സമൂഹമാധ്യമത്തിലെ വ്യാജ അക്കൗണ്ട് മൂലം പുലിവാല് പിടിച്ച് നടി മിയ. തന്റെ പേര് ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിക്കുകയും ചെയ്തതോടെ വിശദീകരണവുമായി സാക്ഷാൽ മിയ തന്നെ രംഗത്തുവന്നു. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേയ്ക്ക് താരങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമത്തിലെ വ്യാജ അക്കൗണ്ട് മൂലം പുലിവാല് പിടിച്ച് നടി മിയ. തന്റെ പേര് ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിക്കുകയും ചെയ്തതോടെ വിശദീകരണവുമായി സാക്ഷാൽ മിയ തന്നെ രംഗത്തുവന്നു. 

ADVERTISEMENT

മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേയ്ക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നടിയുടെ ചിത്രം ഉപയോഗിച്ചുളള മിയ മിയ എന്ന അക്കൗണ്ടിൽ നിന്നായിരുന്നു പ്രചരണം.

ADVERTISEMENT

മിയാ ജോര്‍ജ് ആണ് താനെന്നും പുതുമുഖങ്ങളെ വച്ചാണ് സിനിമയെടുക്കുന്നതെന്നും താൽപര്യമുണ്ടെങ്കില്‍ നമ്പര്‍ തരൂവെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശങ്ങള്‍. സൗഹൃദം സ്ഥാപിക്കാന്‍ നടിക്ക് സന്ദേശമയയ്ക്കുന്നവര്‍ക്ക് മറുപടിസന്ദേശങ്ങളും ഈ അക്കൗണ്ടിലൂടെ നൽകുന്നുണ്ടായിരുന്നു.

ADVERTISEMENT

പലരും സംശയം പ്രകടിപ്പിച്ച് നടിയെ നേരിട്ട് വിളിച്ചതോടെയാണ് സംഭവം മിയയുടെ ശ്രദ്ധയിൽപെടുന്നത്. വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പോസ്റ്റ് ചെയ്താണ് നടിയുടെ വിശദീകരണം.

മിയയുടെ കുറിപ്പ്: മിയ മിയ എന്ന പേരിൽ ഉള്ള അക്കൗണ്ടിൽ നിന്നും മെസഞ്ചറിലൂടെ ഇത് ഞാൻ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള സാഹചര്യം വരെ എത്തി എന്നാണ് അറിഞ്ഞത്. ഞാൻ മിയ എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട്‌ ഇല്ല. അതിനാൽ മറ്റു അക്കൗണ്ടുകളിലൂടെ വരുന്ന മെസ്സേജസിനു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു.