മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ പൂജ ബത്രയും ബോളിവുഡ് നടൻ നവാബ് ഷായും പ്രണയത്തിലാണെന്ന് വാര്‍ത്തകൾ വന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു എന്നതാണ് പുതിയ വാർത്ത. പരസ്പരം മോതിരം കൈമാറിയ ഇരുവരും വിവാഹനിശ്ചയ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അടുത്ത മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ പൂജ ബത്രയും ബോളിവുഡ് നടൻ നവാബ് ഷായും പ്രണയത്തിലാണെന്ന് വാര്‍ത്തകൾ വന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു എന്നതാണ് പുതിയ വാർത്ത. പരസ്പരം മോതിരം കൈമാറിയ ഇരുവരും വിവാഹനിശ്ചയ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അടുത്ത മാസം ഇരുവരും വിവാഹിതരാകും.

ADVERTISEMENT

താൻ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് 42കാരിയായ പൂജ ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. പ്രിയനൊപ്പം സമയം  ചെലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്നായിരുന്നു നടിയുടെ കുറിപ്പ്. തൊട്ടുപിന്നാലെ നടന്‍ നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെ കാമുകന്റെ പേരും പുറത്തായി.  നവാബ് ഷാ മലയാളികൾക്കും പരിചിതനാണ്. കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റുപ്രധാനചിത്രങ്ങൾ. 

ADVERTISEMENT

ഏറെക്കാലമായി വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിന്ന പൂജ, ഹോളിവുഡ് സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT

1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്പര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തിയ ചന്ദ്രലേഖ, മമ്മൂട്ടി-പ്രിയദര്‍ശന്‍ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയപ്പെട്ടവളായി പൂജ മാറി.

2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ പൂജ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പൂജ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.