സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവർത്തിക്കരുതെന്ന് നടി അഞ്ജലി അമീർ. സണ്ണി ലിയോണിനൊപ്പം സലിം കുമാർ നിൽക്കുന്ന ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്കെതിരെയാണ് അഞ്ജലിയുടെ പ്രതികരണം. ബോളിവുഡിന്റെ ഹോട്ട് നടി സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാളം ചിത്രം രംഗീലയുടെ ഷൂട്ടിങ് ഗോവയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവർത്തിക്കരുതെന്ന് നടി അഞ്ജലി അമീർ. സണ്ണി ലിയോണിനൊപ്പം സലിം കുമാർ നിൽക്കുന്ന ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്കെതിരെയാണ് അഞ്ജലിയുടെ പ്രതികരണം.

ADVERTISEMENT

ബോളിവുഡിന്റെ ഹോട്ട് നടി സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാളം ചിത്രം രംഗീലയുടെ ഷൂട്ടിങ് ഗോവയിൽ ആരംഭിച്ചിരുന്നു. രംഗീലയുടെ സെറ്റില്‍ സണ്ണി ലിയോണിനൊപ്പം നില്‍ക്കുന്ന ചിത്രം നടന്‍ സലിം കുമാര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള കമന്റുകള്‍ കുമിഞ്ഞു കൂടുകയാണ്. ഈ കമന്റുകളാണ് അഞ്ജലിയെ വേദനിപ്പിച്ചത്.

ADVERTISEMENT

‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാൽ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്‌മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്. 

ADVERTISEMENT

ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ. നമ്മള്‍ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കരുത്. അവര്‍ സന്തോഷിക്കട്ടെ ഒരു പാടിഷ്ടം, സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ.’ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സണ്ണി ലിയോണ്‍ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് രംഗീല. ഇതിനു പുറമേ മമ്മൂട്ടി ചിത്രമായ ‘മധുരരാജ’യിലെ ഒരു ഗാനരംഗത്തിലും സണ്ണി അഭിനയിക്കുന്നുണ്ട്.

മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുന്ന ജയറാം കൈലാസ് ചിത്രം പപ്പുവിനു ശേഷം ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.