മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം മൂത്തോന്റെ ട്രെയിലർ എത്തി. നിവിൻ പോളിയുടെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ട്രെയിലർ റിലീസ്. ലക്ഷദ്വീപ് ഭാഷയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. തല മൊട്ടയടിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം മൂത്തോന്റെ ട്രെയിലർ എത്തി. നിവിൻ പോളിയുടെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ട്രെയിലർ റിലീസ്. ലക്ഷദ്വീപ് ഭാഷയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

Moothon - Official Trailer | Nivin Pauly | Geetu Mohandas | MiniStudio

ADVERTISEMENT

തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിൻ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാകും മൂത്തോൻ. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

ADVERTISEMENT

ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. ഗീതു മോഹൻദാസ് ആണ് സംവിധാനം. ചിത്രത്തിന്റെ രചനയും ഗീതു തന്നെ. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയാണ്. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്പോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാർ. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.

ADVERTISEMENT

ശശാങ്ക് അറോറ, ശോഭിത ധുളിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. വിനോദ് ജെയ്ൻ, അനുരാഗ് കശ്യപ്, അജയ് ജി. റായ്, അലൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

2014ൽ നവാസുദ്ദീൻ സിദ്ദിഖി നായകനായ ലയേർസ് ഡൈസ് എന്നൊരു ചിത്രവും ഗീതു സംവിധാനം ചെയ്തിരുന്നു. നവംബർ എട്ടിന് ചിത്രം തിയറ്ററുകളിൽ എത്തും.