‘വൈറസി’നു ശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൗബിന്‍ ഷാഹിർ നായകനാകും. ഗന്ധര്‍വനായാണ് സൗബിന്‍ സിനിമയിലെത്തുന്നത്. ഉണ്ണി ആര്‍. കഥയും തിരക്കഥയും എഴുതുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും. ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഫാന്റസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വൈറസി’നു ശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൗബിന്‍ ഷാഹിർ നായകനാകും. ഗന്ധര്‍വനായാണ് സൗബിന്‍ സിനിമയിലെത്തുന്നത്. ഉണ്ണി ആര്‍. കഥയും തിരക്കഥയും എഴുതുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും.

ADVERTISEMENT

ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഫാന്റസി വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും സൗബിൻ എത്തുക. ഗന്ധർവനായതുകൊണ്ടു സ്വാഭാവികമായും സിനിമയിൽ പ്രണയവും സംഗീതവുമുണ്ട്. പക്ഷേ, ഇതു പ്രണയിക്കാൻ മാത്രമറിയുന്ന പതിവു ഗന്ധവർന്റെ കഥയല്ല. പച്ചയായ മനുഷ്യനുമായി അടുത്തു നില്‍ക്കുന്ന ഒരാളാണ് ഈ ഗന്ധര്‍വന്‍. ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല. സിനിമയുടെ പേര് സംബന്ധിച്ചും തീരുമാനമായില്ല.

ADVERTISEMENT

അഭിനയത്തിലും സംവിധാനത്തിലും മലയാളിയുടെ ഇഷ്ടം നേടി മുന്നേറുകയാണ് സൗബിൻ.  സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനു സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തിയിരുന്നു. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും നായകൻ സൗബിനാണ്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്.