വാലന്റൈൻസ് ദിനത്തിൽ പ്രണയം പരസ്യമാക്കി ആര്യയും സയേഷയും. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും ആര്യയും സയേഷയും ട്വിറ്ററിൽ കുറിച്ചു. നേരത്തെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാലന്റൈൻസ് ദിനത്തിൽ പ്രണയം പരസ്യമാക്കി ആര്യയും സയേഷയും. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും ആര്യയും സയേഷയും ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

നേരത്തെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. വിവാഹവാർത്ത ആരാധകരെ അറിയിക്കാൻ പ്രണയദിനം തന്നെയാണ് ആര്യയും സയേഷയും തിരഞ്ഞെടുത്തത്. ഹൈദരാബാദിൽവച്ചാകും വിവാഹം.

ADVERTISEMENT

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തിൽ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ െസറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാൽ–സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

ADVERTISEMENT

മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയിരുന്നു. 

16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി.  താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്. 

ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളിൽ ഇടം നേടി. മലയാളികളായ 7 മത്സരാർഥികൾ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക. ഇതേ വിവാദത്തെ ഭയന്നാണ് ആര്യ തന്റെ വിവാഹവാർത്ത രഹസ്യമാക്കിവച്ചതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.