സൂപ്പർതാരം ഹൃതിക്ക് റോഷൻ തിരിച്ചുവരവിന്റെ പാതയിലാണ്. തുടർച്ചയായി രണ്ട് വിജയങ്ങളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഈ വർഷം ജൂലൈയിൽ റിലീസ് ചെയ്ത സൂപ്പർ 30, ഈ മാസം റിലീസ് ചെയ്ത വാർ എന്നീ സിനിമകൾ ബോക്സ്ഓഫീസിൽ വലിയ നേട്ടമുണ്ടാക്കി. ഈ രണ്ട് സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർതാരം ഹൃതിക്ക് റോഷൻ തിരിച്ചുവരവിന്റെ പാതയിലാണ്. തുടർച്ചയായി രണ്ട് വിജയങ്ങളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഈ വർഷം ജൂലൈയിൽ റിലീസ് ചെയ്ത സൂപ്പർ 30, ഈ മാസം റിലീസ് ചെയ്ത വാർ എന്നീ സിനിമകൾ ബോക്സ്ഓഫീസിൽ വലിയ നേട്ടമുണ്ടാക്കി. 

ADVERTISEMENT

ഈ രണ്ട് സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ആനന്ദ് കുമാർ എന്ന അധ്യാപകനായാണ് അദ്ദേഹം സൂപ്പർ 30യില്‍ വേഷമിട്ടത്. ഇതിനായി തന്റെ ശരീരഭാരം ഹൃതിക്ക് വർധിപ്പിക്കുകയുണ്ടായി. 2018–ലാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

The Other Side of KABIR. Hrithik Roshan Amazing Transformation For War

ADVERTISEMENT

ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു വാർ സിനിമയിലെ കബീർ എന്ന കഥാപാത്രം. ആനന്ദിൽ നിന്നും കബീറിലേയ്ക്കുള്ള ഹൃതിക്കിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. 

ADVERTISEMENT

രണ്ട് മാസത്തെ കഠിനാദ്ധ്വാനം കൊണ്ടാണ് സിക്സ്പായ്ക്കിലേക്ക് എത്തുന്നത്. ജീവിതത്തിലെ വലിയൊരു യുദ്ധമായിരുന്നു വാർ സിനിമയുടെ പൂർത്തീകരണമെന്ന് ഹൃതിക്ക് പറയുന്നു. ‘സൂപ്പർ 30 –ക്കു ശേഷം ശരീരത്തിൽ ഒരുപാട് കൊഴുപ്പ് അടിഞ്ഞുകൂടിയിരുന്നു. എന്റെ ശരീരം അലസമായി മാറി. വാർ സിനിമയ്ക്കായി തയ്യാറെടുക്കാൻ എനിക്ക് രണ്ട് മാസത്തെ സമയം മാത്രമാണ് ഉണ്ടായിരുന്നത്. അതൊരിക്കലും മതിയാകുമായിരുന്നില്ല. എന്റെ ശരീരം അതിനു മാനസികമായി തയ്യാെറടുത്തിരുന്നില്ല.’–ഹൃതിക്ക് പറയുന്നു.

മാത്രമല്ല അതിനിടെ ഹൃതിക്കിനൊരു പരുക്കും സംഭവിച്ചിരുന്നു. എന്നാൽ താൻ കാരണം ചിത്രം നീട്ടിവയ്ക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ‘വാർ സിനിമയ്ക്കായി 24 മണിക്കൂറും ഞാൻ പ്രവർത്തിച്ചു. പരുക്ക് പറ്റിയ കാലിൽ ഐസ് ഉപയോഗിച്ചാണ് ചിത്രത്തിൽ അഭിനയിച്ചത്. മാത്രമല്ല ഇടയ്ക്കിടെ ഡോക്ടറെ കാണാനും പോകേണ്ടിയിരുന്നു. അതിനിടെയാണ് ജിം പരിശീലനം. യഥാർഥത്തിൽ യുദ്ധം തന്നെയായിരുന്നു.’–ഹൃതിക്ക് പറഞ്ഞു.

കബീർ ആകാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്ന വിഡിയോ ഹൃതിക്ക് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.