മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തിൽ ഏറ്റവും വലിയ കലക്‌ഷന്‍ നേടിയ സിനിമയാണ് ലൂസിഫർ. ‘ലൂസിഫർ’ ബോക്സ്ഓഫീസിൽ നൂറുദിനങ്ങൾ പൂർത്തിയാക്കി മുന്നേറ്റം തുടരുമ്പോൾ, ചിത്രത്തിലെ 58 അബദ്ധങ്ങൾ എണ്ണിപ്പറയുകയാണ് ഒരുകൂട്ടം വിദ്വാന്മാർ. സിനിമയിലെ ചിത്രീകരണത്തിനിടയിൽ തെറ്റുകൾ പറ്റുക സ്വാഭാവികം. ഒരുപക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തിൽ ഏറ്റവും വലിയ കലക്‌ഷന്‍ നേടിയ സിനിമയാണ് ലൂസിഫർ. ‘ലൂസിഫർ’ ബോക്സ്ഓഫീസിൽ നൂറുദിനങ്ങൾ പൂർത്തിയാക്കി മുന്നേറ്റം തുടരുമ്പോൾ, ചിത്രത്തിലെ 58 അബദ്ധങ്ങൾ എണ്ണിപ്പറയുകയാണ് ഒരുകൂട്ടം വിദ്വാന്മാർ. 

58 Mistakes in Lucifer | Malayalam Movie Mistakes | 2019

ADVERTISEMENT

സിനിമയിലെ ചിത്രീകരണത്തിനിടയിൽ തെറ്റുകൾ പറ്റുക സ്വാഭാവികം. ഒരുപക്ഷേ സിനിമയെ സസൂക്ഷമം വീക്ഷിച്ചാൽ സിനിമ കാണുന്ന പ്രേക്ഷകനും ചില തെറ്റുകൾ കണ്ട് പിടിക്കാനാകും. ഇതിലൂടെ സിനിമയെ വിമർശിക്കുകയല്ല, മറിച്ച് എന്റർടെയിൻമെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയിൽ പ്രത്യേകം പറയുന്നുണ്ട്. ‘അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാൽ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവർ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.

ADVERTISEMENT

വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങൾ തുടങ്ങി 58 തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം കുഞ്ഞുകുഞ്ഞ് പിഴവുകൾ കണ്ടു പിടിക്കാൻ അസാധ്യമായ നിരീക്ഷണ പാടവം ആവശ്യമാണ് എന്നാണ് വിഡിയോയുടെ താഴെ മിക്കവരും പോസ്റ്റ് ചെയ്തിരിക്കുന്ന കമന്റുകൾ.

ADVERTISEMENT

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്.  അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു ‘ലൂസിഫർ’. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

മോഹൻലാൽ, മഞ്ജുവാരിയർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

‘ലൂസിഫർ’ അതിന്റെ വിജയഗാഥ തുടരുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ്.  മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസം മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയിൽ വെച്ച് ‘ലൂസിഫർ’ നടത്തിയിരുന്നു. ‘എമ്പുരാൻ’എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര് എന്ന് പ്രഖ്യാപിച്ചത് സംവിധായകൻ പൃഥ്വിരാജ് ആണ്. 2020 രണ്ടാം രണ്ടാം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.