മാമാങ്കം വിവാദത്തിൽ സംവിധായകൻ സജീവ് പിള്ളയ്ക്കു പിന്തുണ ശക്തമാക്കി റസൂല്‍ പൂക്കുട്ടി. സംവിധായകന്‍ കമല്‍ അഴകിയ രാവണന്‍ ഒരുക്കിയത് ഭാവനയില്‍ നിന്നായിരിക്കില്ലെന്ന് റസൂൽ പറഞ്ഞു. മാമാങ്കത്തിന്റെ നിർമാതാവിനെതിരെ സംവിധായകന്‍ സജീവ് പിള്ള വെളുപ്പെടുത്തിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമാങ്കം വിവാദത്തിൽ സംവിധായകൻ സജീവ് പിള്ളയ്ക്കു പിന്തുണ ശക്തമാക്കി റസൂല്‍ പൂക്കുട്ടി. സംവിധായകന്‍ കമല്‍ അഴകിയ രാവണന്‍ ഒരുക്കിയത് ഭാവനയില്‍ നിന്നായിരിക്കില്ലെന്ന് റസൂൽ പറഞ്ഞു. മാമാങ്കത്തിന്റെ നിർമാതാവിനെതിരെ സംവിധായകന്‍ സജീവ് പിള്ള വെളുപ്പെടുത്തിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ADVERTISEMENT

‘ഈ വാര്‍ത്ത സൂക്ഷ്മമായി വായിച്ചാല്‍ ഏതൊരു മലയാളിയുടെയും പ്രത്യേകിച്ചും സിനിമാ പ്രേമികളുടെ മനസാക്ഷിക്ക് മുറിവേല്‍ക്കും. സിനിമാ മേഖലയില്‍ ഗോഡ്ഫാദറില്ലാത്ത ഒരു സാധാരണക്കാരന്‍ ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്നത് എങ്ങനെയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സംഭവം.’ റസൂൽ പറഞ്ഞു.

ADVERTISEMENT

ഈ സിനിമയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും പൂക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ സജീവ് പിള്ളയ്ക്ക് നേരേ ഭീഷണിയുണ്ടായ സാഹചര്യത്തിലായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ആദ്യ ട്വീറ്റ്.

ADVERTISEMENT

റസൂൽ പൂക്കുട്ടിയെ കൂടാതെ ഛായാഗ്രാഹകൻ സണ്ണി ജോസഫ്, സംവിധായകൻ സജിന്‍ ബാബു എന്നിവരും സജീവിന് പിന്തുണയുമായി എത്തിയിരുന്നു.

സാമ്പത്തികമായും നിയമപരമായും തന്നെ വഞ്ചിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിനിമയിൽ നിന്നും പുറത്താക്കിയതെന്നാണ് സജീവ് പിള്ള കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്.  നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്ക് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാകുകയാണോ എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായതായും സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തുടങ്ങിയ പകയാണ് തന്റെ പുറത്താക്കലിന് കാരണമായതെന്നും സജീവ് പറഞ്ഞു.

അതേസമയം സജീവിന്റെ സംവിധാനരംഗത്തെ പരിചയക്കുറവു മൂലം തനിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും ആ സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നുമാണ് നിർമാതാവിന്റെ വാദം.