അക്ഷയ് കുമാർ നായകനാകുന്ന മിഷൻ മംഗൽ ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും വിദ്യാ ബാലനുമാണ് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്ഷയ് കുമാർ നായകനാകുന്ന മിഷൻ മംഗൽ ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും വിദ്യാ ബാലനുമാണ് . സോനാക്ഷി സിൻഹ ,നിത്യാ മേനോൻ , താപ്‌സി പന്നു , കീർത്തി ഗുൽഹാരി , ശർമാൻ ജോഷി എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്–ക്യാപ് ഓഫ് ഗുഡ് ഫിലിംസ്–ഹോപ്പ് പ്രൊഡക്‌ഷൻസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന ചിത്രം നവാഗതനായ ജഗൻ ശക്തി സംവിധാനം ചെയ്യുന്നു. 

Mission Mangal | New Official Trailer | Akshay, Vidya, Sonakshi, Taapsee, Dir: Jagan Shakti |15 Aug

ADVERTISEMENT

സംവിധായകൻ ജഗൻ ശക്തി  ചിത്രത്തെ കുറിച്ച് പറയുന്നു: "എന്റെ സഹോദരി സുജാത, ഐഎസ്ആർഒ-യിലാണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് മംഗൾയാൻ  മിഷൻ ടീമുമായി വിവര ശേഖണം നടത്താനും ചർച്ചകൾ ചെയ്യാനും കഴിഞ്ഞു. സിനിമ/dക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ശാസ്ത്രജ്ഞരായി അഭിനയിക്കുന്ന അഭിനേതാക്കൾക്ക്  പരിശീലനം നൽകുന്നതിലും ഐഎസ്ആർഒ ഞങ്ങളെ വളരെ അധികം സഹായിച്ചത് നന്ദിപൂർവx സ്മരിക്കുന്നു. മറു വശത്ത് കലാ സംവിധായൻ, വിഎഫ്എക്സ് ടീം എന്നിവരും പ്രധാന പങ്കാളികളായി റോക്കറ്റ് രൂപകല്പന ചെയ്യാൻ സഹായിച്ചു. ചിത്രീകരണ വേളയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ ഏറൊയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ  ബെംഗളൂരുവിലെ ഇസ്രോ (ഐഎസ്ആർഒ)യിൽ ചില രംഗങ്ങൾ ചിത്രീകരിക്കാൻ കഴിയാത്തത് കൊണ്ട് പ്രത്യേകം സെറ്റുണ്ടാക്കി ഷൂട്ടിങ് നടത്തുകയും ചെയ്തു. വർത്തമാന കാല ജീവിതത്തിൽ എളിമയോടെ ജീവിക്കുന്ന  പുരുഷനും സ്ത്രീയും എത്ര മാത്രം അസാധാരണമായ കഴിവും ശക്തിയുമുള്ളവരാണ് എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. കൂടാതെ ഇത്‌ എല്ലാവരുടെയും വിജയമാണ്. ഇൗ സിനിമ ആരുടെയും ആത്മകഥയല്ല."