അമ്പതു ദിവസം പിന്നിടുമ്പോഴും തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ. എന്നാൽ ഇന്ന് രാവിലെ ആമസോൺ പ്രൈമിലൂടെ ലൈവായി സ്ട്രീം ചെയ്തതിനു പിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികൾ ചോർന്നു. തമിഴ് റോക്കേഴ്സ് ഉൾപ്പടെയുള്ള വെബ്സൈറ്റുകളിൽ ചിത്രത്തിന്റെ മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പതു ദിവസം പിന്നിടുമ്പോഴും തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ. എന്നാൽ ഇന്ന് രാവിലെ ആമസോൺ പ്രൈമിലൂടെ ലൈവായി സ്ട്രീം ചെയ്തതിനു പിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികൾ ചോർന്നു. തമിഴ് റോക്കേഴ്സ് ഉൾപ്പടെയുള്ള വെബ്സൈറ്റുകളിൽ ചിത്രത്തിന്റെ മികച്ച കോപ്പി പ്രത്യക്ഷപ്പെട്ടു.

ADVERTISEMENT

ഇതു വരെ ഒരു മലയാള സിനിമയും കൈവരിക്കാത്ത 200 കോടി എന്ന നേട്ടം ചിത്രം സ്വന്തമാക്കിയെന്ന് ഇന്നു രാവിലെയാണ് അണിയറക്കാർ വെളിപ്പെടുത്തിയത്. എന്നാൽ ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ വ്യാജപ്രിന്റുകൾ ചോർന്നത്. 200 കോടി എന്ന വലിയ നേട്ടം സ്വന്തമായെങ്കിലും തീയറ്ററുകളിൽ 100 ദിവസം ഒാടേണ്ട ചിത്രത്തിനെ ലൈവ് സ്ട്രീമിങ് ബാധിച്ചു എന്നാണ് ആരാധകരുടെ വിമർശനം. ഒപ്പം അതിനുത്തരവാദികൾ നിർമാതാക്കളാണെന്നും അവർ ആരോപിക്കുന്നു. 100 ദിവസങ്ങൾ തീയറ്ററിൽ‌ ഒാടാൻ സാധിക്കുന്നത് ഇക്കാലത്ത് ഒരു അപൂർവനേട്ടമാണെന്നിരിക്കെ അതു വളരെ എളുപ്പം സ്വന്തമാക്കാൻ സാധിക്കുമായിരുന്ന ലൂസിഫർ ഇത്ര തിടുക്കത്തിൽ ലൈവ് സ്ട്രീം ചെയ്തതെന്തിനാണെന്നാണ് ആരാധകർ ചോദിക്കുന്നത്. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം ലൈവ് സ്ടീം ചെയ്തത് തീയറ്റർ ഉടമകൾക്കിടയിലും വിമർശനം ഉയർത്തിയിട്ടുണ്ട്. 

ADVERTISEMENT

പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രം മാർച്ച് 28–നാണ് പ്രദർശനത്തിനെത്തിയത്. അന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.