നടൻ സിദ്ദിഖിനെതിരെ വനിതാ സംഘടനയായ ഡബ്ലുസിസി. തിയറ്ററിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തിൽ സിദ്ദിഖ് നൽകിയ മറുപടിയാണ് സംഘടനയെ ചൊടിപ്പിച്ചത്. അമ്മ സംഘടനാ ഭാരവാഹികളിലെ പ്രമുഖനെന്ന നിലയിൽ അദ്ദേഹത്തിൽ നിന്നുണ്ടായ പ്രതികരണം അപമാനകരമാണെന്ന് ഡബ്യുസിസി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സിദ്ദിഖിനെതിരെ വനിതാ സംഘടനയായ ഡബ്ലുസിസി. തിയറ്ററിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തിൽ സിദ്ദിഖ് നൽകിയ മറുപടിയാണ് സംഘടനയെ ചൊടിപ്പിച്ചത്. അമ്മ സംഘടനാ ഭാരവാഹികളിലെ പ്രമുഖനെന്ന നിലയിൽ അദ്ദേഹത്തിൽ നിന്നുണ്ടായ പ്രതികരണം അപമാനകരമാണെന്ന് ഡബ്ലുസിസി പറഞ്ഞു.

ADVERTISEMENT

ഡബ്ലുസിസിയുടെ കുറിപ്പ് വായിക്കാം–

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. 

ADVERTISEMENT

ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായതകൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്. 

നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടേതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗനിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെടുന്നു!

ADVERTISEMENT

ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു രേവതി സമ്പത്തിന്റെ തുറന്നുപറച്ചിൽ.  നടിയുടെ ആരോപണത്തോട് സരസമായായിരുന്നു താരത്തിന്റെ മറുപടി. കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്നു പറയുന്ന വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്. യുവതിയോട് 'ഐ ലവ് യു' എന്നു പറയുമ്പോൾ അവർ തിരിച്ച് 'മീ ടൂ' എന്നു പറയുന്നു. യുവതി പറയുന്ന 'മീ ടൂ', ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ സജീവമായ 'മീ ടൂ' കാംപെയ്നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. 

അതേസമയം ഈ ആരോപണത്തെക്കുറിച്ച് സിദ്ദിഖ് മനോരമ ഓണ്‍ലൈനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: ഞാൻ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിൽ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് ഞങ്ങൾ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തിൽ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല.