മാധ്യമപ്രവർത്തകയും അവതാരകയുമായ ധന്യ വർമ വീണ്ടും അഭിനയരംഗത്തേയ്ക്ക്. ശങ്കർ രാമകൃഷ്ണൻ സംവിധാനം െചയ്യുന്ന പതിനെട്ടാം പടിയിലൂടെയാണ് ധന്യ വീണ്ടുമെത്തുന്നത്. ജീവിതത്തിലേതുപോലെ ഈ സിനിമയിലും മാധ്യമപ്രവർത്തകയുടെ വേഷമാണ് ധന്യ ചെയ്യുന്നത്. സംവിധായകൻ പത്മരാജന്റെ ജീവിതം ആസ്പദമാക്കി സുമേശ്‌ലാൽ ഒരുക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധ്യമപ്രവർത്തകയും അവതാരകയുമായ ധന്യ വർമ വീണ്ടും അഭിനയരംഗത്തേയ്ക്ക്. ശങ്കർ രാമകൃഷ്ണൻ സംവിധാനം െചയ്യുന്ന പതിനെട്ടാം പടിയിലൂടെയാണ് ധന്യ വീണ്ടുമെത്തുന്നത്. ജീവിതത്തിലേതുപോലെ ഈ സിനിമയിലും മാധ്യമപ്രവർത്തകയുടെ വേഷമാണ് ധന്യ ചെയ്യുന്നത്. 

ADVERTISEMENT

സംവിധായകൻ പത്മരാജന്റെ ജീവിതം ആസ്പദമാക്കി സുമേശ്‌ലാൽ ഒരുക്കിയ ഹ്യൂമൻസ് ഓഫ് സംവൺ എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ധന്യ അഭിനയിക്കുന്നത്. കൂടെവിടെയില്‍ സുഹാസിനി അവതരിപ്പിച്ച ആലിസ് എന്ന കഥാപാത്രത്തെയാണ് ധന്യ പുനരവതരിപ്പിച്ചത്.

18am Padi Official Trailer | Mammootty | Prithviraj Sukumaran | August Cinema | Shanker Ramakrishnan

സമാന്തര സിനിമയില്‍ നിന്നും കൊമേഴ്സ്യൽ സിനിമയിലെ അഭിനയം വേറിട്ട അനുഭവമായിരുന്നുവെന്ന് ധന്യ പറയുന്നു. സിനിമയെന്ന മാധ്യമത്തെ കുറച്ചുകൂടി അടുത്തുനിന്നു വീക്ഷിക്കാൻ പതിനെട്ടാം പടി സഹായകമായെന്നും ധന്യ പറഞ്ഞു. ‘അഭിനിവേശവും ക്ഷമയുമാണ് സിനിമയിലേയ്ക്ക് കടക്കാൻ ആദ്യം വേണ്ട ഘടകങ്ങൾ. മറ്റു ജോലികളിൽ നിന്നും വ്യത്യസ്തമാണ് സിനിമ. ഇവിടെ എല്ലാവരും ഒരുമിച്ചാണ്. സംവിധായകൻ തൊട്ട് സ്പോട്ട് ബോയി വരെ രാവും പകലും സിനിമയ്ക്കുവേണ്ടി ഒരുപോലെ കഷ്ടപ്പെടുന്നു. എല്ലാവർക്കും അവരുടേതായ അഭിപ്രായം പറയാം. അത് ആ സിനിമയെ തന്നെ കൂടുതൽ മികവുറ്റതാക്കും.’–ധന്യ പറയുന്നു.

ADVERTISEMENT

സംഭാഷണം മനപാഠമാക്കുകയായിരുന്നു ബുദ്ധിമുട്ടുണ്ടായിരുന്ന ഏക കാര്യമെന്നും ധന്യ പറഞ്ഞു. ‘അവതാരകയായി ഇരിക്കുമ്പോൾ നമ്മുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളാകും പറയുക. എന്നാൽ സിനിമയിൽ അങ്ങനെയല്ല. നമുക്ക് തരുന്ന സംഭാഷണങ്ങൾ അതുപോലെ തന്നെ പറയണം. പതിനെട്ടാംപടിയിലെ സംഭാഷണങ്ങൾ മനപാഠമാക്കാന്‍ കുറച്ച് പ്രയാസപ്പെട്ടു. പൃഥ്വിരാജുമൊത്തുള്ള രംഗങ്ങളൊക്കെ മറക്കാനാകാത്ത നിമിഷങ്ങളാണ്.’–ധന്യ പറഞ്ഞു.

ഇന്ത്യൻ നേവി കമാൻഡർ വിജയ് വർമയാണ് ധന്യയുടെ ഭർത്താവ്. മൂന്ന് കുട്ടികളാണ്. (കേരളത്തിലെ പ്രളയകാലത്ത് പൂര്‍ണഗര്‍ഭിണിയെ രക്ഷപെടുത്തിയ നാവികസേന ഹെലികോപ്റ്ററിലെ പൈലറ്റ് ആയിരുന്നു വിജയ്. ഈ രക്ഷാപ്രവർത്തനത്തിനു അദ്ദേഹത്തെ നോസേന മെഡൽ നൽകി ആദരിച്ചിരുന്നു. ) കുടുംബത്തിനും കുട്ടികൾക്കുമായി ജോലിയിൽ നിന്നും താൽക്കാലിക ഇടവേള എടുത്തതിൽ യാതൊരു പശ്ചാത്തപവും ധന്യയ്ക്കില്ല. 

ADVERTISEMENT

ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. സര്‍ക്കാര്‍ സ്കൂളിലെയും ഇന്റര്‍നാഷണല്‍ സ്കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലെ പോരും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. 

പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻ താരനിരയും ഒപ്പം  65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയറ്റർ ആർട്ടിസ്റ്റുകളും കൈകോർക്കുന്ന ചിത്രമാണ് ‘പതിനെട്ടാംപടി’. മമ്മൂട്ടി അതിഥിവേഷത്തിൽ എത്തുന്നു. ചിത്രം ജൂലൈ അഞ്ചിനു തിയറ്ററുകളിൽ എത്തും.