തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത നടൻ ബിജു മേനോനെ വിമർശിച്ച് സമൂഹമാധ്യമങ്ങൾ. ബിജു മേനോൻ ‘സംഘിയായി’ എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലെ കമന്റ് ബോക്സിൽ വിമർശനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് തൃശൂരിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത നടൻ ബിജു മേനോനെ വിമർശിച്ച് സമൂഹമാധ്യമങ്ങൾ. ബിജു മേനോൻ ‘സംഘിയായി’ എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലെ കമന്റ് ബോക്സിൽ വിമർശനങ്ങൾ നടക്കുന്നത്. 

ADVERTISEMENT

കഴിഞ്ഞ ദിവസമാണ് തൃശൂരിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ബിജു മേനോൻ പങ്കെടുത്തത്. വേദിയിൽ വച്ച് സുരേഷ് ഗോപിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പുകഴ്ത്തിയ ബിജു മേനോൻ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു. നടിയായ പ്രിയാ പി. വാര്യരും ഇൗ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജു മേനോനെ വിമർശിച്ച് ആളുകൾ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ സമൂഹമാധ്യമ പേജുകളിൽ വിമർശനത്തിനൊപ്പം ആക്ഷേപങ്ങളും പരിഹാസങ്ങളും അസഭ്യം പറച്ചിലുകളും ഏറിയതോടെ താരത്തെ പിന്തുണച്ച് സുരേഷ് ഗോപിയുട മകനും നടനുമായ ഗോകുൽ സുരേഷും രംഗത്തെത്തി. 

ADVERTISEMENT

‘ഇങ്ങനെ ഒരേപോലത്തെ കമെന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ!’ എന്നു എഴുതിയ ഗോകുൽ ഒപ്പം ബിജു മേനോനെ വിമർശിക്കുന്ന കമന്റുകളുടെ ചിത്രങ്ങളും പങ്കു വച്ചു. എന്നാൽ ഇത്രയൊക്കെ ആയിട്ടും സംഭവത്തിൽ പ്രതികരിക്കാൻ ബിജു മേനോൻ ഇതു വരെ തയാറായിട്ടില്ല.