മോഹൻലാൽ–പ്രിയദര്‍ശന്‍ ചിത്രം മരക്കാർ മലയാളസിനിമയ്ക്ക് നാഴികക്കല്ല് ആകുമെന്ന് പൃഥ്വിരാജ് സുകുമാരൻ. റിലീസിനു മുമ്പ് തന്നെ പ്രി–ബിസിനസ്സിലൂടെ ചിത്രം കോടികളാണ് വാരിയതെന്നും അത് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നും പൃഥ്വി പറഞ്ഞു. പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാൽ–പ്രിയദര്‍ശന്‍ ചിത്രം മരക്കാർ മലയാളസിനിമയ്ക്ക് നാഴികക്കല്ല് ആകുമെന്ന് പൃഥ്വിരാജ് സുകുമാരൻ. റിലീസിനു മുമ്പ് തന്നെ പ്രി–ബിസിനസ്സിലൂടെ ചിത്രം കോടികളാണ് വാരിയതെന്നും അത് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നും പൃഥ്വി പറഞ്ഞു. പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

‘മലയാളസിനിമയിൽ കഴിഞ്ഞ ഒന്നരവർഷത്തിനിടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മരക്കാർ പോലൊരു സിനിമ. മലയാളത്തിൽ കുറച്ച് കാലങ്ങൾക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാൻ പോലും സാധിക്കില്ല. മാമാങ്കവും മറ്റൊരു ഉദാഹരണം. കാരണം അത്ര മാത്രം ബജറ്റാണ് ആ സിനിമകൾക്ക് ആവശ്യം.’

ADVERTISEMENT

‘മരക്കാർ സിനിമ റിലീസിനു മുമ്പ് പ്രി–ബിസിനസ്സ് വഴി എത്ര രൂപയാണ് കലക്ട് ചെയ്തതെന്ന് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും. എനിക്ക് ആ കണക്കറിയാം. ഞാൻ അതിന്റെ നിര്‍മാതാവൊന്നുമല്ല. അതുകൊണ്ട് തന്നെ ആ കണക്ക് വെളിപ്പെടുത്താനും കഴിയില്ല. അത്രയും വളർന്നു കഴിഞ്ഞു മലയാളസിനിമ. ഇനി നമ്മളാണ് വലിയ സ്വപ്നങ്ങൾ കാണേണ്ടത്. സ്വപ്നം കണ്ടാൽ മാത്രം പോര, ആ കഥയെ എങ്ങനെ വലിയ രീതിയിൽ അവതരിപ്പിക്കാം എന്ന കൃത്യമായ ബോധ്യവും ഉണ്ടായിരിക്കണം. വരാനിരിക്കുന്ന കുറച്ച് കാലങ്ങൾ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അതിശയിപ്പിക്കുന്നതാകും.’

ADVERTISEMENT

‘മലയാളസിനിമയുടെ ഭാഷാ പതിപ്പുകളും ഇനി മറ്റു രാജ്യങ്ങളിൽ എത്തിച്ചേരും. ഇതൊക്കെ വലിയ സാധ്യതകളാണ്. ഇക്കാര്യം ഞാൻ പണ്ടും പറഞ്ഞിട്ടുണ്ട്. ഞാൻ നിർമിച്ച ഉറുമി എന്ന സിനിമ ഹോങ്കോങ് ഫിലിം ആർക്കൈവിലേയ്ക്ക് വിറ്റു. ഇതുകൂടാതെ ജാപ്പനീസ് ടെലിവിഷൻ അവകാശം, സ്വീഡിഷ് ഡിവിഡി റൈറ്റ്സ് എന്നിവ വരെ ഞാൻ വിറ്റിട്ടുണ്ട്.’–പൃഥ്വി പറഞ്ഞു.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായകന്‍ ആകുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോണ്‍ തന്നെയാണ്.