സിദ്ദിഖ് ഇല്ലാത്ത മലയാളസിനിമകൾ ഇല്ലെന്നുതന്നെ പറയാം. വില്ലനോ, സഹനടനോ, അച്ഛൻ വേഷമോ എന്തുമാകട്ടെ ഇതൊക്കെ അദ്ദേഹത്തിന് നിസ്സാരം. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി യുവതാരനിരയ്ക്കൊപ്പം മത്സരിച്ച് അഭിനയിക്കുന്ന നടൻ. എന്നാൽ സിദ്ദിഖുമൊത്തുള്ള അഭിനയജീവിതത്തിൽ മറ്റാര്‍ക്കും ലഭിക്കാത്തൊരു ഭാഗ്യം ദിലീപിന് ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിദ്ദിഖ് ഇല്ലാത്ത മലയാളസിനിമകൾ ഇല്ലെന്നുതന്നെ പറയാം. വില്ലനോ, സഹനടനോ, അച്ഛൻ വേഷമോ എന്തുമാകട്ടെ ഇതൊക്കെ അദ്ദേഹത്തിന് നിസ്സാരം. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി യുവതാരനിരയ്ക്കൊപ്പം മത്സരിച്ച് അഭിനയിക്കുന്ന നടൻ. എന്നാൽ സിദ്ദിഖുമൊത്തുള്ള അഭിനയജീവിതത്തിൽ മറ്റാര്‍ക്കും ലഭിക്കാത്തൊരു ഭാഗ്യം ദിലീപിന് ലഭിച്ചു. ഒരു സിനിമയിൽ ദിലീപ്, സിദ്ദിഖിന്റെ അച്ഛനായും അടുത്ത സിനിമയിൽ സിദ്ദിഖ്, ദിലീപ് അച്ഛനായും എത്തി. കമ്മാരസംഭവം എന്ന സിനിമയിലാണ് ദിലീപിന്റെ മകനായി സിദ്ദിഖ് വേഷമിട്ടത്. കോടതിസമക്ഷം ബാലൻവക്കീലിൽ ദിലീപിന്റെ അച്ഛനായി സിദ്ദിഖും എത്തി.

ADVERTISEMENT

മമ്മൂക്കയ്ക്കും ലാലേട്ടനും കിട്ടാത്തൊരു ഭാഗ്യം ആണ് ഇങ്ങനെയൊരു നിമിഷമെന്ന് ദിലീപ് പറയുന്നു. കോടതി സമക്ഷം ബാലൻ വക്കീലിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള മനോരമ ഓൺലൈൻ പ്രത്യേക അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ADVERTISEMENT

മമ്മൂട്ടിയുടെയും ദിലീപിന്റെയും അച്ഛനായിട്ടുണ്ടെങ്കിലും ലാലിന്റെ അച്ഛനായി ഇതുവരെ അഭിനയിച്ചില്ലെന്ന് സിദ്ദിഖ് മറുപടിയായി പറഞ്ഞു. എന്നാൽ അങ്ങോട്ടും ഇങ്ങോട്ടും അച്ഛനും മോനുമായി അഭിനയിക്കാനുളള ഭാഗ്യം തങ്ങൾക്കാണ് ലഭിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.

ADVERTISEMENT

ബി. ഉണ്ണികൃഷ്ണനെക്കുറിച്ചും ദിലീപ് അഭിമുഖത്തിൽ പറയുകയുണ്ടായി. ‘‍ഉണ്ണിയേട്ടനെ ആദ്യം കണ്ടപ്പോൾ ഞാൻ കരുതിയത് വലിയ ജാഡയാണെന്നാണ്. ഇക്കയാണ് പറഞ്ഞത് ഉണ്ണി വെറു പാവം ആണ്. അങ്ങനെ ഇക്ക വഴിയാണ് ഉണ്ണിയേട്ടനെ പരിചയപ്പെട്ടത്. അപ്പോൾ മനസ്സിലായി ആള് വെറും പാവമാണെന്ന്.’

അടുത്ത സുഹൃദ്ബന്ധങ്ങളിൽ നിന്നാണ് നല്ല സിനിമകൾ ഉണ്ടാകുന്നതെന്ന് സിദ്ദിഖ് മറുപടിയായി പറഞ്ഞു. ‘അതുപൊതുവെ അങ്ങനെയാണ്. നമ്മൾ പുറമേ നിന്നു നോക്കുമ്പോൾ അവരങ്ങിനെയായിരിക്കും ഇവരിങ്ങനെയായിരിക്കും എന്നു കരുതും. അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മമ്മൂക്കയാണ്. നമ്മൾ അടുപ്പമുള്ള ആളുകൾക്കല്ലേ അറിയൂ മമ്മൂക്ക എന്താണെന്ന്. ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറിൽ നമ്മുടെ ഒപ്പം ഇരുന്ന് സംസാരിക്കുന്നവരാണ് സുനിൽ ഷെട്ടിയും അർജുനും പ്രഭുവുമൊക്കെ.

അടുത്തു കഴിയുമ്പോൾ എല്ലാവരും സിംപിളാണ്. എല്ലാവരുമായും അടുപ്പം ഉണ്ടാകണം. ഏറ്റവും അടുത്ത സുഹൃത് ബന്ധങ്ങളിൽ നിന്നാണ് ഏറ്റവും നല്ല സിനിമകൾ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ മോഹൻലാൽ–പ്രിയദർശൻ, ലോഹിതദാസ്–മമ്മൂക്ക, ജോഷി–മമ്മൂട്ടി അതുപോലെ ഉണ്ണിയും ദിലീപും ഒക്കെയായിട്ടുള്ള അടുത്ത സുഹൃത് ബന്ധത്തിൽ നിന്നാണ് ഈ നല്ല സിനിമയും ഉണ്ടായത്.’–സിദ്ദിഖ് പറഞ്ഞു.