നടൻ ഷെയ്ൻ നിഗവും നിർമാതാവുമായുള്ള ഏറ്റുമുട്ടൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മേജർ രവി. വിഷയത്തിൽ ആദ്യം ഷെയ്നൊപ്പം നില്‍ക്കുന്നുവെന്നു പറഞ്ഞെങ്കിലും ജോബി ജോര്‍ജിന്റെ വാക്കുകൾ ആ വിശ്വാസം തെറ്റിച്ചുവെന്ന് മേജർ രവി പറഞ്ഞു. എല്ലാവരോടുമായി, പ്രത്യേകിച്ച് കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ഷെയ്ൻ നിഗവും നിർമാതാവുമായുള്ള ഏറ്റുമുട്ടൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മേജർ രവി. വിഷയത്തിൽ ആദ്യം ഷെയ്നൊപ്പം നില്‍ക്കുന്നുവെന്നു പറഞ്ഞെങ്കിലും ജോബി ജോര്‍ജിന്റെ വാക്കുകൾ ആ വിശ്വാസം തെറ്റിച്ചുവെന്ന് മേജർ രവി പറഞ്ഞു. എല്ലാവരോടുമായി, പ്രത്യേകിച്ച് കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെയാണ് ഫെയ്സ്ബുക്ക് കുറിപ്പ്. 

ADVERTISEMENT

മേജർ രവിയുടെ കുറിപ്പ്: ''നിർമാതാവ് ജോബി വിളിച്ച പത്രസമ്മേളനം കണ്ടു. അദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെന്നു തോന്നി. ഒരു പുതുമുഖ താരമെന്ന നിലയിൽ ഷെയ്നെ ഞാൻ പിന്തുണക്കുന്നു. പക്ഷേ, ചില അച്ചടക്കവും പ്രതിബദ്ധതയുമുണ്ടാകണം. അതുകൊണ്ട് നല്ല കുട്ടിയായി മുൻപ് സമ്മതിച്ചിരുന്നതുപോലെ ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക. അങ്ങനെ ചെയ്താൽ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഉത്തരവാദിത്തബോധമുള്ള വ്യക്തിയാകുക. പറഞ്ഞ വാക്കിൽ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം ഞാൻ നിന്നെ പിന്തുണക്കും'. 

ADVERTISEMENT

നിർമാതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന ഷെയ്നിന്റെ വിഡിയോ കാണാൻ ഇടയായാന്നും കഠിനാധ്വാനിയായ ചെറുപ്പക്കാരന് എല്ലാവരും പൂർണ പിൻതുണ നൽകണമെന്നുമാണ് മേജർ രവി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഈ വിഷയത്തില്‍ സത്യസന്ധമായ നിലപാടെടുക്കാൻ തീരുമാനിച്ച മേജർ രവിെയ പ്രശംസിച്ച് നിരവധി ആളുകളാണ് ഫെയ്സ്ബുക്കിൽ എത്തുന്നത്.