ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിൽ മൂത്തോൻ പ്രദർശിപ്പിച്ചു. ചിത്രത്തെ കൈയ്യടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്. 21-ാമത് മുംബൈ ചലച്ചിത്രമേളയുടെ (ജിയോ മാമിഫിലിം ഫെസ്റ്റിവൽ) ഉദ്ഘാടനചിത്രമായാണ് ‘മൂത്തോൻ’ പ്രദർശിപ്പിക്കപ്പെട്ടത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിൽ മൂത്തോൻ പ്രദർശിപ്പിച്ചു. ചിത്രത്തെ കൈയ്യടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്.  21-ാമത് മുംബൈ ചലച്ചിത്രമേളയുടെ (ജിയോ മാമിഫിലിം ഫെസ്റ്റിവൽ) ഉദ്ഘാടനചിത്രമായാണ് ‘മൂത്തോൻ’ പ്രദർശിപ്പിക്കപ്പെട്ടത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ADVERTISEMENT

ഇതിന് മുൻപ് ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. മേളയിൽ റെപ്രെേസന്റഷന്‍ വിഭാഗത്തിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 

ADVERTISEMENT

ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. ഗീതു മോഹൻദാസ് ആണ് സംവിധാനം. ചിത്രത്തിന്റെ രചനയും ഗീതു തന്നെ. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയാണ്. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്പോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാർ. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.

ADVERTISEMENT

ശശാങ്ക് അറോറ, ശോഭിത ധുളിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. വിനോദ് ജെയ്ൻ, അനുരാഗ് കശ്യപ്, അജയ് ജി. റായ്, അലൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

2014ൽ നവാസുദ്ദീൻ സിദ്ദിഖി നായകനായ ലയേർസ് ഡൈസ് എന്നൊരു ചിത്രവും ഗീതു സംവിധാനം ചെയ്തിരുന്നു. നവംബർ എട്ടിന് ചിത്രം തിയറ്ററുകളിൽ എത്തും.