‘ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല.’ അന്തരിച്ച നടന്‍ സത്താറിനെക്കുറിച്ച് മകനും നടനുമായ കൃഷ് ജെ. സത്താര്‍ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. "ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു... മിസ് യൂ വാപ്പ എന്ന അടിക്കുറിപ്പോടെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല.’ അന്തരിച്ച നടന്‍ സത്താറിനെക്കുറിച്ച് മകനും നടനുമായ കൃഷ് ജെ. സത്താര്‍ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. "ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു... മിസ് യൂ വാപ്പ എന്ന അടിക്കുറിപ്പോടെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

ADVERTISEMENT

സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്.  1979-ല്‍ ആണ് സത്താറും അന്ന് സൂപ്പര്‍ നായികയായിരുന്ന ജയഭാരതിയും തമ്മിലുള്ള വിവാഹം. 1984 സെപ്റ്റംബര്‍ 14ന് ആണ് കൃഷ് ജനിക്കുന്നത്. 1987-ല്‍ ഇവര്‍ വേര്‍പിരിഞ്ഞ ശേഷം കൃഷ് അമ്മയ്‌ക്കൊപ്പമാണ് താമസം. 

ബൂട്ട് ലെഗ്ഗർ‍ റെസ്റ്ററന്‍റിൽ സുഹൃത്തുക്കളോടൊപ്പം

ADVERTISEMENT

2013-ല്‍ സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലൂടെയാണ് കൃഷ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് മംമ്തയുടെ നായകനായി ടു നൂറാ വിത്ത് ലവിലും 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ മാലിനി 22 പാളയംകോട്ടൈ ഇതിന്റെ തെലുങ്ക് പതിപ്പായ ഘട്ടാനയിലും കൃഷ് അഭിനയിച്ചു. അതിനുശേഷം സിനിമാ മേഖലയില്‍ നിന്നും കൃഷ് മാറിനില്‍ക്കുകയായിരുന്നു. 

ADVERTISEMENT

ലണ്ടനിൽ എൻജിനീയറിങും മാനേജ്മെന്‍റിൽ മാസ്റ്റേഴ്സും എടുത്ത കൃഷ് അതിനുശേഷം ലണ്ടനിൽ തന്നെ കോക്ടെയ്ൽ ബാര്‍ റെസ്റ്ററന്‍റ് തുറന്നു. ദ് ബൂട്ട് ലെഗ്ഗര്‍ എന്നു പേരിട്ടിരിക്കുന്ന ഈ റെസ്റ്റോറന്‍റ് ഇപ്പോള്‍ ലണ്ടനിലെ തന്നെ ഏറ്റവും മികച്ച പത്ത് കോക്ടെയ്ൽ റെസ്റ്റോറന്‍റുകളിൽ ഒന്നാണ്.