തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം കൂടുതൽ സജീവമാക്കിയിരിക്കുകയാണ് നടനും ചാലക്കുടി എംപിയുമായ ഇന്നസന്റ്. സ്വതസിദ്ധമായ നർമം കലർത്തിയ പോസ്റ്റുകളിൽ പലതും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കി. 'ഉണർന്നിരുന്നു ചാലക്കുടിക്കു വേണ്ടി' എന്ന അടിക്കുറിപ്പോടെ ഇന്നസെന്റ് പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം കൂടുതൽ സജീവമാക്കിയിരിക്കുകയാണ് നടനും ചാലക്കുടി എംപിയുമായ ഇന്നസന്റ്. സ്വതസിദ്ധമായ നർമം കലർത്തിയ പോസ്റ്റുകളിൽ പലതും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കി. 'ഉണർന്നിരുന്നു ചാലക്കുടിക്കു വേണ്ടി' എന്ന അടിക്കുറിപ്പോടെ ഇന്നസെന്റ് പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായി.

ലോക്സഭയിൽ കാസർഗോഡ് എംപി പി. കരുണാകരൻ സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുന്ന തന്റെ ചിത്രമാണ് ഇന്നസെന്റ് പങ്കുവച്ചത്. അതൊരു സാധാരണ ചിത്രമായിരുന്നില്ല. പ്രസംഗിക്കുന്ന എംപിക്കും പ്രസംഗം കേൾക്കുന്ന ഇന്നസന്റിനും ഇടയിൽ ഉറങ്ങുന്ന രാഹുൽ ഗാന്ധിയും ഫ്രെയിമിലുണ്ട്. അതാണ് ചൂടേറിയ ചർച്ചകൾക്ക് വഴി വച്ചത്. ഇന്നസന്റിന്റെ പാർലമെന്റിലെ ഇടപെടലുകളും ചർച്ചയായി.

ADVERTISEMENT

ഇത്തരം ചർച്ചകൾക്കു മറുപടിയെന്നോണമായിരുന്നു ഇന്നസെന്റിന്റെ പുതിയ പോസ്റ്റ്. ഹിന്ദിയും ഇംഗ്ലിഷും അറിയാത്തതിനാൽ ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാറില്ലെന്നും ഹാജർ കുറവാണെന്നുമൊക്കെയുള്ള വിമർശനങ്ങളെ ഒറ്റ പോസ്റ്റു കൊണ്ട് ഇന്നസന്റ് നേരിട്ടു.

പ്രതിപക്ഷത്തെ പ്രമുഖരായ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രകടനവുമായി തന്റെ പ്രകടനം താരതമ്യം ചെയ്തുകൊണ്ടുള്ള വിവരങ്ങളാണ് ഇന്നസന്റ് പങ്കു വച്ചത്. പാർലമെന്റിലെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്നസെന്റ് ചോദിച്ചത് 218 ചോദ്യങ്ങൾ, പങ്കെടുത്തത് 42 ചർച്ചകളിൽ! ഹാജർ നിലയിലും സോണിയ ഗാന്ധിയെക്കാളും രാഹുലിനെക്കാളും മുന്നിലാണ് ഇന്നസന്റ്.

ADVERTISEMENT

പ്രത്യക്ഷത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ തുടങ്ങി വച്ച കാംപെയ്ൻ തന്റേതായ രീതിയിൽ ഇന്നസന്റും ഏറ്റുപിടിക്കുന്നുണ്ട്. 'ചൗക്കീദാർ ചോർ ഹേ' എന്ന കാംപെയ്നിന്റെ ഭാഗമായി നന്ദനത്തിലെ ഒരു രംഗമാണ് ഇന്നസെന്റ് പങ്കു വച്ചത്.

'ചൗക്കീദാർ കുമ്പിടിക്കൊപ്പം' എന്ന അടിക്കുറിപ്പോടെ ഇന്നസന്റ് പങ്കുവച്ച ചിത്രവും ചിരി പടർത്തി. ഈ ചിത്രത്തിന് ഇംഗ്ലിഷിലാണ് ഇന്നസന്റ് അടിക്കുറിപ്പ് എഴുതിയത്. പോസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് കേന്ദ്രത്തിലേക്കു തന്നെ എന്നു വ്യക്തമാക്കുന്നതായിരുന്നു അതു പറയാൻ തിരഞ്ഞെടുത്ത ഭാഷയും. നർമ്മവും കർമ്മവും കൂട്ടിയിണക്കിക്കൊണ്ടുള്ള ഇന്നസന്റിന്റെ ഇത്തരത്തിലുള്ള ഇടപെടലുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.