ജനിച്ചുവളർന്ന നാട്ടിൽ ഏത് ആഘോഷങ്ങളായാലും അതിൽ ഭാഗമാകാൻ ഒാടിയെത്തുന്ന താരമാണ് അനുശ്രീ. സിനിമാതാരം എന്ന പരിവേശമൊന്നുമില്ലാതെ അനുശ്രീ ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ഭാഗമായി. പോയ വര്‍ഷം നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ഫോട്ടോകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനിച്ചുവളർന്ന നാട്ടിൽ ഏത് ആഘോഷങ്ങളായാലും അതിൽ ഭാഗമാകാൻ ഒാടിയെത്തുന്ന താരമാണ് അനുശ്രീ. സിനിമാതാരം എന്ന പരിവേശമൊന്നുമില്ലാതെ അനുശ്രീ ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ഭാഗമായി. പോയ വര്‍ഷം നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു.

ADVERTISEMENT

എന്നാല്‍ അതിന് പിന്നാലെ വിവാദങ്ങളും മുളപൊട്ടി. അനുശ്രീയെ സംഘിയെന്നും ആര്‍എസ്എസ്‌കാരിയെന്നും മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഒടുവില്‍ താരം തന്നെ അതിന് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ലെന്നും ബാലഗോകുലത്തില്‍ കുഞ്ഞുനാള്‍ മുതലേ പോകുന്നതാണെന്നും അനുശ്രീ പറഞ്ഞു.

ADVERTISEMENT

ഇത്തവണയും ഭാരതാംബയുടെ വേഷം കെട്ടുന്നുണ്ടെന്നും ആരും തന്നെ അതില്‍ രാഷ്ട്രീയം കാണരുതെന്നും അഭ്യര്‍ത്ഥിച്ച് നടി ലൈവിൽ എത്തിയിരുന്നു. 

ADVERTISEMENT

‘നമസ്‌കാരം...എല്ലാവര്‍ക്കും അറിയാം ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണ്. ഈ വട്ടവും ഞാന്‍ നാട്ടിലുണ്ട്. അതുകൊണ്ടു ഞാന്‍ അതില്‍ ഭാരതാംബയായിട്ട് ഒരുങ്ങുന്നുണ്ട്. ഇനി ഞാന്‍ ലൈവില്‍ വന്ന കാര്യം പറയാം. ഞാന്‍ ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല. ഈ കമുകുംചേരി എന്ന് പറയുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന ആളാണ് ഞാന്‍. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും  ശ്രീകൃഷ്ണജയന്തി എന്നൊക്കെ പറയുന്നത് ഞങ്ങള്‍ നാട്ടുകാരൊക്കെ ചേര്‍ന്ന് ആഘോഷിക്കുന്ന ഒന്നായി മാത്രമേ കണ്ടിട്ടുള്ളു. അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച് കൃഷ്ണനും രാധയുമൊക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നിട്ടുള്ളത്. ഞങ്ങളും അതില്‍ പെട്ട ആള്‍ക്കാരാണ്. അതുകൊണ്ടാണ് ഈ ഒരു ചടങ്ങിനും ആഘോഷത്തിനും ഞാന്‍ ഇവിടെ ഉള്ളതുകൊണ്ട് പങ്കാളി ആകുന്നത്.’

‘ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാന്‍ പാടുള്ളൂ. ഞാന്‍ ഒരുങ്ങിയ വര്‍ഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകള്‍ ഉണ്ടെന്ന് ഞാന്‍ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങള്‍ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികള്‍ക്കും ഞങ്ങള്‍ പോവാറുണ്ട്.  എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതില്‍ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാന്‍ നാട്ടില്‍ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു...അത്രയേ ഉള്ളൂ.’ അനുശ്രീ വ്യക്തമാക്കി...