബെംഗളൂരുവിലാണ് ജനിച്ചു വളർന്നത്. ഞങ്ങൾ വംശീയമായി തെലുങ്കാണ്. പക്ഷേ എന്റെ മാതാപിതാക്കൾ തമിഴും തെലുങ്കും നന്നായി സംസാരിക്കും. ഞാൻ കന്നഡയും നന്നായി സംസാരിക്കുന്നു. പഠനത്തിന്റെ ഭാഗമായി ഹിന്ദിയും അറിയാം. പക്ഷേ എന്റെ കഥാപാത്രം ഊമയായിരുന്നു. അതുകൊണ്ടു എനിക്ക് അഭിനയിക്കുമ്പോൾ ഭാഷ ഒരു പ്രശ്നമേ ആയിരുന്നില്ല.

രംഗയുടെ നഞ്ചപ്പ 

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന എനിക്ക് എങ്ങനെ നിൽക്കണമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ലായിരുന്നു. ഫഹദ് ഫാസിലിന്റെ രംഗ എന്ന കഥാപാത്രത്തിന്റെ അക്കൗണ്ടന്റും അംഗരക്ഷകനും ആണ് എന്റെ കഥാപാത്രമായ നഞ്ചപ്പ. എപ്പോഴും ഫഹദിനൊപ്പം നടക്കുക, അദ്ദേഹത്തിന്റെ കാർ ഓടിക്കുക, ആവശ്യം വന്നാൽ അദ്ദേഹത്തിനു വേണ്ടി ഫൈറ്റ് ചെയ്യുക ഇതെല്ലാമാണ് ജോലി. സ്റ്റണ്ടിനിടയിൽ ഒരു മാർഷ്യൽ ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിച്ചു. കഥാപാത്രം ഊമയായതിനാൽ ഭാഷ ഒരു തടസ്സമാകില്ല എന്ന് ജിതു ഭായ് പറഞ്ഞിരുന്നു. പക്ഷേ കഥാപാത്രത്തിനു വേണ്ടി, സംസാരിക്കാത്തവരുടെ ആംഗ്യഭാഷ കുറച്ചു പഠിച്ചിരിക്കണം എന്ന് പറഞ്ഞിരുന്നു. ഞാൻ മാർഷ്യൽ ആര്ടിസ്റ്റ് ആണെങ്കിലും സിനിമയ്ക്ക് വേണ്ടി കുറച്ചു സ്റ്റണ്ട് വേറെ പഠിക്കണം എന്ന് ജിതു ഭായ് പറഞ്ഞു. അങ്ങനെ ഞാനും സജിൻ ഗോപുവും രണ്ടു ഹിന്ദി താരങ്ങളും സ്റ്റണ്ട് കൊറിയോഗ്രാഫർ ചേതൻ ഡിസൂസയുടെ അടുത്തുപോയി സ്റ്റണ്ട് പരിശീലനം നടത്തി. ഇത് ഷൂട്ടിങ്ങിനിടെ വളരെ സഹായകമായി. 

ADVERTISEMENT

ദൃശ്യവും ഭ്രമയുഗവും അതിഗംഭീരം 

ഞങ്ങൾ വീട്ടിൽ മലയാള സിനിമകൾ കാണാറുണ്ട്, ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമുകൾ വന്നതിനു ശേഷം വീട്ടിലിരുന്ന് എല്ലാ ഭാഷകളിലുമുള്ള സിനിമകളും കാണാനുള്ള അവസരമുണ്ട്. മലയാളത്തിൽ ഞാൻ കൂടുതലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ കണ്ടിട്ടുണ്ട്. മോഹൻലാലിന്റെ ദൃശ്യം എന്ന സിനിമ ഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ ഭരതവും മറ്റ് ചില സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഈയിടെ ഞാൻ മമ്മൂട്ടിയുടെ ഭ്രമയുഗം കണ്ടു. അത് ഒരു അതിശയകരമായ സിനിമ തന്നെയാണ്. ചെറുപ്പത്തിൽ ഞങ്ങൾ പ്രേം നസീർ സിനിമകൾ കാണുമായിരുന്നു. ഞാൻ യേശുദാസിന്റെ വലിയ ആരാധകനാണ്. പിന്നെ ഫഹദ് ഫാസിലിന്റെ സിനിമകൾ ഞാൻ കുറെ കണ്ടിട്ടുണ്ട്.

അതിശയിപ്പിച്ച ഫാഫ

ഫഹദിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയില്ലല്ലോ. പക്ഷേ ഫഹദിനെ അടുത്തറിയാൻ കഴിഞ്ഞത് ഈ സിനിമയിൽ അഭിനയിക്കുമ്പോഴാണ്. അതിശയിപ്പിക്കുന്ന നടനാണ് ഫഹദ്. ഫഹദില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഷൂട്ടിങ്ങിനിടയിൽ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കാറുണ്ടായിരുന്നു. ആക്‌ഷൻ പറയുമ്പോൾ അദ്ദേഹം കഥാപാത്രത്തിലേക്ക് കൂടുമാറുന്നത് കണ്ടു വിസ്മയിച്ചിട്ടുണ്ട്, അദ്ദേഹത്തെ കണ്ടു പഠിക്കാൻ ശ്രമിച്ചെങ്കിലും അത്രയും സൂക്ഷ്മമായ അഭിനയശൈലി പകർത്തുക അത്ര എളുപ്പമല്ല. ആക്‌ഷൻ പറയുമ്പോൾ ഫഹദ് അറിയാതെ കഥാപാത്രമായി മാറുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിനയ ശൈലി മനസ്സിലാക്കണമെങ്കിൽ ഒരു ജീവിതകാലം മുഴുവൻ ആവശ്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ശരിക്കും പ്രതിഭാധനനായ ഒരു നടനാണ് അദ്ദേഹം. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹം ധാരാളം ടിപ്പുകൾ പറഞ്ഞു തരുമായിരുന്നു.

സിനിമ എന്തെന്നു പറഞ്ഞു തന്നത് നസ്രിയയുടെ സഹോദരൻ നവീൻ നസിം

ഞാൻ കരുതിയിരുന്നത് സംവിധായകൻ മാത്രമാണ് സിനിമ ചെയ്യുന്നത് എന്നാണ്. പക്ഷേ സിനിമയുടെ ഭാഗമായപ്പോഴാണ് ഒരു സിനിമ ചെയ്യാൻ എത്ര ഡിപ്പാർട്ട്‌മെന്റുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലായത്. നസ്രിയയുടെ സഹോദരൻ നവീൻ നസീം ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എനിക്ക് ഒഴിവുള്ള സമയത്ത് ഞാൻ നവീനൊപ്പംകൂടും. ഞാൻ സിനിമയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ അവനിൽ നിന്നാണ് നേടിയത്. സിനിമ ചെയ്യുന്നതെങ്ങനെ, ക്യാമറ, കലാ സംവിധാനം, മേക്കപ്പ്, വസ്ത്രാലങ്കാരം, ഭക്ഷണം, ലൈറ്റിങ്, തുടങ്ങി ചലച്ചിത്രനിർമാണത്തിൽലെ വിവിധ വകുപ്പുകളെക്കുറിച്ച് നസീമിനൊപ്പം ഇരുന്ന് ഞാൻ മനസ്സിലാക്കി. ഒരു സിനിമ നിർമിക്കുന്നതിൽ എത്രമാത്രം ഡിപ്പാർട്മെന്റുകൾ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നുണ്ടന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്. ഒരു ദിവസം തന്നെ 300 ഓളം സാങ്കേതിക പ്രവർത്തകരെ ഒരുമിച്ച് ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതൊക്കെ വലിയ ജോലി തന്നെയാണ്. ഒരു പ്രശ്നവും ഇല്ലാതെ എല്ലാം വളരെ സുഗമമായി നടക്കുന്നത് അദ്ഭുതമാണ്. എന്തായാലും സിനിമ അഭിനയം എനിക്ക് ഇഷ്ടമായി. നല്ല അവസരം വന്നാൽ തീർച്ചയായും വീണ്ടും സിനിമയിൽ അഭിനയിക്കണം എന്നാണ് ആഗ്രഹം.

പ്രേക്ഷകരുടെ ആവേശത്തിമിർപ്പ് നേരിട്ട് കണ്ടു

പ്രിമിയർ ഷോയ്‌ക്കായി ഞാൻ കൊച്ചിയിൽ പോയി. സിനിമ കണ്ടിറങ്ങുന്നവരുടെ പ്രതികരണം നേരിട്ടുകണ്ട് ഞാൻ അതിശയിച്ചുപോയി. ബെംഗളൂരുവിൽ തിരിച്ചെത്തിയ ശേഷം ഞാൻ എന്റെ വിദ്യാർഥികളെയും കൊണ്ട് സിനിമ കാണാൻ പോയി. ഞാൻ മൂന്നു തവണ കണ്ടു, ഇനിയും കാണും. എന്റെ കുട്ടികൾ എല്ലാം ത്രില്ലിലാണ്. അവരുടെ മാസ്റ്റർ ഒരു സിനിമയിൽ അഭിനയിച്ചത് അവരിലെല്ലാം ആവേശമുണർത്തി. എന്റെ സീൻ കണ്ടപ്പോൾ പ്രേക്ഷകർ ആർത്തുവിളിക്കുകയായിരുന്നു. എന്നെക്കാൾ മികച്ച ആയോധന കലാകാരന്മാരും മാസ്റ്റേഴ്സും തീർച്ചയായും ഉണ്ട്. എങ്കിലും ഭാഗ്യം കൊണ്ട് എനിക്കാണ് ഈ സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. സംഘട്ടനത്തിനൊപ്പം സംഗീതമാണ് ആ രംഗങ്ങളുടെ മനോഹാരിത കൂട്ടാൻ സഹായിച്ചത്. തിയറ്ററിൽ ആളുകളുടെ ഇടയിൽ ഇരുന്നു സിനിമ കാണുമ്പോൾ അവരുടെ ആവേശം കണ്ടിരിക്കുന്നത് നമുക്ക് രോമാഞ്ചം ഉണ്ടാക്കും. പേരു പോലെ തന്നെ, കാണുന്നവർക്ക് ആവേശം നൽകുന്ന സിനിമ തന്നെയാണ് ആവേശം.

English Summary:

Chat with Aavesham actor KK Master who played the role of Nanjappa in the movie. The Taekwondo master talks about his first movie experiences.