ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്‍റെ ചിത്രീകരണം ആരംഭിച്ചു. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിനു ശേഷം ദുൽഖറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്‍റെ ചിത്രീകരണം ആരംഭിച്ചു. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിനു ശേഷം ദുൽഖറും ശ്രീനാഥും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

Kurup Movie | Pooja & Switch On | Dulquer Salmaan | Srinath Rajendran
ADVERTISEMENT

ചിത്രത്തിന്റെ പൂജ പാലക്കാട്‌ വച്ച്‌ നടന്നു. കേരളത്തിലെ പ്രധാന പിടികിട്ടാപ്പുള്ളിയായ പ്രതി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ദുൽഖറാണ് സുകുമാരക്കുറുപ്പായെത്തുന്നത്. 

ADVERTISEMENT

വേഫെയറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖറും എംസ്റ്റാർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്‌ കുമ്പളങ്ങി നൈറ്റ്സ്, വൈറസ് ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിൻ ശ്യാം ആണ്. കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്‍റെ കലാസംവിധാനം.

ADVERTISEMENT

1984ല്‍ ജനുവരി 22ന് സംഭവിച്ച യഥാർഥ സംഭവത്തെ മുൻനിര്‍ത്തിയാണ് ചിത്രമൊരുങ്ങുന്നത്. ഫിലിം റെപ്രസന്‍റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്‍റെ തന്നെ മരണമാണെന്ന് കാണിച്ച് ഇൻഷുറൻസ് തുക ഒപ്പിക്കുവാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നുമുണ്ട്. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് പറയപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും അന്ന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.