തണ്ണീർമത്തൻ ദിനങ്ങൾക്കു ടിക്കറ്റെടുത്താൽ രസകരമായൊരു പ്ലസ്ടു കാലത്തിന് അഡ്മിഷനെടുക്കുന്ന പോലെയാണ്. പഠനം, അലമ്പ്, അടിച്ചുപൊളി, പ്രണയം, വിനോദയാത്ര, പരീക്ഷ...അങ്ങനെ രണ്ടേകാൽ മണിക്കൂറിൽ രണ്ടു വർഷത്തെ അനുഭവം മനസിൽ നിറച്ച് തിയറ്റർ വിട്ട് ഇറങ്ങാം. താരതമ്യേന പുതുമുഖങ്ങളായ കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി

തണ്ണീർമത്തൻ ദിനങ്ങൾക്കു ടിക്കറ്റെടുത്താൽ രസകരമായൊരു പ്ലസ്ടു കാലത്തിന് അഡ്മിഷനെടുക്കുന്ന പോലെയാണ്. പഠനം, അലമ്പ്, അടിച്ചുപൊളി, പ്രണയം, വിനോദയാത്ര, പരീക്ഷ...അങ്ങനെ രണ്ടേകാൽ മണിക്കൂറിൽ രണ്ടു വർഷത്തെ അനുഭവം മനസിൽ നിറച്ച് തിയറ്റർ വിട്ട് ഇറങ്ങാം. താരതമ്യേന പുതുമുഖങ്ങളായ കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണ്ണീർമത്തൻ ദിനങ്ങൾക്കു ടിക്കറ്റെടുത്താൽ രസകരമായൊരു പ്ലസ്ടു കാലത്തിന് അഡ്മിഷനെടുക്കുന്ന പോലെയാണ്. പഠനം, അലമ്പ്, അടിച്ചുപൊളി, പ്രണയം, വിനോദയാത്ര, പരീക്ഷ...അങ്ങനെ രണ്ടേകാൽ മണിക്കൂറിൽ രണ്ടു വർഷത്തെ അനുഭവം മനസിൽ നിറച്ച് തിയറ്റർ വിട്ട് ഇറങ്ങാം. താരതമ്യേന പുതുമുഖങ്ങളായ കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണ്ണീർമത്തൻ ദിനങ്ങൾക്കു ടിക്കറ്റെടുത്താൽ രസകരമായൊരു പ്ലസ്ടു കാലത്തിന് അഡ്മിഷനെടുക്കുന്ന പോലെയാണ്. പഠനം, അലമ്പ്, അടിച്ചുപൊളി, പ്രണയം, വിനോദയാത്ര, പരീക്ഷ...അങ്ങനെ രണ്ടേകാൽ മണിക്കൂറിൽ രണ്ടു വർഷത്തെ അനുഭവം മനസിൽ നിറച്ച് തിയറ്റർ വിട്ട് ഇറങ്ങാം. താരതമ്യേന പുതുമുഖങ്ങളായ കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി ചെയ്ത ചിത്രം ബോക്സ്ഓഫിസ് വിജയം നേടുമ്പോൾ പുതുമുഖ സംവിധായകനായ എ.ഡി.ഗിരീഷിനും സ്വപ്നസാഫല്യം. 

 

ADVERTISEMENT

കെഎസ്ഇബിയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തു കിട്ടിയ ശമ്പളംകൊണ്ട് ഷോർട് ഫിലിമുകൾ എടുത്ത ഭൂതകാലമാണ് ഗിരീഷിന്റേത്. സിനിമയെന്ന തന്റെ സ്വപ്നം ആർക്കും ബാധ്യതയാവരുതെന്ന നിർബന്ധമായിരുന്നു അതിനു പിന്നിൽ. കുറഞ്ഞ മുതൽമുടക്കിൽ പുതുമുഖ അഭിനേതാക്കളെ വച്ച് ഒരുക്കിയ തണ്ണീർമത്തന്റെ വിജയത്തിലൂടെ ചാലക്കുടി വെറ്റിലപ്പാറ സ്വദേശിയായ ഗിരീഷിന്റെ ആ നിർബന്ധം ശുഭകരമായ ക്ലൈമാക്സിൽ എത്തിയെന്നു പറയാം.

 

കുട്ടികൾ? റിസ്ക് ആയിരുന്നില്ലേ?

 

ADVERTISEMENT

രണ്ടു വർഷം മുൻപാണു ഞാനും സുഹൃത്ത് ഡിനോയ് പൗലോസും ചേർന്നു തണ്ണീർമത്തന്റെ തിരക്കഥ എഴുതിക്കഴിഞ്ഞത്. പ്ലസ്ടു കുട്ടികളെ വച്ച് ചെറിയൊരു സിനിമ ആയിരുന്നു സ്വപ്നം. എന്നാൽ നിർമാതാക്കളെ അന്വേഷിച്ചിറങ്ങിയപ്പോൾ പലരും കുട്ടികളെ വച്ചുള്ള പടമായതിനാൽ താൽപര്യം കാണിച്ചില്ല. ഈ പ്രോജക്ട് നടക്കുന്നത് സംശയമായിരിക്കുമെന്ന് ഞങ്ങൾ ഉറപ്പിച്ചു. 

 

ആദ്യ സിനിമയ്ക്ക് വേറെ തിരക്കഥ എഴുതാമെന്നു തീരുമാനിച്ചു. തണ്ണീർമത്തൻ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമായി ചെയ്യാമെന്നു പരസ്പര ധാരണയായി. അതിനിടയിലാണ് വിനീത് എന്ന സുഹൃത്ത് എഡിറ്റർ ഷമീർ മുഹമ്മദിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടമായി. ജോമോൻ ടി.ജോണിനെ കഥ കേൾപ്പിക്കുന്നത് ഷമീർ വഴിയാണ്. അവർ ഒരു കൊച്ചു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതോടെ തണ്ണീർ മത്തൻ എന്റെ ആദ്യ ചിത്രമായി ചെയ്യാനുള്ള വഴി തുറന്നു. നിർമാതാക്കളിൽ മൂന്നാമനായി ഷെബിൻ ബക്കർ കൂടി എത്തിയതോടെ ചിത്രം യാഥാർഥ്യമായി.

 

ADVERTISEMENT

യോജിച്ച  താരങ്ങൾ

 

തിരക്കഥ എഴുതുമ്പോൾ തന്നെ നായിക കീർത്തി ആയി അനശ്വര രാജനെ മനസിൽ കണ്ടിരുന്നു. ഉദാഹരണം സുജാതയിലെ അനശ്വരയുടെ അഭിനയം അത്ര രസകരമായിരുന്നു. എന്നാൽ തണ്ണീർമത്തനിലേക്കു വിളിക്കുമ്പോൾ തമിഴ് ചിത്രം അടക്കം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അനശ്വര. കൂടാതെ അനശ്വരയുടെ പത്താം ക്ലാസ് പരീക്ഷയുടെ സമയവുമായിരുന്നു അത്. 

 

ഷൂട്ടിങ് തുടങ്ങുന്നതിന് നാലു ദിവസം മുൻപാണ് അനശ്വരയുടെ ഡേറ്റ് ഉറപ്പായത്. നായകനായി മാത്യു തോമസിനെ നിർദേശിക്കുന്നത് ജോമോനാണ്. ആദ്യം എനിക്കു സംശയമായിരുന്നു. കുമ്പളങ്ങിയിലെ മാത്യുവിന്റെ കഥാപാത്രം പോലെയായിരിക്കുമോ ആളുടെ ശരിക്കുമുള്ള സ്വഭാവമെന്നൊക്കെ ഞാൻ വെറുതെ കരുതി. അതിൽ അൽപം സീരിയസ് ആണല്ലോ മാത്യു. നേരിട്ടു പോയി കണ്ടപ്പോൾ മനസിലായി ശരിക്കുമൊരു കുട്ടി തന്നെ. മറ്റു കുട്ടി അഭിനേതാക്കളെ ഓഡിഷൻ ചെയ്താണ് എടുത്തത്. അവധിക്കാലത്തായിരുന്നു ഷൂട്ടിങ്.

 

വിനീത് എന്ന താരം

 

വിനീത് അവതരിപ്പിച്ച കഥാപാത്രത്തിനായി കുഞ്ചാക്കോ ബോബനെയോ അനൂപ് മേനോനെയോ ഒക്കെയാണ് ഞാൻ തിരക്കഥ എഴുതുമ്പോൾ മനസിൽ കണ്ടിരുന്നത്. നിർമാതാക്കൾ തന്നെയാണ് ഇതു വിനീത് അവതരിപ്പിച്ചാൽ എങ്ങനെയിരിക്കുമെന്നു ചോദിച്ചത്. അപ്പോഴും എനിക്കു സംശയമായിരുന്നു. ചില കാര്യങ്ങൾ നമ്മൾ ആദ്യമേ മനസിൽ സങ്കൽപിച്ചു വയ്ക്കുമല്ലോ. അതായിരുന്നു പ്രശ്നം. കൂട്ടുകാരുമായിട്ടൊക്കെ ആലോചിച്ചപ്പോൾ അവരും പറഞ്ഞു വിനീത് നന്നായിരിക്കുമെന്ന്. അതു വെറുതെയായില്ല. രവി പത്മനാഭനെന്ന അധ്യാപകന്റെ വേഷം വിനീത് തകർത്തു കലക്കി കയ്യിൽ തന്നു.

 

വ്യത്യസ്തമായ ഗാനങ്ങൾ

 

ആർദ്രം, തണുപ്പ്, മഞ്ഞ്, മിഴികൾ, മൊഴി തുടങ്ങിയ പ്രണയഗാനങ്ങളിലെ സ്ഥിരം വാക്കുകൾ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. മുതിർന്നവരുടെ പ്രണയത്തിന് അകമ്പടിയായി വരുന്ന പോലുള്ള പാട്ടല്ല തണ്ണീർമത്തനു വേണ്ടിയിരുന്നത്. കൗമാരക്കാരാണ് നായികയും നായകനും. അവരുടെ നാവിനു വഴങ്ങുന്നത്ര ലളിതമാകണമായിരുന്നു ഗാനങ്ങൾ. അത്രയും നിർദേശമേ നൽകിയുള്ളു. പിന്നീട് ഞാൻ ഷൂട്ടിങ്ങിന്റെ തിരക്കിലായി. സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസും ഗാനരചയിതാവായ സുഹൈൽ കോയയും ഒന്നിച്ചിരുന്നാണ് ബാക്കി കാര്യങ്ങൾ നീക്കിയത്. സിനിമയുടെ ചിത്രീകരണം അവസാനിച്ച ശേഷമാണ് ‘ഇജ്ജാതിക്കാ തോട്ടം’ എന്ന ഗാനം ചിട്ടപ്പെടുത്തുന്നത്.

 

സിനിമയിലേക്കുള്ള വഴി

 

സിനിമ ചെയ്യണമെന്ന ആഗ്രഹംകൊണ്ടു തന്നെയാണ് ഷോർട് ഫിലിമുകൾ എടുത്തു തുടങ്ങിയത്. യശ്പാൽ ആയിരുന്നു ആദ്യ ഷോർട് ഫിലിം. അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്നു ചെയ്ത വിശുദ്ധ അംബ്രോസേ, മൂക്കുത്തി തുടങ്ങിയവ അത്യാവശ്യം പ്രേക്ഷക ശ്രദ്ധ നേടി. ബിടെക്കിനു ശേഷം കെഎസ്ഇബിയിൽ കരാർ വ്യവസ്ഥയിൽ സബ് എൻജിനീയറായി ജോലി ചെയ്താണ് ഇതിനുള്ള പണം സമാഹരിച്ചത്. തണ്ണീർമത്തൻ എഴുതി സിനിമയാക്കാൻ അലഞ്ഞുനടന്ന കാലത്താണ് മൂക്കുത്തി ചെയ്യുന്നത്. ആകെ എഴുതിയ സിനിമാക്കഥയും തണ്ണീർമത്തന്റേതു തന്നെയാണ്. ഇതു യാഥാർഥ്യമാകുമെന്ന് അന്ന് അറിഞ്ഞിരുന്നെങ്കിൽ വെറുതെ നടന്ന ആ സമയത്ത് കുറേ തിരക്കഥ എഴുതി വയ്ക്കാമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു.