ജൂൺ സിനിമയെ പ്രശംസിച്ച് പ്രശസ്ത ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി. അടുത്തകാലത്ത് കണ്ട മനോഹരസിനിമയാണ് ജൂണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. രജീഷയുടേത് ഗംഭീര പ്രകടനമാണെന്നും അവരുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ജൂണിലേതെന്നും വിനോദ് പറഞ്ഞു. ‘ഒരു തുടക്കക്കാരന്റെ പാളിച്ചകളൊന്നുമില്ലാതെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂൺ സിനിമയെ പ്രശംസിച്ച് പ്രശസ്ത ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി. അടുത്തകാലത്ത് കണ്ട മനോഹരസിനിമയാണ് ജൂണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. രജീഷയുടേത് ഗംഭീര പ്രകടനമാണെന്നും അവരുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ജൂണിലേതെന്നും വിനോദ് പറഞ്ഞു.

ADVERTISEMENT

‘ഒരു തുടക്കക്കാരന്റെ പാളിച്ചകളൊന്നുമില്ലാതെയാണ് അഹമ്മദ് കബീർ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തിൽ ഉരുത്തിരിഞ്ഞ തിരക്കഥയിലെ ട്രീറ്റ്മെന്റും ചിത്രത്തെ മികച്ചതാക്കി. ജിതിന്റെ ഛായാഗ്രഹണവും സിനിമയെ കൂടുതൽ സുന്ദരമാക്കിയെന്ന് പറയാം. സാങ്കേതികപരമായും ചിത്രം മുന്നിലാണ്. സിനിമയുടെ കാസ്റ്റിങും ഗംഭീരം. ജോജുവും അർജുനും അവരുടെ വേഷം ഭംഗിയാക്കി. ഫ്രൈഡേ ഫിലിംസിൽ നിന്നും ഇനിയും ജൂൺ പോലെ നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു.’–വിനോദ് ഇല്ലംപള്ളി പറഞ്ഞു.

നേരത്തെ സിനിമയെ പ്രശംസിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ജിബു േജക്കബ് തുടങ്ങിയവരും അഭിപ്രായം പങ്കുവച്ചിരുന്നു.

ADVERTISEMENT

മിഥുൻ മാനുവൽ: ജൂൺ...വളരെ സുന്ദരവും രമ്യവുമായ ചിത്രം, തീര്‍ച്ചയായും കണ്ടിരിക്കാം..!! തീയേറ്ററിൽ വളരെ സുഖകരമായ ഇളംകാറ്റേൽക്കുന്ന സുഖത്തോടെ ഗൃഹാതുരതയിലൂടെ നിങ്ങൾ കടന്നുപോകും. അതുറപ്പാണ്. ..!! അഹമ്മദ് കബീര്‍, രജിഷ വിജയൻ, ജോജു ജോര്‍ജ്, വിജയ് ബാബു എന്നിവരടങ്ങുന്ന എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും മുന്നണിയിലും പിന്നണിയിലും പുതുമുഖങ്ങൾക്കും അഭിനന്ദനങ്ങൾ..!! 

ജിബു ജേക്കബ്: ഫെബ്രുവരിയിൽ ഒരു 'ജൂൺ'മാസ മഴ...!!!!!

ADVERTISEMENT

ആളും ആരവവുമായി വരുന്ന വലിയ സിനിമകൾ വിജയിക്കുന്നത് സന്തോഷമാണ്...പക്ഷേ അതിനെക്കാൾ നൂറിരട്ടി, ഒരായിരമിരട്ടി സന്തോഷമാണ് വലിയ കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ എത്തുന്ന ഒരു കൊച്ചു സിനിമ വിജയിക്കുന്നത്...

'ജൂൺ'

ഈ ഫെബ്രുവരി മാസത്തിൽ ഒരു ജൂൺ മാസ മഴ നനഞ്ഞ അനുഭൂതിയോടെയാണ് ' ജൂൺ ' കണ്ട് തീയറ്റർ വിട്ടറങ്ങിയത്...നവാഗത സംവിധായകൻ അഹമ്മദ് കബീർ, സംഗീത സംവിധായകൻ ഇഫ്തി , പുതുമുഖ തിരക്കഥാകൃത്ത് എന്നിവർ മാറുന്ന മലയാള സിനിമയുടെ ശരിയായ ദിശാ സൂചിക കാണിച്ചു തരുന്നു..

രജിഷ വിജയനും പുതുമുഖം സർജാനോക്കും അർജുൻ അശോകനും ഒപ്പം തന്നെ അഭിനയമികവ് പ്രകടമാക്കിയ ഒരു കൂട്ടം പുതുമുഖങ്ങൾ അദ്ഭുതപ്പെടുത്തി... അവർക്കൊപ്പം തന്നെ അനായാസമായ, തനിമയാർന്ന അഭിനയം കാഴ്ചവെച്ച ജോജു ജോർജ്ജ്...

ഇവരൊക്കെ തന്റെ കടമകളും വേഷങ്ങളും നൂറ്റൊന്നു ശതമാനം അസ്സലായി നിർവഹിച്ചുവെങ്കിലും, ഈ സിനിമ മറ്റാരെക്കാളും മറ്റൊരാളുടെയാണ്...ഈ കൊച്ചു സിനിമയുടെ കഥയുടെ സത്യവും മൂല്യവും തിരിച്ചറിഞ്ഞ്, ഒരു കൂട്ടം പുതുമുഖങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു കൊടുത്ത ഒരാളുടെ...

മലയാള സിനിമയുടെ മാറ്റം 'കോടി ക്ലബ്ബി'ന്റെയോ ബജറ്റിന്റെയോ പെരുമയിലല്ല, മറിച്ച് കഥയിലും തിരക്കഥയിലും സംവിധാനത്തിലും ഉള്ള മികവിലും തികവിലും ആണെന്ന് വ്യകതമായി കാണിച്ചു തന്ന ഒരാൾ..വിജയ് ബാബു

'ജൂൺ' എന്ന ചിത്രം ഞങ്ങൾക്കു സമ്മാനിച്ച താങ്കൾ മറ്റൊരുപാട് നിർമാതാക്കൾക്ക് പ്രചോദനമാണ്.. ഞാൻ അടക്കമുള്ള സംവിധായകർക്കുള്ള , സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്കുള്ള, മാറ്റത്തിന്റെ സന്ദേശമാണ്...!!!

'ജൂൺ' തീയറ്ററിൽ തന്നെ കാണുക...സുഹൃത്തുക്കൾക്കൊപ്പം, കുടുംബത്തിനൊപ്പം, പ്രണയിക്കുന്നവർക്കൊപ്പം... ധൈര്യമായി...!!!