മമ്മൂട്ടി–വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ ടീസര്‍ മാര്‍ച്ച് 20–ന് എത്തും. പൂർണമായും മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടിയുള്ള മാസ് ടീസറായിരിക്കും റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍ കുറിച്ചു. പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി–വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ ടീസര്‍ മാര്‍ച്ച് 20–ന് എത്തും. പൂർണമായും മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടിയുള്ള മാസ് ടീസറായിരിക്കും റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍  കുറിച്ചു.

ADVERTISEMENT

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു.

ADVERTISEMENT

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിൽ എത്തുന്നുണ്ട്.

ADVERTISEMENT

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്സ് ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി എത്തും. 1 കേരളം, തമിഴ്‌നാട് പ്രധാന ലൊക്കേഷൻ. ആക്‌ഷനും തമാശയും സസ്‌പെൻസും ത്രസിപ്പിക്കുന്ന സംഗീതവും ഒക്കെയായി മാസ്സ് എന്റർടൈനറാകും മധുരരാജ. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും

ഷാജി കുമാർ ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ, കലാ സംവിധാനം ജോസഫ് നെല്ലിക്കൽ,സൗണ്ട് ഡിസൈൻ പി എം സതീഷ്,പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹ, എക്സി . പ്രൊഡ്യൂസർ വി എ താജുദീൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം സായ്,ഗാനരചന -മുരുഗൻ കാട്ടാക്കട , ഹരി നാരായണൻ. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും.