എത്ര വലിയ ബന്ധങ്ങള്‍ ഉണ്ടെങ്കിലും സഹോദരൻ–സഹോദരി ബന്ധത്തിനു വല്ലാത്തൊരു ശക്തിയുണ്ട്. എല്ലാ അനിയത്തിമാർക്കും ചേട്ടന്മാർക്കും മാതൃകയാണ് നടി അനുശ്രീയും സഹോദരൻ അനൂപും. സ്വന്തം ജീവനുതുല്യമാണ് സഹോദരൻ അനൂപിനെ അനുശ്രീ സ്നേഹിക്കുന്നത്. പല അഭിമുഖങ്ങളിലും ചേട്ടനുമായുള്ള സൗഹൃദത്തെക്കുറിച്ച് നടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര വലിയ ബന്ധങ്ങള്‍ ഉണ്ടെങ്കിലും സഹോദരൻ–സഹോദരി ബന്ധത്തിനു വല്ലാത്തൊരു ശക്തിയുണ്ട്. എല്ലാ അനിയത്തിമാർക്കും ചേട്ടന്മാർക്കും മാതൃകയാണ് നടി അനുശ്രീയും സഹോദരൻ അനൂപും. സ്വന്തം ജീവനുതുല്യമാണ് സഹോദരൻ അനൂപിനെ അനുശ്രീ സ്നേഹിക്കുന്നത്. പല അഭിമുഖങ്ങളിലും ചേട്ടനുമായുള്ള സൗഹൃദത്തെക്കുറിച്ച് നടി പറയാറുമുണ്ട്.

ADVERTISEMENT

അതുകൊണ്ട് തന്നെ ചേട്ടന്റെ പിറന്നാൾ ദിനത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ചിരിക്കുകയാണ് പുന്നാര അനിയത്തി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ചേട്ടനെയും ചേട്ടത്തിയമ്മയെയും വിളിച്ച് എഴുന്നേൽപിച്ച് സദ്യ നൽകിയാണ് നടി പിറന്നാൾ ദിനം ‘പണികൊടുത്തത്’.

ADVERTISEMENT

‘പിറന്നാൾ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തിൽ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം ...’–അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ADVERTISEMENT

അനൂപിന്റെ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും സദ്യ ഉണ്ണാൻ അനുശ്രീ വിളിച്ചിരുന്നു. 

സദ്യ നൽകി പണികൊടുത്ത അനുശ്രീ ചേട്ടന് വിലമതിക്കാനാകാത്ത മറ്റൊരു സമ്മാനം കൂടി നൽകി. ഒരു ആഡംബര ബൈക്ക്. പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

പെങ്ങന്മാരായാൽ ഇങ്ങനെ വേണമെന്നും എല്ലാവർക്കും മാതൃകയാണ് ഈ കുടുംബമെന്നും ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്തു.