ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ഒ. പി 160/18 കക്ഷി:അമ്മിണിപിള്ള'. കേരളത്തിലെ തലശ്ശേരി ടൗണിൽ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്പതികളുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. പൂർണമായും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ഒ. പി 160/18 കക്ഷി:അമ്മിണിപിള്ള'. കേരളത്തിലെ തലശ്ശേരി ടൗണിൽ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്പതികളുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. പൂർണമായും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നാളായി ഒരു അഭിഭാഷകന്റെ വേഷം ചെയ്യണമെന്ന തൻ്റെ ആഗ്രഹം ചിത്രത്തിലൂടെ സഫലമാകുന്നുവെന്നാണ് ആസിഫ് അലി ടൈറ്റിൽ പോസ്റ്ററിനൊപ്പം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ADVERTISEMENT

നർമ്മത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിലെ തലശ്ശേരി ഭാഷയുടെ സാനിധ്യം ചിത്രത്തിന് കൂടുതൽ നർമ്മ സാധ്യതകൾ നൽകും. പ്രശ്‌നബാധിത ദമ്പതികളിൽ ഭാര്യാ വേഷം ചെയ്യുന്ന ഷിബ്‌ല തന്റെ കന്നി ചിത്രത്തിനായി വൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്. ബോളിവുഡിലെ ഭൂമി പഡ്നേക്കർ, തെന്നിന്ത്യൻ സിനിമയിലെ അനുഷ്‌ക ഷെട്ടി എന്നിവരെ പോലെ പ്ലസ് സൈസ് ഹീറോയിൻ എന്ന നായികാ സങ്കല്പം മലയാള സിനിമയിൽ കൊണ്ടുവരികയാണ് ഇതിലൂടെ. 

ADVERTISEMENT

ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കും (ഐഡിഎൻ) എൻആർ ഫിലിംസും ചേർന്ന് ജൂൺ 21ന് കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലും, മറ്റുരാജ്യങ്ങളിൽ ജൂൺ 28നും ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ ജൂൺ 21നാണ് ചിത്രത്തിന്റെ റിലീസ്.

ADVERTISEMENT

നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് റിജു രാജൻ നിർമിച്ച ഒരു മലയാളം കോമഡി ചിത്രമാണ് ഒ.പി 160/18 കക്ഷി:അമ്മിണിപിള്ള. അരുൺ മുരളീധരനും സാമുവൽ അബിയുമാണ്  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അശ്വതി മോഹനൻ, അഹമ്മദ് സിദ്ദീഖ്, ബേസിൽ ജോസഫ്, മാമൂക്കോയ, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.