ഏഴ് വർഷങ്ങൾക്കു ശേഷം സംവൃത സുനില്‍ വെള്ളിത്തിരയിലേക്ക് മടങ്ങിവരവ് നടത്തിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ തിയറ്ററുകളിലെത്തി. സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ലോകത്തിന്റെ മറ്റൊരു അറ്റത്തിരുന്ന് ആ സിനിമയ്ക്ക് വേണ്ടി പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയുമാണ് സംവൃത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

കുടുംബസമേതം അമേരിക്കയിലാണ് സംവൃത സുനിൽ. ഭർത്താവ് അഖിൽ അവിടെ ഐടി ഉദ്യോഗസ്ഥനാണ്. നാലര വയസ്സുള്ള മകൻ അഗസ്റ്റ്യ അവിടെ  പ്ലേ സ്കൂളിൽ പഠിക്കുന്നു. ചിത്രീകരണം പൂർത്തിയായ ഉടൻ സംവൃത അമേരിക്കയിലേക്കു മടങ്ങിയിരുന്നു. വീട്ടിലെ നിത്യജോലികൾ ചെയ്യുന്നതിനിടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.

ADVERTISEMENT

ചിത്രത്തില്‍ ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. ഗീതയെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷയുമാണ് ഒരു സെൽഫിയിലൂടെ സംവൃത കുറിച്ചത്.

ADVERTISEMENT

‘ഇത് ഗീതയുടെ ആദ്യ സെല്‍ഫിയാണ്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ സ്‌നേഹത്തോടെ അഭിനയിച്ച ഒരു കഥാപാത്രം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, വീട്ടിലെ നിത്യ ജോലികൾ ചെയ്യുന്നതിനിടയില്‍, എല്ലാം നന്നായി നടക്കട്ടെയെന്നും ഞങ്ങളുടെ ഈ കൊച്ചു സിനിമയ്ക്ക് തിയറ്ററില്‍ ഊഷ്മളമായ സ്വീകരണം ലഭിക്കട്ടേയെന്നും പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.’–സംവൃത കുറിച്ചു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം ജി.പ്രജിത്ത് ആണ്. ഒരുകൂട്ടം കോണ്‍ക്രീറ്റ് തൊഴിലാളികളുടെ പച്ചയായ ജീവിതം പറഞ്ഞു പോകുന്ന ചിത്രമാണിത്. ബിജു േമനോനാണ് നായകൻ.