വിക്രം, ആമിർ ഖാൻ, ജയസൂര്യ തുടങ്ങി അനുഷ്ക ഷെട്ടി വരെയുള്ള താരങ്ങൾ സിനിമയ്ക്കു വേണ്ടി ശരീരഭാരം മാറ്റിമറിക്കുന്നവരാണ്. ഇപ്പോഴിതാ മലയാളത്തിൽ നിന്നും അവർക്കൊരു പിന്‍ഗാമി. പുതുമുഖ നായിക ഫറ ഷിബ്‌ല, കക്ഷി അമ്മിമണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമാകാൻ 20 കിലോ ശരീരഭാരമാണ് വർധിപ്പിച്ചത്.‌‌ അവതാരകയായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിക്രം, ആമിർ ഖാൻ, ജയസൂര്യ തുടങ്ങി അനുഷ്ക ഷെട്ടി വരെയുള്ള താരങ്ങൾ സിനിമയ്ക്കു വേണ്ടി ശരീരഭാരം മാറ്റിമറിക്കുന്നവരാണ്. ഇപ്പോഴിതാ മലയാളത്തിൽ നിന്നും അവർക്കൊരു പിന്‍ഗാമി. പുതുമുഖ നായിക ഫറ ഷിബ്‌ല, കക്ഷി അമ്മിമണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമാകാൻ 20 കിലോ ശരീരഭാരമാണ് വർധിപ്പിച്ചത്.‌‌

ADVERTISEMENT

അവതാരകയായും സഹതാരമായും ശ്രദ്ധപതിപ്പിച്ച ഷിബ്‌ല ആദ്യമായി നായികയായി എത്തുന്ന സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിക്കുന്നത്. തടിയുള്ള പെൺകുട്ടിയുടെ വിവാഹശേഷം അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

68 കിലോയിൽ നിന്നും 85 കിലോയിലേയ്ക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ ഷിബ്‌ലയുടെ മേക്കോവർ വിഡിയോ സോഷ്യൽമീഡിയയിൽ നിരവധി കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ആറു മാസം കൊണ്ടാണ് താരം 20 കിലോ വര്‍ധിപ്പിച്ചത്. ഡിസംബറില്‍ സിനിമയുടെ ഷൂട്ട് കഴിയുമ്പോള്‍ 85 കിലോ ഭാരമുണ്ടായിരുന്ന ഷിബ്‌ല  മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചുകഴിഞ്ഞു. 10 കിലോ കൂടി കുറയ്ക്കുക എന്നതാണ് നടിയുടെ ലക്ഷ്യം.

Kakshi Amminippilla Video Song | Uyyaram Payyaram
ADVERTISEMENT

‘ദം ലഗാ കേ അയ്ഷ എന്ന സിനിമയിൽ ഭൂമി പഡ്നേക്കർ ചിത്രത്തിനു വേണ്ടി തടികൂട്ടിയിരുന്നു. അത് കണ്ട് ഞാൻ അന്തംവിട്ടിരുന്നിട്ടുണ്ട്. പലപ്പോഴും ഞാൻ തന്നെ ചിന്തിച്ചിട്ടുണ്ട്, എന്നാണ് തടിയുള്ള നായിക മലയാളത്തിൽ ഉണ്ടാകുക എന്നത്. ഇപ്പോൾ ചില മാറ്റങ്ങളൊക്കെ സിനിമയിൽ സംഭവിച്ചിട്ടുണ്ട്. പ്ലസ് സൈസ് എന്നത് ഇപ്പോൾ സമൂഹത്തിൽ സാധാരണയാണ്. നാട്ടിൻപുറത്തൊക്കെയാണെങ്കിലും തടിയെക്കുറിച്ച് ആശങ്കപ്പെടാത്ത നിരവധി പെൺകുട്ടികൾ നമുക്കിടയിൽ ഉണ്ട്. അതുകൊണ്ടുതന്നെ കാന്തി എന്ന കഥാപാത്രം കാലഘട്ടത്തെ സൂചിപ്പിക്കുന്നു.’–ഷിബ്‌ല പറയുന്നു.

‘നടിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ്. ഇടയ്ക്ക് അവതരണവും ചെയ്യുമായിരുന്നു. എന്റെ സുഹൃത്ത് ആണ് സിനിമയുടെ ഓഡിഷനു വേണ്ടി എന്നെ അയക്കുന്നത് തന്നെ. വീട്ടിൽ അമ്മയും ഭർത്താവും എനിക്ക് പിന്തുണ തന്നു. വണ്ണമുള്ള സമയത്തും മെലിഞ്ഞ സമയത്തും ആളുകൾ നമ്മളെ നോക്കുന്നതിനു ഒരുപാട് വ്യത്യാസമുണ്ട്.’–ഷിബ്‌ല പറഞ്ഞു.

ADVERTISEMENT

‘തടിച്ചയാളെയാണ് വേണ്ടതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓഡിഷന് പോയത്. പൊതുവേ തടിക്കുന്ന ശരീരപ്രകൃതിയായതിനാല്‍ ഡയറ്റിങ്ങും സൂംബ ഡാന്‍സുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഓഡിഷനായി ഫോട്ടോ അയയ്ക്കുമ്പോള്‍ 65 കിലോയായിരുന്നു ശരീരഭാരം. അവിടെ ചെന്നപ്പോള്‍ ആണ് അതിലും രസം. വന്നിരിക്കുന്നവരെല്ലാം നല്ല തടിയുള്ളവർ. പക്ഷേ, കൂട്ടത്തിൽ ഏറ്റവും തടികുറഞ്ഞ എന്നെയാണ് അവർ തിരഞ്ഞെടുത്തത്.’–ഷിബ്‌ല പറഞ്ഞു.

‘കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു ചിത്രീകരണം പൂർത്തിയായത്. അതിനു ശേഷമാണ് ഭാരം കുറയ്ക്കാന്‍ ശ്രമം തുടങ്ങിയത്. പെട്ടന്നൊരു മാറ്റം വലിയ കഷ്ടപ്പാടായിരുന്നു. അതിനായി ജിമ്മിൽ പോയി. ആദ്യം പോകാൻ മടിയായിരുന്നു.  വണ്ണം കുറഞ്ഞു തുടങ്ങിയതോടെ ജിമ്മില്‍ പോകാനും താല്‍പര്യമായി. ഇപ്പോള്‍ ദിവസവും രാവിലെ രണ്ടു മണിക്കൂര്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. ഒപ്പം സൂംബയുമുണ്ട്.’–ഷിബ്‌ല പറഞ്ഞു.