പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും ഗോസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടയ്ക്ക് സിനിമയോടു പോലും പിണങ്ങിയതാണ്. പിന്നെ, പലരുടെയും സ്നേഹനിർബന്ധത്തിനു വഴങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും ഗോസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടയ്ക്ക് സിനിമയോടു പോലും പിണങ്ങിയതാണ്. പിന്നെ, പലരുടെയും സ്നേഹനിർബന്ധത്തിനു വഴങ്ങി മടങ്ങിയെത്തി.

എന്റെ എല്ലാം ബിന്ദുവാണ്... ആദ്യമായി തുറന്നു പറഞ്ഞ് സായികുമാർ

ADVERTISEMENT

അപ്പോഴും ചോദ്യം ചെയ്തവരോട് ഒന്നും നിഷേധിച്ചില്ല. വർഷങ്ങൾക്കിപ്പുറം ‘വനിത’യ്ക്കു നൽകിയ എ ക്സ്ക്ലുസിവ് അഭിമുഖത്തിൽ ആദ്യം ചോദിച്ചതും അതുതന്നെ: ‘നുണക്കഥകൾക്ക് എന്തേ, ഇത്രനാളും മറുപടി നൽകിയില്ല?’ ‘ലൂസിഫറി’ലെ വർമസാറിനോട് സ്റ്റീഫൻ നെടുമ്പള്ളി പറയും പോലെയായിരുന്നു മറുപടി : ‘അവരുടെ തന്തയല്ലല്ലോ, എന്റെ തന്ത...’

‘ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദുവിന്റെ ഭർത്താവ്, അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം.- സായികുമാർ പറയുന്നു.

ADVERTISEMENT

‘കല്ലു എന്നാണ് ഞങ്ങള്‍ മകളെ വിളിക്കുന്നത്. കുറച്ച് ഡാൻസ് ചെയ്യുക, അത്യാവശ്യം പാടുക. പിന്നെ ടിക്ക്ടോക്ക് ചെയ്യുക. ഞങ്ങളുടെ സിനിമകളിലെ രംഗങ്ങൾവച്ചും അവൾ വിഡിയോ ചെയ്യാറുണ്ട്. അത് അവളുടെ ഒരു സന്തോഷാണ്.’

‘ലൂസിഫർ സിനിമയിലേയ്ക്ക് വിളിക്കുമ്പോൾ എന്റെ കാലിന് കുറച്ച് പ്രശ്നമുണ്ടായിരുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനക്കനിലെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഈ കാല് വച്ച് അഭിനയിക്കാൻ ബുദ്ധിമുട്ടാകുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ പൃഥ്വി എന്നെ വിളിച്ചു. എന്താ ചേട്ടാ പ്രശ്നം എന്നു ചോദിച്ചു. കാലിന് ഇങ്ങനെയൊരു വേദനയുണ്ട് മോനേ, നടക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ‘അതാണ് എന്റെ സിനിമയിലെ കാരക്ടർ എന്ന് പൃഥ്വി മറുപടിയായി പറഞ്ഞു. ഇനി ചേട്ടന് നടക്കാൻ തീരെ ബുദ്ധിമുട്ട് ആണെങ്കിൽ എന്റെ കാരക്ടറും അങ്ങനെയുള്ള ഒരാളായിരിക്കുമെന്ന് പൃഥ്വി എന്നോട് പറഞ്ഞു. അങ്ങനെയാണ് ലൂസിഫർ ചെയ്തത്.’

ADVERTISEMENT

‘സുകുവേട്ടനും ഞാനും അടുത്തബന്ധമുള്ള ആളുകളാണ്. അത് സിനിമയിലെ ബന്ധമല്ല. ജീവിതത്തിലെ രണ്ട് ജ്യേഷ്ഠന്മാരാണ് സുകുവേട്ടനും സോമേട്ടനും. സോമേട്ടന്റെ അടുത്ത് മൂത്ത ചേട്ടന്റെ ബന്ധം. എന്നാൽ സുകുവേട്ടനും ഞാനും ഒരു വയസ്സിനു വ്യത്യാസമുള്ള സഹോദരങ്ങളെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ മകൻ നടനാകുക. വലിയ സംവിധായകനാകുക. അവനൊപ്പം സിനിമയിൽ പ്രവർത്തിക്കാനാകുന്നത് തന്നെ വലിയ കാര്യം.’–സായി കുമാർ പറ‍ഞ്ഞു.

ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം;