മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ ആരോപണവുമായി സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. ഡോ. ബിജുവിന് പിന്നാലെ സുദേവനും രംഗത്തെത്തി.

മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ ആരോപണവുമായി സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. ഡോ. ബിജുവിന് പിന്നാലെ സുദേവനും രംഗത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ ആരോപണവുമായി സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. ഡോ. ബിജുവിന് പിന്നാലെ സുദേവനും രംഗത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ ആരോപണവുമായി സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. ഡോ. ബിജുവിന് പിന്നാലെ സുദേവനും രംഗത്തെത്തി. കുട്ടിച്ചന്റെ 'പ്രമേയം മാത്രമല്ല ക്യാമറ ആംഗിള്‍ , ട്രീറ്റ്‌മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി'യാണെന്ന് ഡോ ബിജു തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സുദേവന്‍ നിയമപരമായി ഇതിനെ കൈകാാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Kuttichan | Malayalam Short Film | Jaffer Idukki | Kottayam Nazeer | Manesh | Kannan

 

ADVERTISEMENT

തന്റെ സിനിമയുടെ ആശയവും പരിചരണരീതിയും അതേപടി കോപ്പിയടിച്ചതായാണ് തനിക്ക് തോന്നിയതെന്ന് സുദേവനും അഭിപ്രായപ്പെട്ടു. അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നുവെന്നും സുദേവന്‍ കുറിച്ചു. അതേസമയം സുദേവന്റെ സിനിമ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും ഈ വിവാദമെന്ന് കോട്ടയം നസീർ പ്രതികരിച്ചു. 

 

ഡോ. ബിജു എഴുതിയ കുറിപ്പ്

 

ADVERTISEMENT

''കഴിഞ്ഞ കുറേ കാലമായി മലയാളത്തില്‍ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇന്‍ഡിപെന്‍ഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകള്‍ ഉണ്ടാക്കുക എന്ന രീതി. ലോക ക്‌ളാസ്സിക്കുകള്‍ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കൈയടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോള്‍ അതില്‍ പുതിയൊരു അതിക്രമം.

 

കുട്ടിച്ചന്‍ എന്ന ഒരു ഷോർട്ട് ഫിലിം. കോട്ടയം നസീര്‍ ആണ് സംവിധാനം. പ്രചാരണത്തിന് സൂപ്പര്‍ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ഏറെ ശ്രദ്ധേയമായ ''അകത്തോ പുറത്തോ'' എന്ന ചിത്രത്തിലെ ''വൃദ്ധന്‍'' എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിള്‍ , ട്രീറ്റ്‌മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സര്‍ഗ്ഗാത്മകത ഇല്ലെങ്കില്‍ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ. ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ. സുദേവന്‍ തീര്‍ച്ചയായും നിയമപരമായി നീങ്ങണം. ഇത് നഗ്‌നമായ കോപ്പിയടി ആണ്. സുദേവന്‍ എത്ര മനോഹരമായി പൊളിറ്റിക്കല്‍ ആയി ചിത്രീകരിച്ച ഒരു സെഗ്മെന്റ്‌റ് ആണ് ''വൃദ്ധന്‍''. അത് എടുത്തു കട്ട പൈങ്കിളി ആയി ഒരു ഷോര്‍ട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാള്‍ മോശമായി കോട്ടയം നസീര്‍ ചെയ്ത അതിക്രമം. കുട്ടിച്ചന്റെ ലിങ്ക് യൂട്യൂബില്‍ ഉണ്ടാകും. (അത് ഇവിടെ ഇട്ട് മോഷണ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശമില്ല ) അകത്തോ പുറത്തോ കണ്ടവര്‍ക്ക് ആദ്യ ഷോട്ടില്‍.തന്നെ കാര്യം തിരിയും....'

 

ADVERTISEMENT

സുദേവന്‍ എഴുതിയ കുറിപ്പ്

 

''ശ്രീ കോട്ടയം നസീര്‍ അറിയുവാന്‍. അനുകരണകലയിലൂടെ മലയാളികള്‍ക്ക് പരിചിതനായിട്ടുള്ള താങ്കള്‍ ഇപ്പോള്‍ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കള്‍ക്ക് ശോഭിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു .

താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചന്‍ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്സ് ട്രസ്‌റ്റ് നിര്‍മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല ...എന്ന് വിചാരിക്കുന്നു. എന്തായാലും അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.

 

കുട്ടിച്ചന്‍, പൈലി എന്നീ സുഹൃത്തുക്കളുടെ കഥയിലൂടെ പുരോഗമിക്കുന്ന പതിനാല് മിനുട്ട് ചിത്രമാണ് കുട്ടിയച്ചന്‍. ചിത്രത്തില്‍ പൈലിയായി എത്തിയിരിക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. ശയ്യാവലംബിയായി കിടന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്നവരിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കുട്ടിച്ചനെ ഒരിക്കല്‍ പോലും കാണിക്കുന്നില്ല.

 

ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി, മരിയ ജോളി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. മോഹന്‍ലാല്‍ ആണ് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രം ഫെയ്സ്ബുക്കിലൂടെ പുറത്തിറക്കിയത്.