റിലീസിന് മുന്‍പ് മലയാളത്തിൽ നിന്നും ലോകം മുഴുവന്‍ ശ്രദ്ധനേടിയ സിനിമയാണ് ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ ലുലു ഒരുക്കുന്ന ചിത്രം ഫെബ്രുവരി പതിനാല് പ്രണയ ദിനത്തിൽ റിലീസിനെത്തുകയാണ്. റിലീസിനൊരുങ്ങുമ്പോൾ സിനിമയ്ക്ക് നേരെ ഭീഷണികളുണ്ടെന്ന് വെളിപ്പെടുത്തി ഒമർ ലുലു. ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലീസിന് മുന്‍പ് മലയാളത്തിൽ നിന്നും ലോകം മുഴുവന്‍ ശ്രദ്ധനേടിയ സിനിമയാണ് ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ ലുലു ഒരുക്കുന്ന ചിത്രം ഫെബ്രുവരി പതിനാല് പ്രണയ ദിനത്തിൽ റിലീസിനെത്തുകയാണ്. റിലീസിനൊരുങ്ങുമ്പോൾ സിനിമയ്ക്ക് നേരെ ഭീഷണികളുണ്ടെന്ന് വെളിപ്പെടുത്തി ഒമർ ലുലു. ചിത്രം പൊട്ടുമെന്നും കൂവിത്തോൽപിക്കുമെന്നും പറഞ്ഞുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നതെന്നും ഇത് വേദനാജനകമാണെന്നും സംവിധായകൻ പറഞ്ഞു.

ADVERTISEMENT

ഒമര്‍ ലുലുവിന്റെ വാക്കുകളിലേയ്ക്ക്–

പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ മൂന്നാമത്തെ ചിത്രം ‘ഒരു അഡാറ് ലവ്’ ഫെബ്രുവരി 14നു തിയറ്ററിൽ എത്തുകയാണ്. ഈ ചെറിയ ചിത്രത്തിന് ഇത്രയും വലിയ രീതിയിൽ ജനപ്രീതി നേടി തന്നതിനു നിങ്ങളോരോരുത്തരോടും നന്ദി പറയുന്നു. 

ADVERTISEMENT

അതേസമയം ഒരു വലിയ വിഭാഗം ആളുകൾ ചിത്രത്തെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏതു പ്രൊമോഷൻ പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ "ഈ പടം പൊട്ടും" , "ഞങ്ങൾ കൂവി തോൽപ്പിക്കും", "പടം ഇറക്ക് കാണിച്ചു തരാം" തുടങ്ങിയ കമന്റുകൾ ആണ്. 

വലിയ താരങ്ങൾ ഇല്ലാതെ പടം ചെയ്യാൻ ശ്രമിക്കുന്ന ഒരു തുടക്കക്കാരൻ ആണ് ഞാൻ, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്. പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബജറ്റിൽ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ് മലയാളത്തിൽ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളിൽ ഇത്രയേറെ തിയറ്ററുകളിൽ ഒരുമിച്ച് ഇറങ്ങുന്നത്. 

ADVERTISEMENT

ഇങ്ങനെ ഒരു നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ട്. എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടാൽ പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളും ആണ്. 

തെലുങ്കിലെയും കന്നഡയിലെയും ചിത്രങ്ങൾ ഇവിടെ ഇറങ്ങുമ്പോൾ നമ്മൾ മലയാളികൾ അവർക്ക് കൊടുക്കുന്ന പിന്തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രത്തിന് കിട്ടാതെ പോകുന്നത് തികച്ചും വേദനാജനകമാണ്.

സിനിമ ഇറങ്ങുന്നതിനു മുന്നേ ദയവു ചെയ്ത അതിനെ പരാജയപ്പെടുത്താൻ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപെടുകയാണെങ്കിൽ ഒരു മടിയും ഇല്ലാതെ ഇതിനെ സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കണം , എങ്കിൽ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാൻ നിർമാതാക്കൾക്കും , സംവിധായകർക്കും ഒരു പ്രചോദനമാകും അത്. എല്ലാവരും മനസ്സറിഞ്ഞു കൂടെ നിൽക്കും എന്ന പ്രതീക്ഷയോടെ , ഒമർ ലുലു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഒമർ ലുലു. ഒമറിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ സിനിമയിൽ അണിനിരക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് പുറത്ത് വരുന്നതും പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി ശ്രദ്ധിക്കപ്പെടുന്നതും. ഇതോടെ സിനിമയ്ക്കും താരങ്ങൾക്കും ലോകം മുഴുവൻ സ്വീകാര്യത ഏറി. ചിത്രത്തിന്റെ റീമേയക്ക് അവകാശവും മൊഴിമാറ്റ പതിപ്പും വാങ്ങിയിരിക്കുന്നത് പ്രമുഖ നിർമാതാക്കളാണ്. ചിത്രം മലയാളത്തിൽ നിർമിച്ചിരിക്കുന്നത് ഔസേപ്പച്ചൻ വാളക്കുഴി.