വിജയ് ബാബു പത്തു സിനിമകൾ നിർമിച്ചു. 11 സംവിധായകർ. അതിൽ പത്തുപേരും പുതുമുഖങ്ങൾ. മലയാള സിനിമയിൽ പുതുമുഖ സംവിധായകരെ ഇത്രമാത്രം പരീക്ഷിച്ചൊരു നിർമാതാവ് അടുത്തകാലത്തുണ്ടായിട്ടില്ല. രജീഷ വിജയൻ നായികയായ പുതിയ സിനിമ ജൂണുമായി വരുമ്പോൾ അതിലും അഹമ്മദ് കബീർ എന്ന പുതുമുഖ സംവിധായകൻ. പുതുസംവിധായകർ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ് ബാബു പത്തു സിനിമകൾ നിർമിച്ചു. 11 സംവിധായകർ. അതിൽ പത്തുപേരും പുതുമുഖങ്ങൾ. മലയാള സിനിമയിൽ പുതുമുഖ സംവിധായകരെ ഇത്രമാത്രം പരീക്ഷിച്ചൊരു നിർമാതാവ് അടുത്തകാലത്തുണ്ടായിട്ടില്ല. രജീഷ വിജയൻ നായികയായ പുതിയ സിനിമ ജൂണുമായി വരുമ്പോൾ അതിലും അഹമ്മദ് കബീർ എന്ന പുതുമുഖ സംവിധായകൻ. 

ADVERTISEMENT

പുതുസംവിധായകർ 

പുതിയ സംവിധായകർ തങ്ങളുടെ ആദ്യ ചിത്രം അവരുടെ ഹൃദയം പറിച്ച് ചെയ്യും. അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഒഴികെ എല്ലാം പുതുമുഖ സംവിധായകരാണ് എന്റെ ചിത്രങ്ങൾ ചെയ്തത്. ലിജോയുടെ ചിത്രത്തിലാകട്ടെ അഭിനയിച്ച 100 പേരും പുതുമുഖങ്ങളായിരുന്നു.

ADVERTISEMENT

ബജറ്റ് 

സിനിമയുടെ ബജറ്റ് പറഞ്ഞല്ല അതിനെ മാർക്കറ്റ് ചെയ്യേണ്ടത്. ഇത്ര കോടിയുടെ സിനിമ എന്നു പ്രേക്ഷകരോട് എപ്പോഴും പറയുന്നതെന്തിനാണ്. കണ്ടന്റാണ് മാർക്കറ്റ് ചെയ്യേണ്ടത്. 

ADVERTISEMENT

അവസരം

കഥകൾ കേട്ടു കേട്ട് അതിന്റെ ജഡ്ജ്മെന്റ് തന്നെ പോയിത്തുടങ്ങി. ഇപ്പോൾ കഥ കേൾക്കാൻ വിളിക്കുന്നവരോട് മൂന്നു മിനിറ്റിൽ കഥയുടെ സാരാംശം അയയ്ക്കാൻ പറയും.നല്ല കഥകളാണെങ്കിൽ അവരെ നേരിൽ വിളിച്ച് കേൾക്കും.

വരുമാനം 

മലയാള സിനിമയുടെ റവന്യൂ മോഡൽ മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് സാറ്റലൈറ്റ് റൈറ്റ് ഇല്ലായിരുന്നു. വിഡിയോ അവകാശമായിരുന്നു അന്ന്  വരുമാനമാർഗം. ഇപ്പോൾ ഡിജിറ്റൽ വരുമാനം വിഡിയോയ്ക്ക് പകരം വന്നു. നെറ്റ്ഫ്ലിക്സും ആമസോണുമെല്ലാം പ്രാദേശിക ഭാഷകളിലെ സിനിമകൾ വാങ്ങുന്നുണ്ട്. വിമാനത്തിലും കപ്പലിലും വരെ സിനിമ കാണിക്കാനുള്ള അവകാശങ്ങൾ വിറ്റു പണം നേടാം.