നടൻ സുധി കോപ്പയെ പ്രശംസിച്ച് ജ്യോതിഷ് എം.ജി. എഴുതി കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുധിയുടെ രണ്ട് സിനിമകളിലെ അഭിനയങ്ങളെ വിലയിരുത്തിയാണ് ജ്യോതിഷിന്റെ കുറിപ്പ്. ജ്യോതിഷിന്റെ കുറിപ്പ് വായിക്കാം: സുധി എന്ന നടൻ അഭിനയം എന്ന കലയുടെ സൂക്ഷ്മാംശങ്ങളിലേക്ക് കടക്കുന്നു. രണ്ട് കഥാപാത്രങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സുധി കോപ്പയെ പ്രശംസിച്ച് ജ്യോതിഷ് എം.ജി. എഴുതി കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുധിയുടെ രണ്ട് സിനിമകളിലെ അഭിനയങ്ങളെ വിലയിരുത്തിയാണ് ജ്യോതിഷിന്റെ കുറിപ്പ്.

ADVERTISEMENT

ജ്യോതിഷിന്റെ കുറിപ്പ് വായിക്കാം:

സുധി എന്ന നടൻ അഭിനയം എന്ന കലയുടെ സൂക്ഷ്മാംശങ്ങളിലേക്ക് കടക്കുന്നു. രണ്ട് കഥാപാത്രങ്ങൾ. ഉദാഹരണങ്ങളായി എടുക്കാം. 

ADVERTISEMENT

1.സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലെ കുടിയൻ.

കോമാളിത്തരം കാട്ടി പ്രേക്ഷകന്റെ കൈയ്യടി വാങ്ങാൻ നല്ല സാധ്യത ഉണ്ടായിരുന്ന ആ "വേഷത്തെ" കഥാപാത്രമാക്കി മാറ്റാൻ സുധി ഉപയോഗിച്ച രീതി പഠനാർഹമാണ്. ഒരു കേവലം കുടിയൻ എന്നതിൽ ഉപരി അയാൾ കുടിക്കുന്നതിന് എന്തോ ഒരു കാരണം ഉണ്ടെന്ന് തോന്നും. ഒരു സമയത്ത് പോലും അനാവശ്യ മാനറിസങ്ങൾ കാണിച്ചോ, ഓവർ പെർഫോം ചെയ്തോ മറ്റുള്ള നടൻമാരെക്കാൾ മുന്നിൽ വരാനുള്ള ശ്രമം ഒരിക്കലും നടത്തുന്നില്ല. 

ADVERTISEMENT

ഒരു പക്ഷേ ആ കൂട്ടത്തിൽ ഏറ്റവും സ്നേഹവും യാതാർഥ്യബോധവുമുള്ളത് സുധിയുടെ കഥാപാത്രത്തിനാണ് എന്ന് പറയാതെ പറയുന്ന ഒതുക്കം ഉയർന്ന നടൻമാരുടെ ലക്ഷണമാണ്. ഈ ലോകത്ത് ബോധത്തോടെ എനിക്ക് ജീവിക്കേണ്ട എന്ന തോന്നലുണ്ടാക്കുന്ന തരത്തിൽ ഒരു വ്യാഖ്യാനം സൂക്ഷ്‌മാർഥത്തിൽ സൂചിപ്പിക്കുന്നത് പോലെ തോന്നിച്ചു ആ കഥാപാത്രത്തെ സുധി. ഇനി ഞാൻ മാത്രം തനിച്ച് ഇവിടെ നിന്നിട്ട് എന്താ കാര്യം എന്ന് പറഞ്ഞ് പൊലീസ് ജീപ്പിലേക്ക് ഓടി കയറുന്ന ആ കഥാപാത്രം കേവലം ഒരു കുടിയൻ എന്നതിനേക്കാൾ ഈ നശിച്ച ലോകവും ഒരു ജയിലാണെന്ന ധ്വനിയും നൽകുന്നു..

2. പൊറിഞ്ചുമറിയംജോസിലെ ഡാൻസർ ബാബു.

ഒരു സാധാരണ നടൻ കോമാളി വേഷമായി മനസിലാക്കി പെർഫോം ചെയ്ത് തുടക്കത്തിൽ തന്നെ കൈയ്യടി വാങ്ങാൻ സാധ്യതയുള്ള ഒന്നാണ് ഈ വേഷം. ഒരു നടൻ ഒരു കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ ഏറ്റവും സൂക്ഷ്മമായി മനസിലാക്കുന്നത് എങ്ങനെയാണ് എന്നതിന്റെ ഉദാഹരണമായി ഈ കഥാപാത്രത്തെ നിർമിച്ചിരിക്കുന്നതിൽ വ്യക്തമാണ്.

ഒരു നർത്തകൻ എന്നതിനേക്കാൾ നൃത്തത്തെ സ്നേഹിക്കുന്ന അധ്യാപകനായാണ് സുധി ആ കഥാപാത്രത്തെ മനസിലാക്കിയിരിക്കുന്നത്. ഇത് വളരെ സൂക്ഷ്മമായ കഥാപാത്രസമീപത്തിന്റെ ഉദാഹണമാണ്, കാരണം ഒരു നർത്തകൻ മാത്രമായ ഒരു മനുഷ്യന്റെയും, നൃത്താധ്യാപകന്റെ വ്യക്തിത്വവും വ്യത്യസ്ഥമാണ്. ഒരു പെർഫോമറുടെ സ്വഭാവമല്ല അധ്യാപകനുള്ളത്. ഈ സ്വഭാവ വ്യത്യാസം ഏറ്റവും സൂക്ഷ്മമായി സുധി കൈകാര്യം ചെയ്തിട്ടുണ്ട്. 

കഥാപാത്രങ്ങളുടെ സൂക്ഷ്മ സ്വഭാവങ്ങളിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ് ഒരു പെർഫോമർ എന്നതിനേക്കാൾ ഒരാൾ നടനായി മാറുന്നത്. ചേട്ടനെ കൊന്നവനെ കൊല്ലാനായി വെട്ടു കത്തിയുമായി നിൽക്കുന്ന നിൽപ്പിൽ കഥാപാത്രത്തിന്റെ വൈകാരിക തലത്തോട് പൂർണമായി താദാത്മ്യം പ്രാപിക്കുന്ന സമയത്ത് പ്രതികാരം എന്ന കേവല ചിന്തയിലേയ്ക്ക് സാധാരണ ഒരു നടൻ ചുരുങ്ങി പോകാം.. പക്ഷേ സുധി ആ സീനിൽ ചേട്ടനുമായുള്ള ബന്ധത്തിന്റെ ആഴമാണ് നമ്മളെ ബോധ്യപ്പെടുത്തിയത്.

അവസാന രംഗത്തിലെ ആ നൃത്തം ഏറ്റവും കൈയ്യൊതുക്കത്തോടെ ചെയ്തതിലൂടെ സുധി ഒരു ഉയർന്ന നടനിലേക്ക് ഉള്ള വാതിൽ തുറന്നിരിക്കുകയാണ്....

There is no small roles only small actors വാക്കുകൾ അന്വർത്ഥമാക്കുകയാണ് സുധി.

അഭിമാനം സുധി.