നടൻ, സംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ തിളങ്ങുന്ന ജൂഡ് ആന്തണി ജോസഫ് നിർമാതാവ് ആകുന്നു. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രിയങ്കരനായി മാറിയ ആന്റണി വര്‍ഗീസ് ആണ് നായകന്‍. ജൂഡിന്റെ തന്നെ സിനിമകളിൽ സഹായിയായി പ്രവർത്തിച്ച നിധീഷ് സഹദേവ് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ, സംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ തിളങ്ങുന്ന ജൂഡ് ആന്തണി ജോസഫ് നിർമാതാവ് ആകുന്നു. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രിയങ്കരനായി മാറിയ ആന്റണി വര്‍ഗീസ് ആണ് നായകന്‍. ജൂഡിന്റെ തന്നെ സിനിമകളിൽ സഹായിയായി പ്രവർത്തിച്ച നിധീഷ് സഹദേവ് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ADVERTISEMENT

ചിത്രത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

‘സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ...സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി..പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. എന്‍റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. 

(അവനെ ഒന്ന് നോക്കി വച്ചോ..)

ADVERTISEMENT

കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും. അരവിന്ദ് കുറുപ്പ് എന്ന എന്‍റെ സഹോദര തുല്യനായ മനുഷ്യനാണ് എന്‍റെ ബലം. എന്‍റെ സഹ നിർമാതാവ്. പ്രവീണ്‍ ചേട്ടന്‍ ആണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ.. എന്‍റെ വേറൊരു ചേട്ടന്‍ അനിൽ മാത്യു എന്ന ചങ്ക് പറിച്ചു തരുന്ന കൺട്രോളര്‍.ഇവരെല്ലാം കൂടെയുണ്ട്. 

പക്ഷേ... ആന്റണി വർഗീസ് എന്ന നടന്‍, അതിലുപരി എന്‍റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിംപിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍.... എന്‍റെ ഗുരുക്കള്‍ ദീപുവേട്ടന്‍, വിനീത് ബ്രോ, അനൂപേട്ടന്‍, അപ്പു, ദിലീപേട്ടന്‍, പ്രിയ, ആല്‍വിന്‍ ചേട്ടന്‍, മേത്ത സര്‍, ആന്റോ ചേട്ടന്‍ശാന്ത ചേച്ചി,കുടുംബം, ബന്ധുക്കുൾ, സുഹൃത്തുക്കുൾ.. നിങ്ങളുടെയൊക്കെ പിന്തുണയും പ്രാർഥനയും കൂടെ ഉണ്ടാകണം.. ബാക്കി വിവരങ്ങള്‍ പുറകെ.’–ജൂഡ് കുറിച്ചു.

ADVERTISEMENT

പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന 2403 ഫീറ്റ് ആണ് ജൂഡിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തിരുന്നു. ആന്റോ ജോസഫ് ആണ് നിർമാണം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ആണ് ആന്റണിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.